Horoscope December 16, 2021 | കന്നി രാശിക്കാർക്ക് ദിവസം മുഴുവൻ ആവേശകരം, കുംഭം രാശിക്കാർക്ക് ഇത് അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനുള്ള സമയം
രാശി പ്രകാരം ഇന്നത്തെ ദിനം നിങ്ങൾക്ക് എങ്ങനെ മാറുമെന്ന് നോക്കാം...
രാശി പ്രകാരം ഇന്നത്തെ ദിനം നിങ്ങൾക്ക് എങ്ങനെ മാറുമെന്ന് നോക്കാം...
മേടം (Aries): ഈ രാശിക്കാർ കുടുംബത്തിന്റെ സന്തോഷത്തിനായി കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കാനുള്ള വഴികളെക്കുറിച്ച് ചിന്തിക്കും. പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾ ഒരു കാരണവശാലും അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തരുത്.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് അവരുടെ വികാരങ്ങളും ദേഷ്യവും നിയന്ത്രിക്കാൻ കഴിയാതെ വരാം. ഈ രാശിയിൽപ്പെട്ട ചില ആളുകൾക്ക് കാര്യങ്ങൾ ചെയ്യുന്നതിൽ ചെറിയ രീതിയിൽ മടിയും അനുഭവപ്പെടും.
Also Read: Horoscope December 14, 2021: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടാം
മിഥുനം (Gemini): പ്രിയപ്പെട്ടവർ നേരിടുന്ന ചില പ്രശ്നങ്ങൾ മിഥുന രാശിക്കാർക്ക് ചില പിരിമുറുക്കങ്ങൾ ഉണ്ടാക്കും. ഇന്നത്തെ ദിവസം ഇവരിൽ ചിലർക്ക് അവർ ചെയ്ത നിക്ഷേപത്തിൽ നിന്ന് വലിയ ലാഭം നേടാനാകും.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഇന്ന് അവരുടെ വീടുകളിലും ഓഫീസിലും വളരെ തിരക്കുള്ള ഒരു ദിവസമായിരിക്കും. വൈകുന്നേരം അവരെ തേടിയെത്തുന്ന ഒരു നല്ല വാർത്ത അവരുടെ ഇന്നത്തെ ദിവസത്തെ കൂടുതൽ ശോഭനമാക്കിയേക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ തങ്ങളുടെ പ്രൊഫഷണൽ ജോലിയുമായി ബന്ധപ്പെട്ട ഏതൊരു കാര്യവും ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന നഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.
Also Read: Mercury Transit: ഈ 5 രാശിക്കാർക്ക് ശുഭദിനത്തിന് തുടക്കം; ബുധന്റെ അനുഗ്രഹത്താൽ ജീവിതം മാറിമറിയും
കന്നി (Virgo): ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കന്നിരാശിക്കാർ അവരുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ചേക്കാം. ഈ ആളുകൾക്ക് ഇന്നത്തെ ദിവസം മുഴുവൻ ആവേശകരമായ പല നിമിഷങ്ങളും ഉണ്ടായേക്കാം.
തുലാം (Libra): തുലാം രാശിക്കാർക്ക് ലഭിക്കുന്ന ഒരു ഫോൺ കോളിന് ശേഷം ഉച്ചതിരിഞ്ഞ് അവരുടെ ദിവസത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിക്കാം. തുലാം രാശിയിലുള്ള വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരിൽ ചിലർക്ക് ഇന്ന് പരിചയക്കാരിൽ ഒരാളുടെ പേരിൽ ചില നഷ്ടങ്ങൾ ഉണ്ടായേക്കാം. ഇന്ന് അവർ നിരാശരായിരിക്കും.
ധനു (Sagittarius): ധനു രാശിക്കാരുടെ ശത്രുക്കൾ അവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാനിടയില്ല. ഈ രാശിക്കാർ അടിയന്തരമായി കൈക്കൊള്ളേണ്ട നടപടികളാണ് വൈകിപ്പിക്കുന്നത്.
മകരം (Capricorn): മറച്ച് വച്ചിരിക്കുന്ന ആഗ്രഹമോ അല്ലെങ്കിൽ എന്തെങ്കിലും പദ്ധതിയോ ഉണ്ടെങ്കിൽ മകരം രാശിക്കാർ അത് ഉടൻ നേടിയെടുക്കുകയോ സാധിച്ചെടുക്കുകയോ വേണം. അങ്ങനെ ചെയ്താൽ ഇവരിൽ ചിലർക്ക് ധാരാളം ലാഭമുണ്ടാകും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബന്ധുവുമായോ പഴയ സുഹൃത്തുമായോ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ട സമയമാണിത്. സുഹൃത്തുക്കളോടൊപ്പം പുറത്ത് പോകുന്നതും അവർക്ക് സന്തോഷമുണ്ടാക്കും.
മീനം (Pisces): മീനരാശിക്കാർക്ക് ഇന്ന് കുടുംബാംഗങ്ങളുമായി തർക്കമുണ്ടാകാം. ഈ രാശിക്കാർ എന്തിനെക്കുറിച്ചും ശരിയായി ഗൃഹപാഠം ചെയ്താൽ അവർക്ക് നല്ല ഫലങ്ങൾ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...