Money Vastu: ഈ 5 വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാം, ലക്ഷ്മിദേവി സമ്പത്ത് വര്‍ഷിക്കും!!
Money Vastu: വാസ്തുശാസ്ത്ര പ്രകാരം ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന് കുറവ് ഉണ്ടാകുന്നു എങ്കില്‍ അതിന് കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നാണ്.
Money Vastu: ഏറെ പണം സമ്പാദിച്ച് വളരെ സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അതിനായി രാവും പകലും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നു. എന്നാല്‍, നമുക്കറിയാം ചിലപ്പോള്‍ നമ്മുടെ അദ്ധ്വാനത്തിന് നാം ഉദ്ദേശിച്ച അത്ര ഫലം നമുക്ക് ലഭിക്കാറില്ല. അതായത് നമ്മുടെ അദ്ധ്വാനത്തിന് തുല്യമായ ധനം സമ്പാദിക്കാന്‍ സാധിച്ചെന്നു വരില്ല.
Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്‍റെ നിധി സ്വന്തമാക്കും!!
എന്നാല്‍, ചിലരുടെ കാര്യം മറിച്ചാണ്, കുറഞ്ഞ അദ്ധ്വാനം, കൂടുതല്‍ പണം, കുറച്ചു ജോലി ചെയ്താലും ഇവര്‍ കൂടുതല്‍ പണം സമ്പാദിക്കും. ഒപ്പം ജീവിതത്തില്‍ വളരെയധികം പുരോഗതി കൈവരിയ്ക്കുകയും ചെയ്യുന്നു.
Also Read: Mars Saturn Conjunction: 30 വർഷത്തിനുശേഷം അപകടകരമായ സംയോജനം!! ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടം ഉറപ്പ്
വാസ്തുശാസ്ത്ര പ്രകാരം ഏറെ അദ്ധ്വാനിച്ചിട്ടും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന് കുറവ് ഉണ്ടാകുന്നു എങ്കില്‍ അതിന് കാരണം നിങ്ങളുടെ ഭവനത്തില്‍ വാസ്തു ദോഷം ഉണ്ട് എന്നാണ്. അതിന് പരിഹാരവും കാണേണ്ടിയിരിയ്ക്കുന്നു. ഈയൊരു സാഹചര്യത്തില്‍ ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടിലെ വാസ്തു ദോഷങ്ങള്‍ അകറ്റാന്‍ സഹായിയ്ക്കും. കൂടാതെ, ഈ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നതോടെ ലക്ഷ്മി ദേവി പ്രസാദിയ്ക്കുകയും നിങ്ങളുടെ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റുകയും ചെയ്യും.
1. പൂജാ മുറിയില്‍ ലക്ഷ്മീദേവി കുബേര്‍ വിഗ്രഹം സൂക്ഷിക്കുക
ഏറെ കഠിനാധ്വാനം ചെയ്തിട്ടും ഫലം കാണുന്നില്ല എങ്കില്‍ ലക്ഷ്മീ കുബേര്‍ ദേവന്‍റെ വിഗ്രഹം വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിക്കുക. വാസ്തു ശാസ്ത്രപ്രകാരം ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നതിലൂടെ സമ്പത്ത് വർദ്ധിക്കും, നിങ്ങളുടെ ഭവനത്തില്‍ ഒരിയ്ക്കലും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ല.
2. ഒറ്റക്കണ്ണുള്ള നാളികേരം പൂജാമുറിയില്‍ സൂക്ഷിക്കുക
നിങ്ങളുടെ കൈയില്‍ പണം നില്‍ക്കുന്നില്ല എങ്കില്‍ ഒറ്റക്കണ്ണുള്ള നാളികേരം ഏതെങ്കിലും ശുഭ മുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ വയ്ക്കുക. പതിവായി പൂജിക്കുക. വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ഒറ്റക്കണ്ണുള്ള നാളികേരം പൂജിച്ചാൽ ലക്ഷ്മീ ദേവി പ്രസാദിക്കും, പണത്തിന് ഒരിക്കലും കുറവുണ്ടാകില്ല.
3. പൂജാമുറിയില്‍ ദക്ഷിണവർത്തി ശംഖ് സൂക്ഷിക്കുക,
നിങ്ങളുടെ എല്ലാ വരുമാന മാർഗ്ഗങ്ങളും നിലച്ചു, വലിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, പൂജാമുറിയിൽ ദക്ഷിണവർത്തി ശംഖ് വയ്ക്കുക. പതിവ് പൂജാ സമയത്ത് ശംഖ് ഊതുക. വാസ്തു ശാസ്ത്ര പ്രകാരം ശംഖ് നാദം വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്നു. വീട്ടിൽ സ്ഥിരമായി ശംഖ് ഊതുന്നത് വഴി പണസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാകും.
4. വീടിന്‍റെ കിഴക്ക് ദിശയില്‍ പിരമിഡ് വയ്ക്കുക
നിങ്ങൾ ധാരാളം പണം സമ്പാദിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി മാറുന്നില്ല എങ്കില്‍
വീടിന്‍റെ കിഴക്ക് ദിശയിൽ പിച്ചള അല്ലെങ്കിൽ വെള്ളികൊണ്ട് നിര്‍മ്മിച്ച പിരമിഡ് സൂക്ഷിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിയ്ക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കപ്പെടുകയും ചെയ്യും.
5. വീടിന്‍റെ മേൽക്കൂരയിൽ ഒരു കണ്ണാടി വയ്ക്കുക
ഏതെങ്കിലും കാരണത്താൽ നിര്‍മ്മാണ സമയത്ത് നിങ്ങളുടെ വീട് വാസ്തു ശാസ്ത്രപ്രകാരം നടക്കാതെ വരികയും ഇത് നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഒരു കണ്ണാടി വീടിന്‍റെ മേൽക്കൂരയിൽ വയ്ക്കുക. വീടിന്‍റെ എല്ലാ ഭാഗങ്ങളും ഈ കണ്ണാടിയില്‍ പ്രതിഫലിക്കണം. ഇപ്രകാരം ചെയ്യുന്നതിലൂടെ വീടിന്‍റെ എല്ലാ വാസ്തു ദോഷങ്ങളും ഇല്ലാതാകുന്നു.
(നിരാകരണം: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee Media ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.