Rashifal/Horoscope 02 May 2022: ഇന്ന് (Horoscope 02 May 2022) Horoscope 02 May 2022:  ഇന്ന് (Horoscope 02 May 2022) ഇടവം രാശിക്കാർക്ക് ജോലിയിൽ അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ അതിനർത്ഥം ജോലി ഉപേക്ഷിക്കുക എന്നല്ല പകരം പുതിയ ജോലി അന്വേഷിക്കുകയും അത് ലഭിക്കുന്നത് വരെ പഴയ ജോലി തുടരുക എന്നാണ്. ചിങ്ങം രാശിയിലെ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ ലഭിക്കും, ഇതിനായി അവർ തയ്യാറായിരിക്കണം. ഇന്ന് ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Akshaya Tritiya 2022: അക്ഷയ തൃതീയയിൽ ഓർമ്മിക്കാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്!


മേടം (Aries): മേടം രാശിക്കാർ എന്ത് ജോലി ചെയ്താലും ബിസിനസിൽ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ മാത്രമേ അവർക്ക് മികച്ചതാകാൻ കഴിയൂ. ശ്രദ്ധയോടെ ബിസിനസ് ചെയ്യുക. ആരെയും കണ്ണടച്ച്  വിശ്വസിക്കരുത്. പുതിയ സുഹൃത്തുക്കളോട് എല്ലാം തുറന്നു പറയാൻ നിൽക്കണ്ട. മയക്കുമരുന്നിന് അടിമകളായവരിൽ നിന്ന് അകന്നു നിൽക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. 


ഇടവം (Taurus):  ചെയ്യുന്ന ജോലിയിൽ മനസിന് മടുപ്പ് ഉണ്ടെങ്കിൽ പുതിയ ജോലി അന്വേഷിക്കുക. അത് കിട്ടുന്നത് വരെ പഴയത് തുടരുക. നിങ്ങളുടെ മൃദു സംഭാഷണം ബിസിനസ് വ്യാപിപ്പിക്കുന്നതിന് സഹായിക്കും.  ഉപഭോക്താക്കളോട് സ്നേഹത്തോടെ സംസാരിക്കുക, പ്രത്യേകിച്ചും പഴയ ഉപഭോക്താക്കളോട്. പ്രണയബന്ധത്തിൽ ഏർപ്പെടുന്ന യുവാക്കൾക്ക് നല്ല സമയം. നിങ്ങളുടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും രഹസ്യംമുതിർന്നവരെ സേവിക്കുന്നതിൽ നിന്നും ലഭിക്കുന്നു.  ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക.  അണുബാധയ്ക്ക് സാധ്യത. ചുമ, ജലദോഷം എന്നിവയിൽ നിന്നും മാറി നിൽക്കുക. പഴയ സുഹൃത്തുക്കളെ കാണാൻ തോന്നുന്നുവെങ്കിൽ കാത്തിരിക്കേണ്ടതില്ല.  


മിഥുനം (Gemini): ഈ രാശിക്കാർ അവരുടെ മേലധികാരിയുടെ മുന്നിൽ വളരെയധികം ബഹുമാനം പ്രകടിപ്പിക്കുക. തർക്കിക്കരുത് അത്  പ്രശ്‌നമുണ്ടാക്കും. കാറ്ററിംഗ് ബിസിനസുമായി ബന്ധമുള്ളവർക്ക്  ഇന്ന് നല്ല ലാഭം ലഭിക്കും. യുവാക്കൾക്ക് ലക്ഷ്യം നേടണമെങ്കിൽ കഠിനാധ്വാനം ചെയ്യണം. കുടുംബത്തിലെ മുതിർന്നവരോടൊപ്പം ഇന്ന് കുറച്ചു സമയം ചിലവഴിക്കുക. ഭക്ഷണത്തിൽ ശ്രദ്ധിക്കുക.   


