Horoscope Today, January 1:  ഇന്ന് പുതുവര്‍ഷം ജനുവറി 1, തിങ്കളാഴ്ച. വര്‍ഷത്തിലെ ആദ്യ ദിനമായ ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ട്. നിങ്ങൾ ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   New year 2024: പുതുവർഷത്തിൽ ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ അറിയാതെ പോലും ഈ പിഴവ് വരുത്തരുത്, കടുത്ത ദോഷം   


ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ഇന്ന് ചില രാശിക്കാർ തൊഴില്‍ മേഖലയിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് തൊഴിൽ മേഖലയിൽ നേട്ടങ്ങൾ കൈവരിക്കുന്ന ചില രാശികളുണ്ട്. 12 രാശിചിഹ്നങ്ങൾക്കുമുള്ള, മേടം , ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...


Also Read:  Lucky Zodiac January 2024: ഇവരാണ് ജനുവരി മാസത്തിലെ ഏറ്റവും ഭാഗ്യശാലികളായ രാശിക്കാര്‍!! എല്ലാ രംഗത്തും വിജയം    
 
മേടം രാശി (Aries Zodiac Sign) 


മേടം രാശിക്കാർക്ക് ഇന്ന് ഉയർച്ച താഴ്ചകൾ അനുഭവപ്പെടുന്ന ദിവസമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് വിജയം ലഭിക്കും, അതോടൊപ്പം കുടുംബത്തിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കപ്പെടും.


ഇന്നത്തെ ഭാഗ്യ നിറം - പച്ച 


Also Read: Jupiter Direct 2024: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, അടുത്ത 4 മാസം പണം കൊയ്യും!!  
  
ഇടവം രാശി  (Taurus Zodiac Sign) 


ഇടവം രാശിക്കാർ ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരും. ഇന്ന് ഞങ്ങൾ കുടുംബവുമൊത്ത് നല്ല സമയം പങ്കിടും, നിങ്ങൾക്ക് എവിടെയെങ്കിലും പോകാനും സാധിക്കും. ഇത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.


ഇന്നത്തെ ഭാഗ്യ നിറം - വെള്ള 


മിഥുനം രാശി ( Gemini Zodiac Sign)


മിഥുനം രാശിക്കാർക്ക് ഇന്ന് ഏറെ ഗുണകരമായ ദിവസമായിരിക്കും. വാഹനങ്ങളും മറ്റും ഇന്ന് വാങ്ങാം. കൂടാതെ, കുടുംബത്തിൽ മംഗളകരമായ ചടങ്ങുകളും സംഘടിപ്പിക്കാം.


ഇന്നത്തെ ഭാഗ്യ നിറം- ചുവപ്പ്


കർക്കടകം രാശി  ( Cancer Zodiac Sign)


കർക്കടക രാശിക്കാർക്ക് ഇന്ന് കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം ലഭിക്കും. നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സുകളും ലഭിച്ചേക്കാം. ഇന്ന് ആരുമായും പുതിയ സൗഹൃദം സ്ഥാപിക്കരുത്, അത് വഞ്ചനയിലേക്ക് നയിച്ചേക്കാം.


ഇന്നത്തെ ഭാഗ്യ നിറം - മെറൂൺ


ചിങ്ങം രാശി  ( Leo Zodiac Sign)


ചിങ്ങം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിച്ചേക്കാം. ജാഗ്രത പാലിക്കുക. ഇതുകൂടാതെ, സഹോദരങ്ങളുമായി നിലനിൽക്കുന്ന തർക്കവും പരിഹരിക്കപ്പെടും. പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം നല്ലതായിരിക്കും.


ഇന്നത്തെ ഭാഗ്യ നിറം- മഞ്ഞ 
 
കന്നി രാശി  (Virgo Zodiac Sign) 


കന്നി രാശിക്കാർ ഇന്ന് വിജയത്തിലേക്കുള്ള പുതിയ വഴികൾ കണ്ടെത്തും. ജോലി സംബന്ധമായ ഒരു ചെറിയ യാത്രയും പോകേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് വിജയകരമായ ദിവസമായിരിക്കും.


ഇന്നത്തെ ഭാഗ്യ നിറം -  നീല


തുലാം രാശി  ( Libra Zodiac Sign)


തുലാം രാശിക്കാർക്ക് ഇന്ന് ഏറെ ഫലദായകമായ ദിവസമായിരിയ്ക്കും. ഇന്ന് നിങ്ങൾക്ക് പുതിയ വാഹനം വാങ്ങാം. നിങ്ങൾക്ക് പഴയ സുഹൃത്തുക്കളെ കാണുവാനുള്ള അവസരം ഉണ്ടാകും, ഇത്  നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും.


ഇന്നത്തെ ഭാഗ്യ നിറം- ആകാശനീല


വൃശ്ചികം രാശി ( Scorpio Zodiac Sign)


വൃശ്ചിക രാശിക്കാർ ഇന്ന് ആരോടും തർക്കിക്കരുത്, സാമ്പത്തിക മേഖലയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ബിസിനസിൽ നല്ല ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.


ഇന്നത്തെ ഭാഗ്യ നിറം- പിങ്ക് 
  
ധനു രാശി  ( Sagittarius Zodiac Sign)


ധനു രാശിക്കാർ ഇന്ന് തർക്കങ്ങൾ ഒഴിവാക്കുകയും എതിരാളികളുടെ നേര്‍ക്ക് ജാഗ്രത പാലിക്കുകയും വേണം. ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. തൊഴിൽ, വ്യാപാര മേഖലകളിൽ സഹകരണം ഉണ്ടാകും.


ഇന്നത്തെ ഭാഗ്യ നിറം- ചുവപ്പ് 
 
മകരം രാശി  ( Capricorn Zodiac Sign)


മകരം രാശിക്കാർ ഇന്ന് ചില ഉയർച്ച താഴ്ചകൾ കണ്ടേക്കാം. ഇന്ന് പുതിയ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. കുടുംബകാര്യങ്ങളും ശ്രദ്ധിക്കണം. ഇന്ന് ഒരു ചെറിയ യാത്ര ചെയ്യേണ്ടി വന്നേക്കാം.


ഇന്നത്തെ ഭാഗ്യ നിറം- മഞ്ഞ 


കുംഭം രാശി  ( Aquarius Zodiac Sign)


കുംഭം രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തിയാകും. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിന്, തീർച്ചയായും ഗുരുവിന്‍റെ ഉപദേശം സ്വീകരിക്കുക. കുറച്ചുകാലമായി മുടങ്ങിക്കിടന്ന ജോലികളും പൂർത്തീകരിക്കാനാകും. 


ഇന്നത്തെ ഭാഗ്യ നിറം- വയലറ്റ് 


മീനം രാശി  ( Pisces Zodiac Sign)


മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. പുതിയ ബിസിനസ് പ്ലാനുകളിൽ പ്രവർത്തിക്കുന്നവർക്ക് വിജയം ലഭിക്കും. കൂടാതെ, ഇന്ന് നിങ്ങൾക്ക് ചില വലിയ തീരുമാനങ്ങൾ എടുക്കാം, അത് കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.


ഇന്നത്തെ ഭാഗ്യ നിറം - നീല 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.