വാസ്തു പ്രകാരം വീടിന്റെ കഞ്ഞിമൂലയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. വാസ്തു പ്രകാരം കന്നിമൂല ഒഴിഞ്ഞു കിടക്കാൻ പാടുള്ളതല്ല. മാത്രമല്ല അവിടെ ശുചിമുറി, കാർപോർച്ച്, അടുക്കള എന്നിവ വരുന്നതും ദോഷഫലം ഉണ്ടാക്കും. കന്നിമൂല എന്നാൽ വീടിന്റെ തെക്കു പടിഞ്ഞാറ് ഭാ​ഗത്താണ്. അവിടെ ഒഴിഞ്ഞു കിടക്കുകയും മറ്റും ചെയ്താൽ അത് കൂടുതലായും ബാധിക്കുന്നത് വീട്ടിലെ സ്ത്രീകൾക്കാണ്. കഷ്‍ടതകൾ നിറഞ്ഞതാകും അവരുടെ ജീവിതം.


COMMERCIAL BREAK
SCROLL TO CONTINUE READING

കർമ്മരം​ഗത്ത് അവർക്ക് പലതരത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടതായി വരും. സർക്കാർ ജോലിയുള്ളവരാണെങ്കിൽ ഉദ്യോ​ഗക്കയറ്റത്തിന് തടസ്സങ്ങൾ നേരിടാം. ഇത് കൂടാതെ വീട്ടിലെ സന്താനങ്ങൾക്കും ഇത് പല കഷ്ടതകൾ ഉണ്ടാക്കും. കൂടാതെ പുരുഷന്മാരേയും ഇത് ബാധിക്കുന്നു. പലതരത്തിലുള്ള രോ​ഗങ്ങൾ വരാൻ സാധ്യതയുണ്ട്. ജോലി സ്ഥലങ്ങളിൽ പ്രശ്നങ്ങൾ നേരിടാം. അതിനാൽ വീടിന്റെ കന്നിമൂലയിൽ


പ്രധാന കിടപ്പുമുറി വരുന്നതാണ് ഏറ്റവും അനുയോജ്യം. ആ ഭാ​ഗത്ത് കൂടുതൽ ഭാരം വരുന്നത് നല്ലതാണ് എന്നാണ് വാസ്തുശാസ്ത്ര പ്രകാരം പറയുന്നത്.  വീടിന്റെ രണ്ടാം നില പണിയുമ്പോഴും കന്നിമൂല ഒഴിച്ചിടുന്നത് ഉത്തമമല്ല. ആദ്യം തന്നെ അവിടെ ഒരു മുറി പണിയുക. മറ്റ് ഭാ​ഗങ്ങൾ ഒഴിഞ്ഞു കിടന്നാലും അത്ര പ്രശ്നമില്ല. അത് പോലെ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് വീടിന്റെ കന്നിമൂല താണഅ കിടക്കാനും പാടുള്ളതല്ല. അങ്ങനെയുള്ള വീടുകളിൽ ഐശ്വര്യം കുറയും എന്നാണ് വിശ്വാസം. മാത്രമല്ല ഏതൊരു കാര്യത്തിലും തടസ്സങ്ങൾ നേരിടും. 


വീടിന്റെ കന്നിമൂലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


1 കന്നിമൂലയിൽ ഗേറ്റ് വെയ്ക്കരുത്.
2  വഴിവന്നു കന്നിമൂലയിലേക്ക് കയറരുത്.
3 കാർപോർച്ച് പണിയാൻ പാടില്ല.
4 ഈ ഭാഗം സിറ്റൗട്ടായി പണിയരുത്.
5 വീടിന്റെ അടുക്കള ഇവിടെ വരരുത്.
6 ശുചി മുറി നിർമ്മിക്കുവാൻ പാടുള്ളതല്ല.


ALSO READ: മക്കളുടെ അഭിവൃദ്ധി ആ​ഗ്രഹിക്കുന്നുവോ? കർക്കടക ഷഷ്ഠിക്ക് ഈ മന്ത്രം ജപിക്കൂ


7 കിണർ ഈ സ്ഥാനത്ത് കുഴിക്കരുത്.  
8 ഇവിടെ മറ്റു കുഴികൾ ഒന്നും എടുക്കുരുത്.
9 രണ്ടാമത്തെ നിലയാണെങ്കിൽ അവിടെ ഒഴിച്ചിടരുത്.
10 പട്ടിക്കൂടും, പക്ഷിക്കൂടും സ്ഥാപിക്കാൻ പാടില്ല.
11 കന്നിമൂലയിൽ പൂജാ മുറി സ്ഥാപിക്കുന്നത് നല്ലതാണ്.
12 കോണിപ്പടികൾ ( സ്റ്റെപ്സ് ) നിർമ്മിക്കുവാൻ പാടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.