കർക്കടകം (Cancer): ഓഫീസിൽ നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളോട് അസൂയപ്പെട്ടേക്കാം എന്നാൽ നിങ്ങൾ അസ്വസ്ഥനാകരുത്, ബിസിനസുകാർ അവരുടെ പങ്കാളികളുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും. പങ്കാളിയുമായുള്ള ബന്ധത്തിൽ എത്ര സുതാര്യതയുണ്ടോ അത്രയും നല്ലത്. ഇന്ന് യുവാക്കൾ അധികം കറങ്ങേണ്ട.  ഇവർ ഡ്രൈവ് ചെയ്യുമ്പോൾ സൂക്ഷിക്കുക അപകടസാധ്യതയുണ്ട്. മുതിർന്നവരുടെ ആരോഗ്യം ശ്രദ്ധിക്കുക. 


ചിങ്ങം (Leo): ഓഫീസിലെ രാഷ്ട്രീയത്തിൽ നിന്നും നിങ്ങൾ വിട്ടുനിൽക്കുക. ജോലിയിൽ തെറ്റ് വരാതിരിക്കാൻ ശ്രദ്ധാപൂർവ്വം ചെയ്യുക. അധിക സാധനങ്ങൾ ബിസിനസിൽ നിക്ഷേപിക്കരുത്. ആവശ്യവും വിതരണവും വിലയിരുത്തിയ ശേഷം സ്റ്റോക്ക് ചെയ്യുക, ലാഭമുണ്ടാകും. യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നല്ല അവസരങ്ങൾ ലഭിക്കും. പ്രണയിതാക്കളെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമായിരിക്കും. ജോയിന്റ് പൈൻ ഉണ്ടാകാൻ സാധ്യത. 
മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടേണ്ടതിന്റെ ആവശ്യമില്ല.


കന്നി (Virgo): കന്നിരാശിക്കാർ ഇന്ന് കഠിനാധ്വാനം ചെയ്യാൻ തയ്യാറായിരിക്കണം. ശമ്പളം കുറവാണെന്നും കൂടുതൽ ജോലി എടുക്കുന്നുവെന്നും ചിന്തിക്കേണ്ട നിങ്ങൾക്ക് അവസരം ലഭിക്കും. ബിസിനസുകാർ പണത്തിന്റെ കാര്യത്തിൽ ജാഗ്രത പാലിക്കണം. മോഷണം നടന്നേക്കാം.  കുടുംബത്തിൽ ഓരോരുത്തർക്കും അവരുടേതായ പ്രാധാന്യമുണ്ട് ബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുകയും എല്ലാവരേയും അവരുടെ പ്രതീക്ഷയ്‌ക്കനുസരിച്ച് ബഹുമാനിക്കുകയും ചെയ്യുക. ആരോഗ്യം ശ്രദ്ധിക്കുക. മസാലകൾ നിറഞ്ഞ ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വഴക്കുകളിൽ നിന്ന് അകന്നു നിൽക്കുക. സ്നേഹത്തോടെ സംസാരിക്കുക. 


തുലാം (Libra): തുലാം രാശിക്കാർക്ക് ജോലിഭാരം കൂടുതലായിരിക്കും. ഓഫീസിൽ മറ്റൊരാളുടെ ജോലികൾ നിങ്ങൾക്ക് ചെയ്യേണ്ടി വന്നേക്കാം. ബിസിനസ് വ്യാപിപ്പിക്കാൻ ചിന്തിക്കുക.  മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക. യുവാക്കൾക്ക് സമ്മർദ്ദം ഉണ്ടായേക്കാം.  വീട്, സാധനങ്ങൾ എന്നിവയുടെ ക്രമീകരണത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അത് നല്ലതാണ്. എന്നാൽ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തീർച്ചയായും മുതിർന്നവരുടെ അഭിപ്രായം എടുക്കുക. നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പതിവായി വ്യായാമംചെയ്യുക.


വൃശ്ചികം (Scorpio): ഈ രാശിക്കാർ ചെറിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കരുത്. ഓഫീസ് സംബന്ധിച്ചിടത്തോളം നിങ്ങളുടെ ജോലിയിൽ മാത്രം നിങ്ങൾ ശ്രദ്ധിക്കുക. മെഡിസിൻ ബിസിനസുകാർക്ക് ഇന്ന് നല്ല ദിവസമാണ്. മറ്റ് ബിസിനസുകാർ അവരുടെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മറ്റുള്ളവരുടെ അടുത്തിരുന്ന് വെറുതെ സമയം കളയണ്ട പകരം നിങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കുക. നല്ല ആരോഗ്യം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജങ്ക് ഫുഡും നോൺ വെജും ഒഴിവാക്കുക. 


