ജൂൺ 25 വിവിധ രാശികൾക്ക് പ്രധാനപ്പെട്ട ദിവസമാണ്. ചിലർക്ക് ഭാഗ്യാനുഭവം ഉണ്ടാവാം. മറ്റ് ചിലർക്ക് എന്നാൽ ചില കോട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ഫലങ്ങൾ ഇങ്ങനെ.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം രാശി


ക്ഷമയോടെയിരിക്കുക. കോപം ഒഴിവാക്കുക. കുടുംബത്തിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാം.ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. കുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കുക. വായനയിൽ താല്പര്യം ഉണ്ടാകും. അമ്മയുടെ സഹവാസം ലഭിക്കും. പിതാവുമായി അകൽച്ച ഉണ്ടാകാം. മാനസിക സമാധാനം ഉണ്ടാകും. അലസത അമിതമായേക്കാം. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും. കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് പണം ലഭിക്കും.


ഇടവം


നിങ്ങളുടെ സംഭാഷണത്തിൽ ശാന്തത പാലിക്കുക. ജോലിയിൽ പ്രശസ്തി വർധിക്കും. കൂടുതൽ കഠിനാദ്വാനം വേണ്ടി വന്നേക്കാം. അമിതമായ ദേഷ്യം ഒഴിവാക്കാം. നിങ്ങളുടെ ചെലവുകൾ വർധിച്ചേക്കാം. സുഹൃത്തുക്കളുമായുള്ള അഭിപ്രായ വ്യത്യാസം വർധിക്കാം. ഒപ്പം നിങ്ങളുടെ ചെലവുകളും കൂടും.


മിഥുനം രാശി


മുൻകോപവും എടുത്തു ചാട്ടവും ഒഴിവാക്കുക. മധുരമുള്ള ഭക്ഷണത്തോട് മിഥുനം രാശിക്കാർക്ക് താത്പര്യം വർധിച്ചേക്കാം. വാഹന അറ്റകുറ്റപ്പണിക്ക് ചിലവുണ്ടായേക്കാം. നിങ്ങളുടെ ജോലിയിൽ പുരോഗതി ഉണ്ടാകും. വാഹന അറ്റകുറ്റപ്പണികൾക്ക് പണം ചിലവഴിക്കേണ്ടി വരാം.


കർക്കിടകം


കർക്കിടകം രാശിക്കാരുടെ മനസ്സ് സന്തുഷ്ടമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. അക്കാദമിക് ജോലിയുടെ നല്ല ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കാം. ജോലിയിൽ നിങ്ങൾക്ക് പുരോഗതിയുണ്ടാവും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.


ചിങ്ങം രാശി


ഏതെങ്കിലും തരത്തിലുള്ള ഭയം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. കുടുംബത്തോടൊപ്പം ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ വന്ന് ചേരും.


കന്നിരാശി


കന്നിരാശിക്കാർക്ക് മനസ് അസ്വസ്ഥമാകും. ബിസിനസിൽ ലാഭകരമായ അവസരങ്ങൾ. അച്ഛൻറെ ആരോഗ്യം ശ്രദ്ധിക്കുക. ഒരു സുഹൃത്തിൽ നിന്നും പിന്തുണ. സുഹൃത്ത് സഹായത്താൽ തൊഴിലവസരങ്ങൾ വന്ന് ചേരും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ഇന്ന് ചില യാത്രകൾക്ക് സാധ്യത.


തുലാം


നിങ്ങളുടെ അറിവ് വർധിപ്പിക്കാൻ അവസരം. ഒരു പുതിയ കോഴ്സിൽ ചേർന്നേക്കാം. മികച്ച ദിവസങ്ങളിൽ ഒന്നായിരിക്കും ഇത്. ശുഭ ചിന്തകളോടെ ഇന്നത്ത ദിവസം ആരംഭിക്കുക. എല്ലാം നന്നായി വരും


ധനു


പുതിയ ബന്ധങ്ങളിലേക്ക് ആകർഷണം ഉണ്ടാക്കുന്ന ദിവസമാണ്. മറ്റുള്ളവരുമായി സംവദിക്കാൻ അവസരം ലഭിക്കുന്ന ദിവസമാണിന്ന്. ശ്രദ്ധയുണ്ടായിരിക്കണം. സന്തോഷകരമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക


മകരം


പുതിയ തൊഴിലുകൾ ഇക്കാലയളവിൽ  ചെയ്യാൻ അവസരം ഉണ്ടാകും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിക്കും. കരിയറിൽ പുതിയ അവസരങ്ങൾ വന്ന് ചേരും.


കുംഭം രാശി


നിങ്ങൾക്ക് സന്തോഷം തരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതം മികച്ചതായിരിക്കും.


മീനം രാശി


കുടുംബാംഗങ്ങളുമായി ഒത്ത് ചേരാനും ബന്ധപ്പെടാനും ആഗ്രഹമുണ്ടായേക്കാം. പുതിയ കഴിവുകളിൽ ശ്രദ്ധ ഉണ്ടായിരിക്കണം. വീടുമായോ സ്വത്തുമായോ ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.