എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ അത് പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


നിങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ നന്നായി പരിപാലിക്കുക. ജോലിയിലെ പ്രശ്നങ്ങൾ വേ​ഗത്തിൽ പരിഹരിക്കപ്പെടണം. സാമ്പത്തിക ഇടപാടുകൾക്കോ ​​പണമിടപാടുകൾക്കോ ​​ഇത് നല്ല ദിവസമല്ല. നിങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത ചില പുതിയ ബന്ധുക്കളെ കാണാൻ സാധ്യതയുണ്ട്.


ഇടവം


സാമ്പത്തികമായി ചിലവുകൾ വർധിക്കും. അതിനാൽ പണമിടപാടുകൾ ശ്രദ്ധാപൂർവം നടത്തുക. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തണം.


മിഥുനം


ഓഹരികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മാറുക. ജോലിസ്ഥലത്ത്, നിങ്ങളുടെ ശ്രദ്ധയും ഊർജവും ഉപയോഗിച്ച് നിങ്ങൾ ഒരു വലിയ പ്രോജക്റ്റ് കൈകാര്യം ചെയ്യും. 


ALSO READ: Horoscope: നാല് രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം


കർക്കടകം


സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ ഉടൻ ശമിക്കും. കോർപ്പറേറ്റ് ഉന്നത സ്ഥാനങ്ങളിലുള്ളവർ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരും. ചിലർക്ക് പുരസ്കാരങ്ങൾ ലഭിക്കും.


ചിങ്ങം


ലാഭകരമായ ചില പദ്ധതികളിൽ നിക്ഷേപിക്കുന്ന പണം നല്ല വരുമാനം നൽകാൻ തുടങ്ങും. ഇന്ന് നിങ്ങൾ സജീവമായിരിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഇത് നിങ്ങളെ സന്തോഷത്തോടെ തുടരാൻ അനുവദിക്കും.


കന്നി


നല്ല വരുമാന സ്രോതസ്സ് ഉണ്ടാകും. ഇതുവഴി സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ശ്രദ്ധിക്കപ്പെടാതെ പോയേക്കാം.ആരോഗ്യം തൃപ്തികരമായിരിക്കും.


തുലാം


അധിക പണം സമ്പാദിക്കാൻ ഇന്ന് അവസരം ഉണ്ടാകും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം നൽകും. ജോലിയിലെ നിങ്ങളുടെ പ്രകടനം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടും.


വൃശ്ചികം


ലാഭകരമായ ഒരു സംരംഭത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. വിദ്യാഭ്യാസ മേഖലയിൽ വളരെയധികം കഠിനാധ്വാനം വേണ്ടിവരും. ആരോ​ഗ്യകാര്യത്തിൽ വലിയ ശ്രദ്ധ ആവശ്യമാണ്.


ധനു


ക്രിയേറ്റീവ് മേഖലയിലുള്ള ആളുകൾക്ക് പണം സമ്പാദിക്കാൻ നല്ല അവസരങ്ങൾ വരും. ജോലിയിൽ നിങ്ങളുടെ പ്രകടനം മെച്ചപ്പെടും. കുടുംബം നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളെ നല്ല മാനസികാവസ്ഥയിൽ നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ദീർഘദൂര യാത്രകൾ സഫലമാകും.


മകരം


മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. വ്യക്തിപരമായും തൊഴിൽപരമായും വിജയം ഉണ്ടാകും.


കുംഭം


സംരംഭകർക്ക് പുതിയതായി എന്തെങ്കിലും ആരംഭിക്കാൻ നല്ല ദിവസമല്ല. അതിനാൽ അൽപ്പം കൂടി കാത്തിരിക്കുക. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് നിങ്ങളുടെ നിലവിലെ പ്രകടനത്തേക്കാൾ മികച്ചത് ചെയ്യേണ്ടതുണ്ട്. ക്ഷമയോടെ കാത്തിരിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.


മീനം


സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിഭാരം ഉണ്ടാകും. വിദ്യാഭ്യാസത്തിൽ നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ കൂടുതൽ പരിശ്രമിക്കേണ്ടി വരും. കുടുംബത്തിന്റെ പിന്തുണയും പരിചരണവും ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.