Horoscope: ഇന്ന് ഭാ​ഗ്യമുള്ള രാശിചിഹ്നങ്ങൾ ഇവരാണ്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നപ്പിലാക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 10, 2023, 10:21 AM IST
  • ഇടവം രാശിക്കാർക്ക് ഇന്ന് കുടുംബത്തോട് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനമായിരിക്കും
  • അക്കാദമിക കാര്യങ്ങളിൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും
  • ചില ഉന്നത സ്ഥാനങ്ങളിലേക്ക് നിങ്ങളെ പരിഗണിച്ചേക്കാം
  • നിങ്ങളെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും
Horoscope: ഇന്ന് ഭാ​ഗ്യമുള്ള രാശിചിഹ്നങ്ങൾ ഇവരാണ്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നപ്പിലാക്കാൻ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.

മേടം

ചിലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കാൻ സാഹചര്യങ്ങൾ നിങ്ങളെ നിർബന്ധിച്ചേക്കാം. ആരോ​ഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. നിങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ സന്നദ്ധത കാണിക്കുമ്പോൾ നിങ്ങൾ ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന പ്രോജക്റ്റുകളുടെ തരത്തെക്കുറിച്ച് വ്യക്തതയുള്ളവരായിക്കുക. പുതിയ വീട്ടിലേക്ക് താമസം മാറാൻ സാധ്യതയുണ്ട്.

ഇടവം 

കുടുംബത്തോട് കൂടുതൽ ഉത്തരവാദിത്തമുള്ള സമീപനമായിരിക്കും. അക്കാദമിക കാര്യങ്ങളിൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ചില ഉന്നത സ്ഥാനങ്ങളിലേക്ക് നിങ്ങളെ പരിഗണിച്ചേക്കാം. നിങ്ങളെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ വ്യക്തത കൈവരും.

മിഥുനം

സാമ്പത്തിക കാര്യങ്ങളിൽ നിങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ യുക്തിബോധം ആവശ്യമാണ്. വിദേശ യാത്ര ​ഗുണം ചെയ്യും. പ്രൊഫഷണലുകൾക്ക് ഇന്ന് മികച്ച ദിവസമാണ്. കുടുംബബന്ധങ്ങൾ നിങ്ങളുടെ ക്ഷേമത്തിന് വളരെയധികം സംഭാവന ചെയ്യുന്നു. ഏറെ നാളായി പ്ലാൻ ചെയ്തിരുന്ന വസ്തു വാങ്ങാൻ ഉചിതമായ ദിവസമാണ്. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലരായിരിക്കും. പുതിയ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഇന്ന് മികച്ച ദിവസമാണ്.

ALSO READ: Numerology Prediction September 10: ഈ റാഡിക്സ് നമ്പറുകാരുടെ ഭാ​ഗ്യം ഇന്ന് പ്രകാശിക്കും, വലിയ നേട്ടങ്ങൾക്ക് സാധ്യത

കർക്കടകം

നിങ്ങളുടെ സാമ്പത്തികം നല്ല നിലയിൽ നിലനിർത്താൻ ചില സേവിംഗ്‌സ് ടെക്‌നിക്കുകൾ ഉൾപ്പെടുത്തേണ്ട സമയമാണിത്. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത് ഒരു മികച്ച ആശയമായി തോന്നുന്നു. സാമൂഹികമായി, നിങ്ങൾക്ക് മികച്ച സ്ഥാനം ലഭിക്കും. നിങ്ങളുടെ കുട്ടികളുടെ അക്കാദമിക് പ്രകടനം നിങ്ങളെ സന്തോഷിപ്പിക്കും. ആരോഗ്യരംഗത്ത് ശ്രദ്ധ ആവശ്യമാണ്. തൊഴിൽപരമായി പുരോ​ഗതിയുണ്ടാകും.

ചിങ്ങം

വീട്ടിലെ സന്തോഷം നിറഞ്ഞ അന്തരീക്ഷം നിങ്ങളെ പോസിറ്റീവായിരിക്കാൻ സഹായിക്കും. ഇന്ന് സാമ്പത്തികമായി നിങ്ങൾക്ക് നല്ല ദിവസം ആയിരിക്കും. വിദേശയാത്രകൾ ആസ്വദിക്കാൻ ചിലർ ഇഷ്ടപ്പെടില്ല. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപം നടത്താൻ താൽപര്യം വർധിക്കും. സാമ്പത്തികം സുസ്ഥിരമായിരിക്കും.

