New year 2024: പുതുവർഷത്തിൽ ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ അറിയാതെ പോലും ഈ പിഴവ് വരുത്തരുത്, കടുത്ത ദോഷം

New year 2024 Tips: പുതുവർഷ ദിനമായ തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഏറെ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യും. ഇത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 08:58 AM IST
  • പൂജാവേളയില്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. പുതുവർഷത്തിന്‍റെ ആദ്യ ദിവസം ശിവനെ ആരാധിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
New year 2024: പുതുവർഷത്തിൽ ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോള്‍ അറിയാതെ പോലും ഈ പിഴവ് വരുത്തരുത്, കടുത്ത ദോഷം

New year 2024 Tips: ഇത്തവണ 2024 പുതുവർഷം തിങ്കളാഴ്ചയാണ്. ഹൈന്ദവ വിശ്വാസത്തില്‍ തിങ്കളാഴ്ച ദിവസം ഭഗവാന്‍ ശിവന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. ഈ ദിവസം ഭഗവന്‍ ശിവനെ പ്രത്യേകം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ്. പുതുവർഷ ദിനമായ തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുന്നത് ഭക്തര്‍ക്ക് ഏറെ അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്യും.  

Also Read:  Lucky Zodiac January 2024: ഇവരാണ് ജനുവരി മാസത്തിലെ ഏറ്റവും ഭാഗ്യശാലികളായ രാശിക്കാര്‍!! എല്ലാ രംഗത്തും വിജയം    
 
പുതുവർഷ ദിനമായ തിങ്കളാഴ്ച ഭഗവാന്‍ ശിവനെ ആരാധിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്തുന്നു. എന്നാൽ, ശിവനെ ആരാധിക്കുമ്പോൾ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് പറയപ്പെടുന്നു. അതായത്, പൂജാവേളയില്‍ വരുത്തുന്ന ഈ ചെറിയ പിഴവുകള്‍  നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. പുതുവർഷത്തിന്‍റെ ആദ്യ ദിവസം ശിവനെ ആരാധിക്കുമ്പോൾ ഏതൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, പിഴവുകള്‍ ഒഴിവാക്കണമെന്ന് നമുക്ക് നോക്കാം.

Also Read: Jupiter Direct 2024: ഇന്ന് മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, അടുത്ത 4 മാസം പണം കൊയ്യും!!  

പുതുവർഷത്തിൽ ഭഗവാന്‍ ശിവനെ ആരാധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

1. തിങ്കളാഴ്ച ശിവലിംഗത്തില്‍ ജലം, പാല്‍ തുടങ്ങിയവ അഭിഷേകം ചെയ്യുന്നത് വളരെ നല്ലതാണ്. തിങ്കളാഴ്ച തൈരും പാലും വെള്ളവും ചെറിയ ചെമ്പുപാത്രത്തില്‍ ഭഗവാന്‍ ശിവന് സമർപ്പിക്കണം. എന്നാൽ ചെമ്പ് പാത്രത്തിൽ പാല്‍  സമർപ്പിക്കുന്ന ആവസരത്തില്‍ ഇക്കാര്യം ശ്രദ്ധിക്കണം. പാൽ ചെമ്പ് പാത്രത്തിൽ കൂടുതൽ നേരം സൂക്ഷിക്കാൻ പാടില്ല, ഇത് പാൽ കേടാകാന്‍ ഇടയാക്കുന്നു.  

2. തിങ്കളാഴ്ച, പൂജയ്ക്കിടെ ശിവലിംഗ പരിക്രമം പ്രധാനമാണ്.

3. തിങ്കളാഴ്ച പൂജയ്ക്കിടെ ഭഗവാന് ചുവന്ന തിലകം ചാര്‍ത്തരുത്. ഭഗവാന്‍ ശിവന് ചന്ദനം വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ ഈ ദിവസം മഹാദേവന് ചന്ദന തിലകം പുരട്ടണം. 

4. തിങ്കളാഴ്ച പൂജ സമയത്ത് ഒരിക്കലും കറുത്ത വസ്ത്രം ധരിക്കരുത്. ഈ ദിവസം കറുത്ത നിറം ധരിക്കുന്നത് വളരെ അശുഭകരമാണ്. 

5. ഭഗവാന്‍ ശിവന് കൂവളത്തിന്‍റെ ഇല പ്രിയമാണ്. എന്നാല്‍, ഈ ഇലകള്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക, കേടുവന്ന ഇലകള്‍ ഭഗവാന് സമര്‍പ്പിക്കരുത്. ഇത് അശുഭകരമായ ഫലങ്ങൾ നൽകുന്നു. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News