Mercury Transit: ഈ 5 രാശിക്കാർക്ക് ശുഭദിനത്തിന് തുടക്കം; ബുധന്റെ അനുഗ്രഹത്താൽ ജീവിതം മാറിമറിയും

Mercury Transit: ബുധന്റെ സംക്രമണം കരിയറിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഈയിടെ ബുധൻ ധനു രാശിയിലേക്ക്  പ്രവേശിച്ചിരിക്കുകയാണ്. ഡിസംബർ 29 വരെ ഈ രാശിയിൽ തന്നെ ബുധൻ തുടരുമ്പോൾ 5 രാശിക്കാർക്ക് അവരുടെ കരിയറിൽ വൻ വിജയം ലഭിക്കും.

Written by - Ajitha Kumari | Last Updated : Dec 13, 2021, 09:45 AM IST
  • ബുധൻ രാശി മാറി, ധനു രാശിയിൽ പ്രവേശിച്ചു
  • കരിയറിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തും
  • 5 രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച വിജയം ലഭിക്കും
Mercury Transit: ഈ 5 രാശിക്കാർക്ക് ശുഭദിനത്തിന് തുടക്കം; ബുധന്റെ അനുഗ്രഹത്താൽ ജീവിതം മാറിമറിയും

ന്യൂഡൽഹി: Mercury Transit: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളും രാശികളും അവയുടെ സ്ഥാനങ്ങൾ മാറ്റിക്കൊണ്ടിരിക്കും.  അതിന്റെ പ്രഭാവം പ്രകൃതിയേയും അതുപോലെ 12 രാശികളെയും നേരിട്ട് സ്വാധീനിക്കുന്നു. ഈ മാറ്റങ്ങളിൽ ചിലത് വളരെ പ്രധാനമാണ്. അതിന്റെ നല്ലതും ചീത്തയുമായ പ്രത്യാഘാതങ്ങൾ ജീവിതത്തെ ബാധിക്കും.

2021 ഡിസംബർ 11-ന് ബുധൻ രാശി മാറി ധനു രാശിയിൽ പ്രവേശിച്ചു. 2021 ഡിസംബർ 29 വരെ ബുധൻ ഈ രാശിയിൽ തന്നെ തുടരും. ബുദ്ധി, യുക്തി, ആശയവിനിമയം, ചാതുര്യം, സൗഹൃദം എന്നിവയുടെ കാരണ ഗ്രഹങ്ങളായ അവർ ഈ മാസം അവസാനം വരെ 5 രാശികൾക്ക് അനുഗ്രഹം വർഷിക്കും.

Also Read: Horoscope December 13, 2021: മകരം, കുംഭം രാശിക്കാർ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കണം, നഷ്ടമുണ്ടായേക്കാം

ഈ രാശിക്കാരുടെ ഭാഗ്യം തെളിയും

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് അവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നു. ഇവർ ജോലിയിലായാലും ബിസിനസിലായാലും എല്ലാ മേഖലയിലും മികച്ച വിജയം നേടും. ധനലാഭമുണ്ടാകും. വീട്ടിൽ നല്ല സമയം ആസ്വദിക്കും. എല്ലായിടത്തും സന്തോഷമുണ്ടാകും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ കരിയറിനും ഈ സമയം വളരെ നല്ലതായിരിക്കും. വരുമാനം വർദ്ധിക്കും. പല തരത്തിലുള്ള പരിപാടികളിൽ സജീവമാകും. മാസം മുഴുവനും നിങ്ങൾക്ക് ഉത്സാഹം അനുഭവപ്പെടും. ഈ ഉത്സാഹം വലിയ ജോലി പോലും എളുപ്പത്തിൽ ചെയ്തുതീർക്കും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.

Also Read: Horoscope 2022: ഈ രാശിക്കാർക്ക് 2022 അനുകൂലമായിരിക്കും ഒപ്പം സാമ്പത്തിക നേട്ടങ്ങളും

കന്നി (Virgo): ബുധന്റെ രാശിയിലെ മാറ്റം കന്നി രാശിക്കാർക്ക് അവരുടെ കരിയറിൽ അതിശയകരമായ നേട്ടങ്ങൾ നൽകും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കും. ബിസിനസ്സിൽ വലിയ ലാഭം കണ്ടെത്താൻ കഴിയും. തിരക്ക് കൂടിയതിന് ശേഷവും കുടുംബത്തിനായി സമയം ചെലവഴിക്കും. ഇത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും.

ധനു (Sagittarius): ധനു രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കും. അത് കരിയറായാലും കുടുംബജീവിതമായാലും ഈ രാശിയിലെ വിദ്യാർത്ഥികൾക്കായാലും വിജയം സുനിശ്ചിതം. ഈ സമയം പരമാവധി പ്രയോജനപ്പെടുത്തുകയും ധാരാളം ലാഭം നേടുകയും ചെയ്യുക.

Also Read: ഈ രാശിക്കാര്‍ക്ക് 2022 വളരെ മോശമായിരിക്കും..!

മീനം (Pisces): മീനം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ എല്ലാം നന്നായി ചെയ്യും. ശത്രുക്കൾ പോലും നിങ്ങളെ അഭിനന്ദിക്കാൻ നിർബന്ധിതരാകും. കുടുംബജീവിതവും മികച്ചതായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News