എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന സവിശേഷതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: വീട് പുതുക്കിപ്പണിയാനും പുതിയ വസ്തുക്കൾ വാങ്ങാനും നിങ്ങൾ പദ്ധതിയിട്ടേക്കാം. അത് നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുത്തും. നിങ്ങൾക്ക് മറ്റ് ആസ്തികളിലും നിക്ഷേപം നടത്താൻ മികച്ച സമയമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള വൈകാരിക ബന്ധം വർധിക്കും.


ഇടവം: ഇന്ന് നിങ്ങൾ സന്തോഷവാനായിരിക്കാം. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിലന്വേഷകർക്ക് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ സഹായത്തോടെ ജോലി ലഭിക്കും. വിദ്യാർഥികൾക്ക് പഠന കാര്യങ്ങളിൽ സുഹൃത്തുക്കളുടെ സഹായം തേടാം.


മിഥുനം: സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ കേൾക്കാം. നിങ്ങളുടെ സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ വീടിനോ ഓഫീസിനോ വേണ്ടി നിങ്ങൾക്ക് ചില ക്രിയേറ്റീവ് വസ്തുക്കൾ വാങ്ങാം. ഏതെങ്കിലും വീട്ടുപകരണങ്ങളോ ആഭരണങ്ങളോ വാങ്ങുമ്പോൾ ശ്രദ്ധ പുലർത്തണം.


കർക്കടകം: ഇന്ന്, നിങ്ങൾ അക്ഷമനായേക്കാം, ഇത് നിങ്ങളുടെ പ്രവർത്തന ശൈലിയിൽ പ്രതിഫലിക്കും. നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നത് ചില നിസാര തെറ്റുകളാൽ തടസപ്പെടും. സ്ഥിര ആസ്തികളിലെ നിക്ഷേപം കുറച്ച് ദിവസത്തേക്ക് മാറ്റിവയ്ക്കുന്നത് നല്ലതാണ്.


ചിങ്ങം: ഇന്ന് നിങ്ങൾക്ക് ചന്ദ്രനാൽ അനുഗ്രഹം ലഭിക്കും. ഇന്ന് നിങ്ങൾ കൂടുതൽ സജീവമാകുകയും നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം. കഠിനാധ്വാനം വിജയം നൽകും. ജോലി സംബന്ധമായ യാത്രകൾ പോകേണ്ടി വരും. നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും.


കന്നി: നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയും. ഇത് നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കും. നിങ്ങൾക്ക് ഇന്ന് വളരെ സർഗ്ഗാത്മകത പുലർത്താനും നിങ്ങളുടെ ഓഫീസിലോ വീട്ടിലോ നിങ്ങളുടെ സർഗ്ഗാത്മകത ഉപയോഗിക്കാനും കഴിയും, അത് നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടുത്തും.


തുലാം: ചെലവും വരുമാനവും തമ്മിൽ തികഞ്ഞ ബാലൻസ് സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്നതിനാൽ അമിത യാത്രയോ അമിത ജോലിയോ ഒഴിവാക്കണം. വിദ്യാർഥികൾക്ക് അവരുടെ ഉപരിപഠനത്തിനായി പുതിയ പദ്ധതികൾ തയ്യാറാക്കാം.


ALSO READ: Horoscope: ഇന്ന് ഭാ​ഗ്യമുള്ള രാശിചിഹ്നങ്ങൾ ഇവരാണ്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. കോപം നിയന്ത്രിക്കണം. നിങ്ങൾ കഠിനാധ്വാനം ചെയ്ത പണം നിങ്ങളുടെ സമ്പാദ്യത്തെ ബാധിച്ചേക്കാവുന്ന ഉപയോഗശൂന്യമായ കാര്യങ്ങൾക്കായി ചിലവഴിച്ചേക്കാം. അതിനാൽ, സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം.


ധനു: ജോലിയിൽ മുന്നേറാൻ നിങ്ങളെ സഹായിക്കുന്ന ചില സ്വാധീനമുള്ള ആളുകളെ നിങ്ങൾ കണ്ടുമുട്ടിയേക്കാം. ആ വ്യക്തിയുടെ സഹായത്തോടെ നിങ്ങളുടെ നെറ്റ്‌വർക്ക് കൂടുതൽ ശക്തമാകും. നിങ്ങളുടെ ജോലിയിലോ ബിസിനസ്സിലോ പുതിയ ആശയങ്ങൾ നടപ്പിലാക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ബിസിനസ്സിൽ കൂടുതൽ മൂലധനം നിക്ഷേപിക്കാൻ നിങ്ങൾ പദ്ധതിയിടും, അത് ഭാവിയിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകും. 


മകരം: നിങ്ങളുടെ അമ്മയുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കും. നിങ്ങൾ ജോലിയിൽ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച പ്രതിഫലം ലഭിക്കും. ജോലിഭാരം കാരണം നിങ്ങൾക്ക് ചില കുടുംബ പരിപാടികളിൽ എത്തിച്ചേരാൻ കഴിയാതെ വന്നേക്കാം.


കുംഭം: ഇന്ന് നിങ്ങൾ ജോലിയിൽ സംതൃപ്തരായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട ഒരു ചെറിയ യാത്രയ്ക്ക് പ്ലാൻ ചെയ്യാം. നിങ്ങളുടെ ഗുരുവിന് നിങ്ങൾക്ക് ശരിയായ പാത കാണിക്കാൻ കഴിയും, അത് നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തത നൽകും.


മീനം: ഇന്ന് നിങ്ങൾക്ക് മന്ദത അനുഭവപ്പെടാം, അതിനാൽ ശാന്തത പാലിക്കണം. ഏതൊരു പ്രവർത്തനത്തിനും മുമ്പ് രണ്ടുതവണ ചിന്തിക്കണം. സാഹസിക വിനോദസഞ്ചാരം ഒഴിവാക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.