Guruvayoor Ekadasi: ഏകാദശികളിൽ പ്രധാനപ്പെട്ടത് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

Guruvayoor Ekadashi 2023: വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 12:39 PM IST
  • ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം
  • അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമായാണ് കണക്കാക്കുന്നത്
  • ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ നിരവധിയാണ്
Guruvayoor Ekadasi: ഏകാദശികളിൽ പ്രധാനപ്പെട്ടത് ​ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്ന് ദിവസങ്ങളിലായുള്ളതാണ് ഏകാദശിവ്രതം. ഈ വർഷത്തെ ഗുരുവായൂർ ഏകാദശി 2023 നവംബർ 23 വ്യാഴാഴ്ചയാണ് വരുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ​ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.

ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്. ഭഗവാൻ മഹാവിഷ്ണു  ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നതുപോലും സുകൃതമായാണ് കണക്കാക്കുന്നത്. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ നിരവധിയാണ്.

വിഷ്ണു പ്രീതിയും അതിലൂടെ സർവ ഐശ്വര്യവും മോക്ഷവും ‌ലഭിക്കാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് ഏകാദശി വ്രതമെന്നാണ് വിശ്വാസം. ഏകാഗ്രതയോടും തികഞ്ഞ ഭക്തിയോടു കൂടി വ്രതം അനുഷ്ഠിച്ചാൽ മാത്രമേ പൂർണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ദോഷങ്ങൾ കുറയ്ക്കാൻ ഏകാദശി വ്രതാനുഷ്ഠാനം ഉത്തമമാണ്.

ALSO READ: ശ്രീകൃഷ്ണൻ ദുഷ്ടനായ കംസനെ വധിച്ച ദിനം..! ഇന്നത്തെ ശുഭ അശുഭ സമയങ്ങൾ നോക്കാം

ഏകാദശിയുടെ തലേദിവസമായ ദശമി ദിവസം ഒരിക്കലൂണ് ആണ്. ഏകാദശി ദിനം പൂർണമായി ഉപവസിക്കുകയോ അതിന് സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴികെയള്ള ധാന്യാഹാരങ്ങളോ കഴിച്ച് ഒരിക്കൽ എടുക്കണം. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം അരുത്. പ്രഭാത സ്നാനത്തിന് ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കിൽ വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അർച്ചന നടത്തുകയും ചെയ്യുക.

ദശമി, ഏകാദശി, ദ്വാദശി ദിനങ്ങളിൽ വിഷ്ണുഗായത്രി മന്ത്രം ജപിക്കുന്നത് സദ്‌ഫലം നൽകും. അന്നേ ദിവസം അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കണം. വിഷ്ണുസഹസ്രനാമം ചൊല്ലുന്നത് നല്ല ഫലം നൽകും. കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിക്കണം. തുളസിചെടി നനയ്ക്കുകയും തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുക.

ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യണം. കുളിച്ച് ശരീരശുദ്ധി വരുത്തി തുളസിത്തറയ്ക്ക് ചുറ്റും മൂന്ന് തവണ പ്രദക്ഷിണം വച്ച ശേഷം തുളസിത്തറ നനയ്ക്കുന്നതും സന്ധ്യയ്ക്ക് തുളസി ചുവട്ടിൽ ദീപം തെളിയിക്കുന്നതും ഉത്തമമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News