Rashifal/Horoscope March 12, 2022:  ഇന്ന് (Horoscope March 12, 2022) ശനിയാഴ്ച നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ശനിയാഴ്ച ചിങ്ങം  (Leo) രാശിക്കാരുടെ മനസ്സ് സന്തോഷിക്കും. തുലാം രാശിയിലുള്ളവർക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചേക്കും.  മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope 2022: വരുന്ന 20 ദിവസത്തേക്ക് ഈ 4 രാശിക്കാർക്ക് രാജയോഗവും ധനലാഭവും ലഭിക്കും!


മേടം (Aries): ഇന്ന് ഈ രാശിക്കാർക്ക് നല്ല ദിനം. ഒപ്പം ബിസിനസിൽ ലാഭമുണ്ടാകും.  ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഇതുകൂടാതെ കടം കൊടുത്ത പണം തിരികെ ലഭിക്കും. നിങ്ങളുടെ ദിവസം നന്നായി തുടങ്ങാൻ പോകുന്നു. തൊഴിൽ മേഖലയിലും നല്ല ദിനമായിരിക്കും. കുടുംബത്തിൽ സന്തോഷ അന്തരീക്ഷമുണ്ടായിരിക്കും. 


ഇടവം (Taurus): ഇന്ന് വിദ്യാരംഭത്തിന് അനുകൂലമായ ദിവസമാണ്. കഠിനാധ്വാനത്തിനനുസരിച്ച് നിങ്ങൾക്ക് വിജയം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള പദ്ധതി വിജയിക്കും. ശനിയാഴ്ച ജോലി ചെയ്യാൻ നിങ്ങളിൽ പ്രത്യേക ഊർജ്ജം ഉണ്ടാകും. ഇതോടൊപ്പം നിങ്ങൾക്ക് ജോലിക്കും മികച്ച ദിവസമായിരിക്കും.


മിഥുനം (Gemini): ഇന്ന് നിങ്ങൾക്ക് ശുഭ ദിനമായിരിക്കും. ജോലിസ്ഥലത്തും നിങ്ങളുടെ സ്വാധീനം നിലനിൽക്കും. ധനലാഭമുണ്ടാകും. കുടുംബത്തിന്റെ ആവശ്യങ്ങൾ നിങ്ങൾ പൂർണ്ണമായും പരിപാലിക്കും. ശനിയാഴ്ച ചടുലതയോടെ ഓരോ ജോലികളും നിങ്ങൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ-മത്സരങ്ങളിൽ വിജയം ലഭിക്കും.


കർക്കടകം (Cancer): ഈ ശനിയാഴ്ച പ്രത്യേകിച്ച് ബിസിനസ് ക്ലാസുകാർക്ക് നല്ല ഫലങ്ങൾ ലഭിക്കും അതുവഴി ധനലാഭമുണ്ടാകും. നിങ്ങളുടെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാകും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ഒപ്പം നിങ്ങൾക്ക് തൊഴിൽ മേഖലയിൽ മികച്ച വിജയം ലഭിക്കും.


Also Read: Shani Transit 2022: ശനിയുടെ രാശിമാറ്റം ഈ 4 രാശിക്കാരുടെ ജീവിതം നിമിഷം കൊണ്ട് മാറ്റിമറിക്കും!


ചിങ്ങം  (Leo): ശുഭകാര്യങ്ങൾക്ക് ശനിയാഴ്ച അനുകൂല ദിനമായിരിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. ഏറെ നാളുകൾക്ക് ശേഷം ഒരാളെ പരിചയപ്പെടാൻ നിങ്ങൾക്ക് അവസരം ലഭിക്കും. പുതിയ ജോലി തുടങ്ങുന്നത് ഗുണം ചെയ്യും. കോടതി വ്യവഹാരങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിച്ചേക്കും. ഇതുകൂടാതെ ജോലി സ്ഥലത്തു നിന്നും നിങ്ങൾക്ക് ധനലാഭമുണ്ടാകും.


