Horoscope Today, January 19: ഇടവം രാശിക്കാര്‍ പെട്ടെന്ന് ഒരു തീരുമാനവും എടുക്കരുത്; മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം
Horoscope Today, January 19: ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ ലഭിക്കുമെങ്കില്‍ ചിലര്‍ക്ക് തൊഴില്‍ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം.
Horoscope Today, January 19: ഇന്ന് ജനുവരി 19 വെള്ളിയാഴ്ച, ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ട്. നിങ്ങൾ ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടാവും.
Also Reaad: Astro Tips: കുളിയ്ക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ഇവ ചേര്‍ക്കാം, പണം ഒഴുകിയെത്തും, ആയുസും വര്‍ദ്ധിക്കും
ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക രംഗത്ത് ഏറെ നേട്ടങ്ങൾ ലഭിക്കുമെങ്കില്‍ ചിലര്‍ക്ക് തൊഴില്‍ രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. 12 രാശികള്‍ക്കുള്ള, മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...
ഇന്നത്തെ രാശിഫലം 19 ജനുവരി 2024, വെള്ളിയാഴ്ച (Horoscope Today, January 19, 2024)
മേടം രാശി (Aries Zodiac Sign)
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കാൻ അവസരം ലഭിക്കും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നവർക്കും ഇത് നല്ല സമയമായിരിക്കും. നിക്ഷേപ മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പാലിക്കുക, റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കുക.
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിക്കാർക്ക് ഇന്ന് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. വികാരങ്ങൾക്ക് അടിമപ്പെട്ട് പ്രധാനപ്പെട്ട തീരുമാനങ്ങളൊന്നും എടുക്കരുത്. അത് ദോഷമായി ഭവിക്കും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ അമ്മയോടൊപ്പം കുറച്ച് സമയം ചെലവഴിക്കുക, ഇത് നിങ്ങളുടെ ബന്ധങ്ങളിൽ കൂടുതല്‍ മാധുര്യം നൽകും.
മിഥുനം രാശി ( Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മർദ്ദം നിറഞ്ഞ ദിവസമായിരിക്കാം. ജോലിസ്ഥലത്ത് ജോലിഭാരം കൂടുന്നതിനാല്‍ മാനസിക സമ്മർദ്ദം വർദ്ധിക്കും. ബിസിനസ് മേഖലയിലും ചില നഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ ഇന്ന് പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക, വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം ഏതെങ്കിലും മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഉത്തമമാണ്.
കർക്കിടകം രാശി ( Cancer Zodiac Sign)
കർക്കിടക രാശിക്കാർക്ക് ഇന്ന് ഉയർച്ച താഴ്ചകളുടെ ദിവസമായിരിക്കും. ഇന്ന് ദേഷ്യത്തിൽ ഒരു തീരുമാനവും എടുക്കരുത്. അത് ഭാവിയിൽ ദോഷം വരുത്തിയേക്കാം. കൂടാതെ, ഇന്ന് ബിസിനസ് മേഖലയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തരുത്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക,
ചിങ്ങം രാശി ( Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഏറെ സന്തോഷകരമായ ദിവസമായിരിക്കും. മുതിർന്നവരുടെ അനുഗ്രഹത്തോടെ ദിവസം ആരംഭിക്കുക, തോളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം, അതിനാൽ ജാഗ്രത പാലിക്കുക. നിക്ഷേപ മേഖലയിൽ ജനങ്ങൾ ജാഗ്രത പാലിക്കണം. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ്, തീർച്ചയായും മുതിര്‍ന്നവരുടെ ഉപദേശം തേടുക, ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക.
കന്നി രാശി (Virgo Zodiac Sign)
കന്നി രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. കൂടാതെ, കുടുംബാന്തരീക്ഷം നല്ലതായിരിക്കുമെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക. ആരോഗ്യത്തിന്‍റെ കാര്യത്തില്‍ തൊണ്ട അല്ലെങ്കിൽ പുറം സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് വർദ്ധിച്ചേക്കാം. അതുകൊണ്ട് ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടിലേക്ക് അതിഥികൾ വരാനുള്ള സാധ്യതയും ഉണ്ട്.
തുലാം രാശി ( Libra Zodiac Sign)
തുലാം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. ആ അവസരം ശരിയായി വിനിയോഗിക്കുക. സ്വർണം, വെള്ളി വ്യാപാരികൾക്ക് ഇന്ന് ലാഭമുണ്ടാകും. കൂടാതെ, ആരോഗ്യപരമായി ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക, നിങ്ങളുടെ ജീവിത പങ്കാളിക്ക് സമയം നൽകാൻ ശ്രമിക്കുക. ഇത് ബന്ധത്തിൽ മാധുര്യം കൊണ്ടുവരും.
വൃശ്ചികം രാശി ( Scorpio Zodiac Sign)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ആവശ്യമുള്ള ആരെയെങ്കിലും സഹായിക്കാനും കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ ശ്രമിക്കാനും ശ്രദ്ധിക്കുക. ഇന്ന് ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ ഉണ്ടാകാം. എന്നാൽ ജാഗ്രതയോടെ അവയെ നേരിടുക. കുടുംബത്തിലെ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ധനു രാശി ( Sagittarius Zodiac Sign)
ധനു രാശിക്കാർക്ക് ഇന്ന് ചില പുതിയ അവസരങ്ങൾ ലഭിച്ചേക്കാം. മുതിർന്നവരിൽ നിന്നും അനുഭവപരിചയമുള്ളവരിൽ നിന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക. ബിസിനസ് രംഗത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക. കാലാവസ്ഥ വ്യതിയാനം മൂലം ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക, പണം ലാഭിക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുക.
മകരം രാശി ( Capricorn Zodiac Sign)
മകരം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഇന്ന് നിങ്ങൾക്ക് ഫലം ലഭിക്കും. ബിസിനസ് മേഖലയിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാകാം, എന്നാൽ ക്ഷമയോടെ പ്രവർത്തിക്കുന്നത് തീർച്ചയായും ഭാവിയിൽ വിജയം കൊണ്ടുവരും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാനും ശ്രമിക്കുക.
കുംഭം രാശി ( Aquarius Zodiac Sign)
കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങൾ ഇന്ന് നേട്ടമുണ്ടാക്കും. ജോലി സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ അവഗണിക്കരുത്, ഒരു ഡോക്ടറെ സമീപിക്കുക, അല്ലാത്തപക്ഷം അത് ഭാവിയിൽ വലിയ ദോഷം വരുത്തിയേക്കാം. കുടുംബത്തിന് സമയം നൽകാനും അവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകാനും ശ്രമിക്കുക.
മീനം രാശി ( Pisces Zodiac Sign)
മീനം രാശിക്കാർക്ക് ഇന്ന് ബിസിനസ് രംഗത്ത് വിജയം നേടാൻ കഴിയും. പങ്കാളിത്തത്തിൽ നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇനിയുള്ള സമയം അനുകൂലമായിരിക്കും, ഇപ്പോൾ മുതൽ കഠിനാധ്വാനം ചെയ്യേണ്ടത് ആവശ്യമാണ്. ഇന്ന് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മുതിർന്നവരുടെ അനുഗ്രഹം വാങ്ങാനും മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.