മക്കളുടെ അഭിവൃതി ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. അത് തന്നെയാകും പല മാതാപിതാക്കളുടേയും ഏറ്റവും വലിയ ആഗ്രഹസാഫല്യവും. അങ്ങനയെങ്കിൽ കർക്കിടകത്തിലെ ഷഷ്ഠി അനുഷ്ടിക്കുന്നത് അതി വിശേഷമാണെന്നാണ് ആചാര്യന്മാർ പറയുന്നത്. ഈ വ്രതം അനുഷ്ടിക്കുന്നതിലൂടെ സുബ്രഹ്മണ്യ സ്വാമിയുടേയും ശിവപാർവ്വതിമാരുടേയും അനുഗ്രഹം നേടാൻ കഴിയുകയും നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനും സാധിക്കും. സന്താനങ്ങൾ ഇല്ലാതെ വിശമിക്കുന്ന ദമ്പതിമാർക്ക് സന്താനഭാഗ്യത്തിനു വേണ്ടിയും.
മക്കളുടെ ക്ഷേമവും അഭിവൃതിയും ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ടിയും ഈ വ്രതം അനുഷ്ടിക്കാവുന്നതാണ്. കർക്കടക ഷഷ്ഠിയെ കുമാര ഷഷ്ഠി എന്നും അറിയപ്പെടാറുണ്ട്. സുബ്രമണ്യ പ്രീതിക്ക് വേണ്ടി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ വ്രതമാണ് കർക്കടകത്തിലെ ഷഷ്ഠി. സന്താനങ്ങളുടെ ഉയർച്ച്ക്കും ശ്രേയസ്സിനും വേണ്ടി മാതാപിക്കാളാെണ് ഷഷ്ഠി വ്രതം കൂടുതലായും അനുഷ്ഠിക്കാറ്. ഷഷ്ഠിയുടെ തലേ ദിവസം അതായത് പഞ്ചമി നാളിൽ ആണ് വ്രതം ആരംഭിക്കേണ്ടത്. ആ ദിവസം ഉപവാസമാണ് വേണ്ടത്. ആരോഗ്യകാരണങ്ങൾ കൊണ്ടോ മറ്റോ അതിന് സാധിക്കാത്തവർ അന്ന ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക.
ALSO READ: അനുഗ്രഹിച്ചുകൊണ്ടേയിരിക്കും..! ഈ മന്ത്രം ജപിച്ചാൽ ഹനുമാൻ നിങ്ങളെ വിട്ടു പോകില്ല
മറ്റു സമയങ്ങളിൽ ഫലങ്ങളും എന്തെങ്കിലും പാനീയങ്ങളും മാത്രം കഴിക്കുക. ശേഷം ഷഷ്ഠി നാളിൽ സമീപത്തുള്ള ഏതെങ്കിലും സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തി അവിടുത്തെ നിവേദ്യം കഴിച്ചു കൊണ്ട് വ്രതം പൂർത്തീകരിക്കാവുന്നതാണ്. അത് കൂടാതെ സുബ്രഹ്മണ്യ പ്രീതി നേടുന്നതിനായി കീർത്തനങ്ങളും മന്ത്രങ്ങളും ജപിക്കേണ്ടതുണ്ട്. സമർപ്പണ ബോധത്തോടെ ശരീരവും മനസ്സും ഒരു പോലെ ശുദ്ധീകരിച്ച് വേണം ഇവ ചെയ്യേണ്ടത്.
സന്താനലാഭം, സന്തതികളുടെ നന്മ, അവരുടെ വിജയം, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രതം നോൽക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്ന ഫലങ്ങള്‍. അതിനായി ഈ വ്രതം അനുഷ്ടിക്കുന്നവർ സുബ്രഹ്മണ്യ സ്വാമിയുടെ മൂല മന്ത്രമായ ഓം വചത്ഭുവേ നമഃ കുറഞ്ഞത് 108 തവണയെങ്കിലും ജപിക്കണം. 21 തവണകളിലായി ഓം ശരവണ ഭവഃ എന്നു തുടങ്ങുന്ന മന്ത്രം ജപിക്കുന്നതും വളരെ ഉത്തമം.
സുബ്രഹ്മണ്യന്റെ ധ്യാനം
സിന്ദൂരാരുണ കാന്തിമിന്ദുവദനം
കേയൂരഹാരാദിഭിർ
ദിവ്യയ്രാഭരണർവ്വിഭൂഷിതതനും
ദേവാരി ദുഃഖപ്രദം
അംഭോജാഭയ ശക്തികുക്കടധരം
രക്താംഗരാഗാംശുകം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം
ഭീതി പ്രണാശോദ്യതം
ALSO READ: ഈ ശ്ലോകം മതി! രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്ല്യം
പ്രാർത്ഥനാ മന്ത്രം
ശക്തി ഹസ്തം വിരൂപാക്ഷം ശിഖിവാഹം ഷഡാനനം
ദാരുണം രിപു രോഗഘ്നം ഭാവയേ കുക്കുട ധ്വജം
സുബ്രഹ്മണ്യ ഗായത്രി
ഓം തത്പുരുഷായ വിദ്മഹേ
മഹാസേനായ ധീമഹി
തന്നോ ഷൺമുഖ പ്രചോദ യാത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...