കന്നി  (Virgo): ശനിയാഴ്ച നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലിയിൽ വിജയിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. നിങ്ങൾ പ്രശംസയ്ക്ക് യോഗ്യരാകും. ഇതുകൂടാതെ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടും. നിങ്ങളുടെ മോശം ആരോഗ്യമായിരിക്കും നിങ്ങളുടെ അസ്വസ്ഥതയ്ക്ക് കാരണമാകുന്നത്. കൂടാതെ വിദ്യാർത്ഥികളുടെ മനസ്സ് പഠനത്തിൽ ഏർപ്പെടില്ല.


തുലാം (Libra): ഈ ശനിയാഴ്ച നിങ്ങളുടെ കുടുംബത്തിൽ നല്ല സന്തോഷം ലഭിക്കും. ചില ശുഭകരമായ ജോലികളിലോ പ്രവർത്തനങ്ങളിലോ നിങ്ങൾക്ക് ഏർപ്പെടാനുള്ള യോഗമുണ്ടാകും. ഒരു പ്രത്യേക വ്യക്തിയുമായുള്ള നിങ്ങളുടെ കൂടിക്കാഴ്ച നിങ്ങൾക്ക് മറക്കാൻ കഴിയാത്ത ഓർമ്മയായി മാറും.  ജോലിക്ക് ദിവസം നല്ലതാണ്. മനസിൽ പുതിയ ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. കൂടാതെ  പ്രണയ കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും.


വൃശ്ചികം (Scorpio): ശനിയാഴ്ച ഉത്സാഹം നിറഞ്ഞതായിരിക്കും. ചില ശുഭകാര്യങ്ങളിൽ നിങ്ങൾ പങ്കെടുത്തേക്കും. തൊഴിൽ മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളെ പ്രശംസിക്കും. നിങ്ങൾ പ്രശംസനീയമായ ഒരു ജോലി ചെയ്യും. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. മധുരമുള്ള വാക്കുകളിലൂടെ  മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കാൻ നിങ്ങൾക്ക് കഴിയും.


Also Read: Viral Video: സിംഹത്തോട് പോരടിക്കാൻ പടയുമായെത്തി സീബ്ര പിന്നെ സംഭവിച്ചത്..!


ധനു (Sagittarius): ശനിയാഴ്ച നിങ്ങൾ വളരെ സന്തോഷവാനായിരിക്കും. നിങ്ങളുടെ അവബോധം വർദ്ധിക്കുകയും നിങ്ങളുടെ ചിന്തകൾ ഉറച്ചുനിൽക്കുകയും ചെയ്യും. സംഭാഷണ വൈദഗ്ധ്യവും ചടുലതയും ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ ജോലികൾ നിറവേറ്റും. കുടുംബാംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് സന്തോഷവും പിന്തുണയും ലഭിക്കും.


മകരം (Capricorn): ശനിയാഴ്ച വളരെ വിശേഷപ്പെട്ടതാക്കാൻ നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കില്ല പക്ഷേ നിങ്ങൾക്ക് എന്തെങ്കിലും കോടതി സംബന്ധമായ കാര്യങ്ങൾ ഉണ്ടെങ്കിൽ അവയിൽ കുറച്ച് ആശ്വാസം ലഭിക്കും.


കുംഭം (Aquarius): ഈ ശനിയാഴ്ച നിങ്ങൾ ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കും. അതിലൂടെ നിങ്ങൾക്ക് വിജയം ലഭിക്കും. നിങ്ങളുടെ ആഗ്രഹപ്രകാരം നിങ്ങളുടെ ജോലി പ്ലാനുകൾ പൂർത്തിയാക്കും. നല്ല കുടുംബ സന്തോഷവും ലഭിക്കും. നല്ല ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതുകൂടാതെ നിങ്ങൾക്ക് മനസ്സമാധാനവും ലഭിക്കും.


മീനം (Pisces): നിങ്ങൾക്ക് ഇന്നത്തെ ദിനം നല്ലതായിരിക്കും.  ശരീരത്തിലും ചടുലത കാണപ്പെടും. നിങ്ങളുടെ ബിസിനസിൽ ലാഭം ഉണ്ടാകും. തൊഴിൽ സാഹചര്യങ്ങളും മികച്ചതായി തുടരും. നിങ്ങൾ ആഗ്രഹിക്കുന്ന ഫലം ലഭിക്കും. തൊഴിൽ മേഖലയിൽ ശനിയാഴ്ച ഗുണകരമാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)