കന്നി

യാത്രാ പദ്ധതികൾ നിങ്ങളെ പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധിപ്പിക്കും. ഒരു പുതിയ ഫ്രീലാൻസ് പ്രോജക്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. എന്നാൽ, അത് അൽപം ബുദ്ധിമുട്ടേറിയതായിരിക്കും. വസ്തു വാങ്ങൽ വൈകുന്നത് അഭികാമ്യമല്ല. ജോലി സംബന്ധമായ മോശം വികാരങ്ങൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് നല്ലതല്ല. അക്കാദമിക രം​ഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

തുലാം 

പ്രൊഫഷണലായി സ്വയം പുനർവിചിന്തനം ചെയ്യേണ്ടത് ഇപ്പോൾ അനിവാര്യമാണെന്ന് തോന്നുന്നു. ഇന്ന് വസ്തു വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. ആരോഗ്യപരമായ കാര്യങ്ങൾ, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗമുള്ളവർക്ക് ഇന്ന് ആശ്വാസം ലഭിക്കും. കുടുംബനാഥൻ ഉത്സാഹത്തോടെയും സന്തോഷത്തോടെയും കാണപ്പെടുന്നു. സാമ്പത്തിക മേഖലയിൽ അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയും. യാത്രയിൽ ചില പ്രശ്‌നങ്ങൾ കാണുന്നുണ്ട്. അതിനാൽ സാധ്യമെങ്കിൽ യാത്ര മാറ്റിവയ്ക്കുക.

വൃശ്ചികം 

നിങ്ങൾ ചിന്തിക്കുന്ന ഏതൊരു വലിയ സംരംഭത്തിനും മറ്റെന്തിനേക്കാളും മുമ്പ് നല്ല സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. ഒരു അവധിക്കാലത്തും നിങ്ങളുടെ മനസ്സമാധാനം ഇല്ലാതാക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമൊത്ത് സമയം ചിലവഴിക്കാൻ സാധ്യതയുണ്ട്.

ധനു

ആരോ​ഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരു കുടുംബാംഗത്തെ അച്ചടക്കത്തിന്റെ കാര്യത്തിൽ ശാസിക്കേണ്ടതായി വന്നേക്കാം. എന്നാൽ സൗമ്യമായി കാര്യങ്ങൾ ചെയ്യുക. യാത്രയിൽ തടസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, കൃത്യമായ പദ്ധതികളോടെ യാത്ര ആസൂത്രണം ചെയ്യാം.

മകരം 

വലിയ നിക്ഷേപങ്ങൾ പരിഗണിക്കുന്നവർക്ക് സാമ്പത്തിക ഉപദേശം അത്യാവശ്യമാണ്. മനസ്സമാധാനവും ഐക്യവും ഇന്ന് നിങ്ങൾക്കുണ്ടാകും. മതിയായ തയ്യാറെടുപ്പുകളില്ലാതെ ഒരു നീണ്ട യാത്രയ്ക്ക് തയ്യാറെടുക്കരുത്. അക്കാദമിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണം.

കുംഭം 

അക്കാദമികരംഗത്ത് നിങ്ങളുടെ സംശയങ്ങൾ പരിഹരിക്കാൻ നിങ്ങൾ വിശ്വസനീയമായ ഒരു വ്യക്തിയെ കണ്ടെത്തേണ്ടതുണ്ട്. കാര്യങ്ങളെ വിവേകത്തോടെ സമീപിക്കുക. നിങ്ങളോടൊപ്പം ദിവസം ചെലവഴിക്കാൻ നിങ്ങളുടെ അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും ക്ഷണിക്കാം. താമസസ്ഥലം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലം ലഭിക്കും.

മീനം

നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ കുറച്ച് സമയം കൂടി നൽകേണ്ടി വന്നേക്കാം. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾ മുമ്പത്തേക്കാൾ മികച്ച ആരോ​ഗ്യസ്ഥിതിയിലായിരിക്കും. ജോലി സമ്മർദ്ദം ഉണ്ടാകും. കുടുംബത്തിൽ ചില നീരസങ്ങൾ ഉണ്ടായേക്കാം. എന്നാൽ, നിങ്ങൾക്ക് അവ പരിഹരിക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News