എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമയി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണരാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


നിശ്ചയദാർഢ്യത്തോടെ ചെയ്യുന്ന ഏതൊരു കാര്യത്തിലും ഇന്ന് നിങ്ങൾക്ക് വിജയിക്കാനാകും. വിദേശയാത്രകൾ അസ്വസ്ഥത വർധിപ്പിക്കും. വലിയ ആളുകളിൽ നിന്ന് നിങ്ങൾക്ക് പിന്തുണയും സഹായവും ലഭിക്കും.


ഇടവം


ഇന്ന് കുടുംബത്തിൽ ചികിത്സാ ചിലവുകൾ ഉണ്ടാകാം. ശുഭകാര്യങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ പങ്കാളികളുമായി അനാവശ്യമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ജോലിയിൽ സഹപ്രവർത്തകർക്ക് നേട്ടമുണ്ടാകും. പ്രതീക്ഷിച്ച സഹായം ലഭിക്കും.


മിഥുനം


ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി നല്ല ദിവസം ആയിരിക്കും. കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഐക്യം നിലനിൽക്കും. വിദേശയാത്രകൾ വേണ്ടിവരും. ജോലിഭാരം കുറയും.


കർക്കടകം


ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മിതമായിരിക്കും. സഹജീവികളുമായി ചെറിയ അമർഷം ഉണ്ടാകും. കുടുംബത്തിൽ ചെലവുകൾ വർദ്ധിക്കും. തൊഴിൽപരമായി വലിയ ആളുകളെ പരിചയപ്പെടുത്തും. തൊഴിലന്വേഷകർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.


ALSO READ: ഏകാദശികളിൽ പ്രധാനപ്പെട്ടത് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ


ചിങ്ങം


ഇന്ന് നിങ്ങൾ ഉത്സാഹത്തോടെ ഏത് പ്രവർത്തനത്തിലും ഏർപ്പെടും. കുടുംബത്തിൽ സന്തോഷകരമായ സംഭവങ്ങൾ നടക്കും. ഉദ്യോഗാർഥികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ബിസിനസ് സംരംഭങ്ങൾ വിജയിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.


കന്നി


ഇന്ന് നിങ്ങൾക്ക് പെട്ടെന്ന് ഔദ്യോഗിക യാത്രകൾ പോകേണ്ടതായി വരും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. നിങ്ങളുടെ മക്കളെ കുറിച്ച് നിങ്ങൾ അഭിമാനിക്കും. പ്രതീക്ഷിക്കുന്ന ബാങ്ക് വായ്പ അവസരങ്ങൾ ലഭിക്കും. 


തുലാം


കുടുംബത്തിലെ വരുമാനം ഇന്ന് മികച്ചതായിരിക്കും. പഴയ കടങ്ങൾ തീർക്കും. ബിസിനസുമായി ബന്ധപ്പെട്ട പദ്ധതികളിൽ വിജയം ഉണ്ടാകും. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറും. സമ്പാദ്യം വർധിക്കും.


വൃശ്ചികം


ഇന്ന് നിങ്ങൾക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഡംബര വസ്തുക്കളിൽ വർധനവുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസ് പുരോഗതിക്കായി നടത്തുന്ന ശ്രമങ്ങൾ ഗുണം ചെയ്യും. ജോലിയിൽ ആളുകളുടെ സഹകരണം ലഭിക്കും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.


ധനു


ഇന്ന് നിങ്ങൾക്ക് അൽപ്പം ക്ഷീണവും നിഷ്ക്രിയതയും അനുഭവപ്പെടും. ബന്ധുക്കളുടെ സന്ദർശനം സന്തോഷം നൽകുമെങ്കിലും പാഴ്ചിലവുകളും വർദ്ധിക്കും. കുട്ടികളുടെ പഠനത്തോടുള്ള താൽപര്യം കുറയും. വിദേശയാത്രകൾ നിങ്ങൾക്ക് അലച്ചിലുണ്ടാക്കും.


മകരം


ഇന്ന് കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉടലെടുക്കും. നിങ്ങളുടെ രാശിയിലെ ചന്ദ്രാഷ്ടമം നിമിത്തം ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തിൽ സംയമനം പാലിക്കുന്നതാണ് നല്ലത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക.


കുംഭം


ഇന്ന് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. ബന്ധുക്കളുടെ സന്ദർശനം സന്തോഷം നൽകും. ആഡംബരവസ്തുക്കൾ വാങ്ങാൻ താൽപ്പര്യമുണ്ടാകും. സുഹൃത്തുക്കളുടെ സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കും. ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും.


മീനം


കുടുംബത്തിന്റെ ഐക്യം ഇന്ന് മികച്ചതായിരിക്കും. നിങ്ങൾ നടത്തുന്ന പ്രയത്നങ്ങൾ നല്ല ഫലം നൽകും. ഓഫീസിലെ സഹപ്രവർത്തകർക്ക് നേട്ടമുണ്ടാകും. ബന്ധുക്കൾ മുഖേന നല്ല വാർത്തകൾ ലഭിക്കും. പുതിയ വാഹനം വാങ്ങണമെന്ന ആഗ്രഹം ചിലർക്കുണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.