Horoscope 17 April 2022: ഇന്ന് തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും; വൃശ്ചികം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും!
Horoscope 17 April 2022: ഇന്ന് (Horoscope 17 April 2022) മകരം (Capricorn) രാശിക്കാരുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ചില വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചേക്കാം. മീനം (Pisces) രാശിക്കാർക്ക് ജനപ്രീതിയുണ്ടാകും. വൃശ്ചികം (Scorpio) രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും.
Rashifal/Horoscope 17 April 2022: ഇന്ന് (Horoscope 17 April 2022) ഇന്ന് എല്ലാ രാശിക്കാരുടെയും ദിനം എങ്ങനെയെന്ന് നമുക്ക് നോക്കാം. ചിങ്ങം (Leo) രാശിക്കാർ ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കും. തുലാം (Libra) രാശിക്കാരുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമായിരിക്കും.
മേടം (Aries): ഇന്ന് ഈ രാശിയിൽപെട്ട ചിലർക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള പ്രതിഫലമോ പ്രമോഷനുകളോ ലഭിച്ചേക്കാം. വിവാഹം അല്ലെങ്കിൽ മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. ഇനി നിങ്ങൾ വീണ്ടും വിദേശ യാത്രയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഉടൻ തന്നെ ഇതിനുവേണ്ട കാര്യങ്ങൾ ചെയ്യുക.
Also Read: ശനിയുടെ ശുഭഫലം നിങ്ങളിൽ ഭാഗ്യോദയം ഉണ്ടാക്കും! അറിയാം എന്തൊക്കെ ലഭിക്കുമെന്ന്
ഇടവം (Taurus): ഇന്ന് നിങ്ങൾക്ക് ബിസിനസിൽ അഭിലാഷ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ കഴിയും. നിങ്ങൾക്ക് ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് പോകണമെങ്കിൽ നിരാശപ്പെടേണ്ട ആവശ്യമില്ല. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനമുണ്ടാകും.
മിഥുനം (Gemini): ഇന്ന് നിങ്ങളുടെ പദ്ധതികൾ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയും അവ നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങളും നൽകും. ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് അവർ ചെയ്ത ജോലിയിലും അവരുടെ കർത്തവ്യനിഷ്ഠയ്ക്കും ഉചിതമായ പ്രശംസയും ആദരവും ലഭിക്കും.
കർക്കടകം (Cancer): ഇന്ന് സാഹിത്യം, കല, എഴുത്ത്, സംഗീതം, സിനിമ, കായികം തുടങ്ങിയ സർഗ്ഗാത്മക മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും ഇപ്പം ആകർഷകമായ ഡീലുകളും ലഭിക്കും. എന്തിനേറെ നിങ്ങൾക്ക് ഇന്നത്തെ ദിവസം സ്വയം നിങ്ങൾക്ക് സ്വയം യശസ്സും കീർത്തിയും നേടാൻ കഴിയും.
ചിങ്ങം (Leo): ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുഭാപ്തിവിശ്വാസത്തോടെ ജോലിസ്ഥലത്ത് നിങ്ങൾ വളരെ ഊർജ്ജസ്വലരായിരിക്കും. നിങ്ങൾ നിങ്ങളുടെ ഇടപാടുകളിൽ വിജയിക്കുകയും ഉപഭോക്താക്കളുമായി സ്ഥായിയായ ബന്ധം സ്ഥാപിക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ യോഗ്യത തെളിയിക്കാനുള്ള മികച്ച അവസരങ്ങൾ എളുപ്പത്തിൽ പ്രയോജനപ്പെടുത്തും.
Also Read: Vastu Tips : വീട്ടിൽ സമൃദ്ധി ഉണ്ടാകാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
കന്നി (Virgo): ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ രഹസ്യ ശത്രുക്കൾ സൃഷ്ടിക്കുന്ന ചെറിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അധികാരികളുമായി ഇടപഴകുമ്പോൾ ജാഗ്രത പാലിക്കുക ഒപ്പം അവരെ എതിർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസ് രംഗത്ത് ചില പുതിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
തുലാം (Libra): ഈ ഞായറാഴ്ച ബിസിനസുകാർക്ക് പുതിയ വഴികൾ തുറക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാക്കും. ഒപ്പം പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് പോസിറ്റീവ് ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സമ്പാദ്യം നിങ്ങളുടെ കുടുംബത്തിന് പ്രയോജനകരമാകും.
വൃശ്ചികം (Scorpio): ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ പ്രയത്നങ്ങൾക്ക് ഫലം ലാഭിക്കാം ഒപ്പം നിങ്ങളുടെ ആത്മവിശ്വാസവും വർധിക്കും. നിങ്ങൾ ഒരു പുതിയ പങ്കാളിത്തത്തിലോ അസോസിയേഷനിലോ പ്രവേശിച്ചേക്കാം.
ധനു (Sagittarius): ഈ ഞായറാഴ്ച നിങ്ങൾക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. നിങ്ങൾക്ക് അനന്തമായ സമ്പത്ത് ലഭിച്ചേക്കാം. ഒപ്പം പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ബിസിനസിൽ നല്ല സമയമാണ് അതിന്റെ ഫലം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ എല്ലാം ശരിയായി നടക്കും.
Also Read: Shani Gochar 2022: ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വലിയ സ്വാധീനമുണ്ടാക്കും
മകരം (Capricorn): ഈ രാശിക്കാർക്ക് ഇത് അനുകൂലസമയമല്ല. ആരോഗ്യത്തിന്റെ കാര്യത്തിൽ ചില വിട്ടുമാറാത്ത രോഗങ്ങൾ നിങ്ങളെ ബാധിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് കടുത്ത വേദന അനുഭവിക്കേണ്ടി വന്നേക്കാം.
കുംഭം (Aquarius): മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ബിസിനസ്സ് ജോലികളിൽ ചില അനാവശ്യ സമ്മർദ്ദങ്ങൾ ഉണ്ടാകാം. അത് കാരണം നിങ്ങളുടെ മനസ്സ് അൽപ്പം വ്യതിചലിച്ചേക്കാം. പ്രണയിതാക്കൾക്ക് ഈ സമയം ഉത്തമമാണ്.
മീനം (Pisces): ഇന്ന് നിങ്ങൾക്ക് നല്ല ജനപ്രീതി ഉണ്ടായിരിക്കും. മറ്റുള്ളവരിൽ വളരെയധികം സ്വാധീനം ചെലുത്തും. മേലുദ്യോഗസ്ഥരുമായുള്ള കലഹങ്ങൾ ഒഴിവാക്കിയാൽ തൊഴിൽ മേഖലയിൽപുരോഗതി കൈവരിക്കും. കൂടാതെ നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക