എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. ഓരോ രാശിചിഹ്നങ്ങളും അനുസരിച്ച് ഓരോ ദിവസവും എങ്ങനെയുള്ളതായിരിക്കുമെന്ന് പ്രവചിക്കാൻ സാധിക്കും. ഇത്തരത്തിൽ നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോയെന്ന് മനസ്സിലാക്കി പ്രവർത്തിക്കുന്നത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: മേടം രാശിക്കാർക്ക് ഭൂമി, വാഹനം എന്നിവ വാങ്ങുന്നതിന് ഇന്ന് നല്ല ദിവസമാണ്. ഭൗതിക സന്തോഷവും സമ്പത്തും വർദ്ധിക്കും. അമ്മയുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ആരോഗ്യം മെച്ചപ്പെടും.


ഇടവം: ദൈനംദിന പ്രവർത്തനങ്ങളിൽ പുരോഗതി ഉണ്ടാകും. ബിസിനസ്സിൽ വിജയിക്കും. കുട്ടികളുടെ ആരോ​ഗ്യം മികച്ചതായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.


മിഥുനം: പണം ലഭിക്കുന്നത് വർധിക്കും. കുടുംബത്തിൽ ഉയർച്ച ഉണ്ടാകും. ആരോഗ്യം മുമ്പത്തേക്കാൾ മെച്ചപ്പെടും. ഭർത്താവിന്റെയും കുട്ടികളുടെയും ആരോ​ഗ്യം മെച്ചപ്പെടും. ബിസിനസ്സും വളരെ മികച്ചതായിരിക്കും. എന്നാൽ, നിക്ഷേപം നടത്തുന്നതിന് മികച്ച സമയമല്ല.


കർക്കടകം: ആരോഗ്യത്തിൽ പുരോ​ഗതിയുണ്ടാകും. കരിയർ നില മികച്ചതായിരിക്കും. മൂത്രാശയ രോഗങ്ങൾ അലട്ടും. ആരോ​ഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് പ്രധാനമാണ്.


ALSO READ: Horoscope: കർക്കടക രാശിക്കാർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


ചിങ്ങം: ദാമ്പത്യബന്ധം സുസ്ഥിരമായിരിക്കും. കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് നേരിയ തോതിൽ വർദ്ധിക്കും. രാഷ്ട്രീയരംഗത്തുള്ളവർ പരോക്ഷമായ എതിർപ്പുകളെ നേരിടാൻ നിർബന്ധിതരാകും. പ്രതീക്ഷിച്ച പണം വന്നുചേരും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ വിജയിക്കും. തൊഴിലന്വേഷകർക്ക് അനുകൂല സമയമാണ്.


കന്നി: വരുമാനത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനവ് ഉണ്ടാകും. പണം വന്നുചേരും. ആരോഗ്യം, ബിസിനസ്സ് എന്നിവ മികച്ചതായിരിക്കും. അമിത ചിലവ് ഉണ്ടാകാതിരിക്കാൻ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.


തുലാം: തുലാം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസം ആയിരിക്കും. ഉപജീവനത്തിൽ പുരോഗതിയുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ബിസിനസും മികച്ചതായിരിക്കും. 


വൃശ്ചികം: ഭാഗ്യം പിന്തുണയ്ക്കും. തടസ്സപ്പെട്ട ജോലികൾ തുടരും. യാത്ര ലാഭകരമാകും. ആരോഗ്യം നന്നായിരിക്കും. ബിസിനസിലും പുരോ​ഗതിയുണ്ടാകും.


ധനു: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ രംഗത്ത് നല്ല പുരോഗതി ഉണ്ടാകും. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടും. ഉന്നതവിദ്യാഭ്യാസരംഗത്തുള്ളവർക്ക് നല്ല പുരോഗതിയുണ്ടാകും. 


മകരം: ഇണയുടെ പൂർണ പിന്തുണ ഉണ്ടാകും. എന്നാൽ, മറ്റുള്ളവരുടെ ഇടപെടൽ ബന്ധത്തെ ബാധിക്കാതെ നോക്കണം. ജോലിയുടെയും സേവനത്തിന്റെയും നിലവാരം മികച്ചതായിരിക്കും. ബിസിനസ്സ് നന്നായിരിക്കും.


കുംഭം: ശത്രുക്കൾ ശക്തി പ്രാപിക്കും. തടസ്സപ്പെട്ട ജോലികൾ തുടരും. ആരോഗ്യം മിതമായിരിക്കും. ബിസിനസ്സ് മികച്ചതായിരിക്കും. ശത്രുക്കളെ സൂക്ഷിക്കുക. ജാ​ഗ്രത പുലർത്തുക.


മീനം: മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. വസ്തു, വാഹനം, ഭക്ഷ്യ വ്യവസായം, സേവന വ്യവസായം, സ്ത്രീ സംബന്ധിയായ ഉൽപ്പന്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.