ധനു (Sagittarius): ധനു രാശിക്കാരുടെ ജോലിയിൽ പ്രതിസന്ധികൾ ഉണ്ടാകാം. കഠിനാധ്വാനം ചെയ്യുന്നതിനിടയിൽ നിങ്ങളുടെ ദോഷങ്ങൾ നീക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. ബിസിനസിൽ ഒരു പുതിയ പങ്കാളിയെ ചേർക്കുന്നതിനെ കുറിച്ച് സംസാരിക്കാം. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കുടുംബത്തിലെ ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അവർ പറയുന്നതിന് മുൻപ് നിങ്ങൾ അവരെ സഹായിക്കാൻ ഇറങ്ങണം. അണുബാധയുണ്ടാകാൻ സാധ്യത.  അതിനാൽ ജാഗ്രത പാലിക്കുക. 


മകരം (Capricorn): മകരം രാശിക്കാർക്ക് ഇന്ന് ഒരു പ്രധാന മീറ്റിംഗ് ഉണ്ടായിരിക്കാം, അതിനായി തയ്യാറെടുക്കുക. സ്ഥാപനത്തിനായി അർപ്പണബോധത്തോടെ പ്രവർത്തിക്കുക. ബിസിനസ്സിൽ, ലാഭനഷ്ടം തുടറുമെങ്കിലും നഷ്ടമുണ്ടായാൽ നിങ്ങൾ അനാവശ്യമായി ദേഷ്യപ്പെടരുത് അത് പ്രശ്നങ്ങൾ വർധിപ്പിക്കും. യുവാക്കൾക്ക് ചെലവുകളുടെ നീണ്ട പട്ടികയുണ്ടെങ്കിലും ആവശ്യമുള്ളത്ര മാത്രം ചെലവഴിക്കുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണം.  അത് നിങ്ങളെ ദോഷകരമായി ബാധിക്കും. എല്ലാ ആളുകളെയും ഒരുമിച്ച് കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് ചില ആളുകളുമായി ഫോണിൽ സംവദിക്കാം.


കുംഭം (Aquarius): ഈ രാശിക്കാർ പുതിയ ജോലി ആരംഭിച്ചിട്ടുണ്ടെങ്കിൽ സമയം പ്രത്യേകം ശ്രദ്ധിക്കുക.  കൃത്യസമയത്ത് ഓഫീസിലെത്തി ജോലി ചെയ്യുക. ബിസിനസുകാർ അവരുടെ ബിസിനസ് പങ്കാളികളുമായി നല്ല ബന്ധം പുലർത്തണം. സംശയങ്ങൾ സൂക്ഷിക്കരുത്, തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.എല്ലാ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ വീടിന്റെ അന്തരീക്ഷം മികച്ചതാക്കാൻ ശ്രമിക്കുക. വയറുവേദന ഉണ്ടാകാൻ സാധ്യത. ഭക്ഷണപാനീയങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.  


മീനം(Aquarius): മീനരാശിക്കാർ ജോലിക്ക് ശ്രമിക്കുന്നുവെങ്കിൽ നല്ല സമ്പർക്കം പുലർത്തുക. ബിസിനസ്സിൽ പുരോഗതിയുണ്ട് അതുപോലെ വിപുലീകരണത്തെക്കുറിച്ചും ചിന്തിക്കുക. യുവാക്കൾ നല്ല പ്ലെയ്‌സ്‌മെന്റിനായി ശ്രമിക്കുക. വളരെക്കാലമായി നിലനിൽക്കുന്ന കുടുംബ തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. മനസ്സും ശരീരവും ഫിറ്റ് ആയി നിലനിർത്താൻ നിങ്ങൾ ധ്യാനവും യോഗയും ചെയ്യണം, അത് ദിനചര്യയിൽ ഉൾപ്പെടുത്തുക. ഇന്ന് നിങ്ങൾ രാവിലെ മുതൽ ചില ജോലികളിൽ മുഴുകിയേക്കാം, വൈകുന്നേരത്തോടെ നിങ്ങൾക്ക് കുറച്ച് വിശ്രമം ലഭിക്കും.


 



(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.