Mars Transit 2024: ഇന്ന് മുതൽ, ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യത്തിന്‍റെ പിന്തുണ!! ജോലിയില്‍ സ്ഥാനക്കയറ്റം, പണത്തിന്‍റെ പെരുമഴ

Mars Transit 2024:  ജ്യോതിഷപ്രകാരം 2024 ന്‍റെ തുടക്കത്തില്‍ പല ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നു. ഗ്രഹങ്ങളുടെ കമാന്‍ഡറായ ചൊവ്വയും ഈ മാറ്റത്തിന്‍റെ ഭാഗമാകും.

ജ്യോതിഷം അനുസരിച്ച് 2024 ജനുവരി 16 ന് രാത്രി 11:07 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധനു രാശിയിൽ പ്രവേശിച്ചു. പ്രശ്‌നങ്ങളെ ചെറുക്കാനുള്ള ശക്തിയും നേതൃപാടവവും തന്ത്രങ്ങൾ മെനയുന്നതിനുള്ള ധാരണയും ചൊവ്വ നൽകുന്നു. ചൊവ്വയുടെ സ്വാധീനം വിജയകരമായ ജീവിതത്തെ സൂചിപ്പിക്കുന്നു. ചൊവ്വയുടെ ധനു രാശിയിലെ സംക്രമണം മൂലം മേടം, കർക്കടകം, ചിങ്ങം, മകരം രാശിക്കാരുടെ കരിയറിൽ ഏറെ അനുകൂല ഫലങ്ങൾ കാണപ്പെടും. ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണത്തിൽ നിന്ന് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കാൻ പോകുന്നത് എന്ന് അറിയാം... 

1 /4

ചിങ്ങം രാശി (Leo Zodiac Sign)  ജ്യോതിഷ പ്രകാരം, ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം മൂലം സാമ്പത്തിക രംഗത്ത് വിജയം ലഭിക്കും. കൂടാതെ, വീട്ടിൽ സന്തോഷം ഉണ്ടാകും. ചില ശുഭകാര്യങ്ങൾക്കായി പണം ചിലവഴിക്കേണ്ടി വന്നേക്കാം. ജോലി ചെയ്യുന്നവർക്ക്  ഈ സമയം ശുഭകരമായിരിക്കും. ജോലിയില്‍ പുരോഗതി, പ്രമോഷന്‍ എന്നിവയ്ക്ക് സാധ്യത. വ്യാപാരികള്‍ക്കും ഈ സമയം മികച്ചതാണ്, പുതിയ ഓർഡർ ലഭിച്ചേക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യത, ബന്ധങ്ങളുടെ കാര്യത്തിൽ ഈ സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും. ആരോഗ്യം നല്ല നിലയിൽ തുടരും. 

2 /4

തുലാം രാശി (Libra Zodiac Sign)  തുലാം രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം വളരെ ഫലപ്രദമായിരിക്കും. നല്ല സുഹൃത്തുക്കളെ ലഭിക്കാം, സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, സഹോദരങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്കും ഈ സമയം നേട്ടത്തിന്‍റെ കാലഘട്ടമാണ്. ശമ്പളത്തിൽ വർദ്ധന ഉണ്ടായേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാന്‍ സാധിക്കും. പങ്കാളിയുമായി ജീവിതം ആസ്വദിക്കും.  

3 /4

വൃശ്ചികം രാശി (Scorpio Zodiac Sign)  വൃശ്ചികം രാശിക്കാർക്ക് ധനു രാശിയിൽ ചൊവ്വയുടെ സംക്രമണം മൂലം പ്രത്യേക നേട്ടങ്ങൾ ലഭിക്കും, ഈ കാലയളവിൽ, സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുമെങ്കിലും ചിലവുകളും വർദ്ധിക്കും. പണം ശ്രദ്ധയോടെ ചിലവഴിക്കുക, നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വളരെ മികച്ചതായിരിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, മികച്ച വിജയം നേടാൻ കഴിയും.  

4 /4

ധനു രാശി (Sagittarius Zodiac Sign)  ചൊവ്വ ധനു രാശിയിൽ പ്രവേശിച്ചിരിയ്ക്കുകയാണ്. ഈ രാശിക്കാർക്കും പല കാര്യങ്ങളിലും ശുഭ ഫലങ്ങൾ ലഭിക്കും. ധനു രാശിക്കാർക്ക് ഈ സമയം ജോലിയിൽ സമ്മർദ്ദം വര്‍ദ്ധിക്കും, ആദ്ധ്യാത്മികകാര്യങ്ങളില്‍ താൽപര്യം വര്‍ദ്ധിക്കും. ഈ സമയത്ത് നടത്തുന്ന യാത്രകൾ ഗുണം ചെയ്യും.  ഈ രാശിക്കാര്‍ക്ക് പുതിയ വസ്തു വാങ്ങുകയോ എവിടെയെങ്കിലും നിക്ഷേപിക്കുകയോ ചെയ്യാനുള്ള അവസരം ലഭിക്കും. 

You May Like

Sponsored by Taboola