Horoscope 2023: മിഥുനം രാശിക്കാർ ഇപ്പോൾ ജോലി മാറരുത്- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം
Horoscope January 21, 2023: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
നിങ്ങൾ ജീവിതത്തിലോ ജോലിയിലോ മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ഗ്രഹനില പരിശോധിക്കുകയും അതിനെക്കുറിച്ച് അറിഞ്ഞിരിക്കുകയും ചെയ്യുന്നത് നല്ലതാണ്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.
മേടം- ദിവസം മുഴുവൻ ജോലി തിരക്കിലായിരിക്കും. വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം മാത്രം കഴിക്കുക. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. ഭക്ഷണം ദാനം ചെയ്യുക.
ഇടവം- വീട്ടിൽ അതിഥി വരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ജോലികൾ പൂർത്തിയാക്കുക. സുഹൃത്തുക്കളുമായി ഒത്തുപോകും. പാൽ ദാനം ചെയ്യുക.
ALSO READ: Horoscope 2023: കുംഭം രാശിക്കാർ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണം- സമ്പൂർണ രാശിഫലം അറിയാം
മിഥുനം- മുതിർന്നവരെ ബഹുമാനിക്കുക. ബിസിനസിൽ ലാഭം ഉണ്ടാകും. ഇപ്പോൾ ജോലി മാറരുത്. ഗോതമ്പ് ദാനം ചെയ്യുക.
കർക്കടകം- മനസ്സിന് സമ്മർദ്ദം അനുഭവപ്പെടും. വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക. ബിസിനസ്സിൽ നിന്ന് ലാഭം ഉണ്ടാകും. സമ്മാനം കിട്ടിയേക്കാം.
ചിങ്ങം - മാതാപിതാക്കളോട് മാന്യമായി സംസാരിക്കുക. ബിസിനസ്സ് നിക്ഷേപം ലാഭകരമായിരിക്കും. വൈകുന്നേരം വരെ സമയം അനുകൂലമായിരിക്കും. പച്ചരി ദാനം ചെയ്യുക.
കന്നി- വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. സമയം നന്നായി വിനിയോഗിക്കുക. ജോലിയിൽ നേട്ടമുണ്ടാകും. നെയ്യ് ദാനം ചെയ്യുക.
തുലാം- പുറത്ത് പോകും. കൃത്യസമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് എത്തിച്ചേരുക. ഒരു ആഗ്രഹം സഫലമാകും. ധാന്യങ്ങൾ ദാനം ചെയ്യുക.
വൃശ്ചികം- ശ്രദ്ധയോടെ വാഹനം ഓടിക്കുക. ജോലിസ്ഥലത്ത് ആരോടെങ്കിലും തർക്കിക്കുന്നത് ജോലിയെ ബാധിക്കും. ഒരു ആഗ്രഹം സഫലമാകും. പാൽ ദാനം ചെയ്യുക.
ALSO READ: Vastu Tips for Money: ഇക്കാര്യങ്ങളിൽ അശ്രദ്ധയുണ്ടായാൽ വീട്ടിൽ ലക്ഷീകടാക്ഷം ഉണ്ടാകില്ല
ധനു- മാതാപിതാക്കളെ ബഹുമാനിക്കുക. സമൂഹത്തിൽ ബഹുമാനം വർധിക്കും. ധാന്യങ്ങൾ ദാനം ചെയ്യുക.
മകരം- കാൽ വേദനയുണ്ടാകാം. കാര്യങ്ങൾക്ക് തിരക്കുകൂട്ടരുത്. വൈകുന്നേരത്തോടെ നല്ല വാർത്ത കേൾക്കാനിടവരും. മൺപാത്രം ദാനം ചെയ്യുക.
കുംഭം- ധനലാഭം ഉണ്ടാകും. വസ്ത്രങ്ങൾ ദാനം ചെയ്യുക. വീട്ടിൽ മംഗളകരമായ ചടങ്ങ് നടക്കും. നെയ്യ് ദാനം ചെയ്യുക.
മീനം- നിങ്ങളുടെ ഗുരുവിന് നന്ദി അറിയിക്കുക. വീടിന്റെ കിഴക്കുഭാഗം വൃത്തിയായി സൂക്ഷിക്കുക. ഉദരസംബന്ധമായ പ്രശ്‌നങ്ങൾ അവസാനിക്കും. ഭക്ഷണം ദാനം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...