എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന ഘടകങ്ങളും ഉണ്ട്. രാശിഫലം അനുസരിച്ച് നിങ്ങൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണോയെന്ന് അറിയാം. ഇതിന് അനുസരിച്ച് നിങ്ങളുടെ ദിവസം ക്രമീകരിക്കാൻ സാധിക്കും. ഇന്നത്തെ നിങ്ങളുടെ രാശിഫലം എങ്ങനെയുള്ളതാണെന്ന് അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിക്കാർക്ക് ബിസിനസ് പങ്കാളികളുമായി നീരസം ഉണ്ടാകാം. കുടുംബത്തിൽ അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. ജോലി ഭാരം വർധിക്കും. ജൻമ സ്വത്തുക്കൾ ഗുണം ചെയ്യും. ശാരീരിക ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്.


ഇടവം


ഇടവം രാശിക്കാരുടെ ആരോഗ്യം ഇന്ന് മികച്ചതായിരിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ നീങ്ങും. സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ മനസ്സിന് സന്തോഷം നൽകും. നിങ്ങൾ ബിസിനസ്സിൽ പങ്കാളികളുമായി ഒരുമിച്ച് പ്രവർത്തിക്കുകയും ലാഭം നേടുകയും ചെയ്യും. വരുമാനം ഇരട്ടിയാകും.


മിഥുനം


ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ മിതത്വം പുലർത്തേണ്ടത് ആവശ്യമാണ്. വിദേശയാത്രകൾ അസ്വസ്ഥത വർധിപ്പിക്കും. ബന്ധുക്കളുമായി ഇടപഴകുമ്പോൾ സൂക്ഷിക്കുക. നല്ല കാര്യങ്ങൾ സംഭവിക്കും. ബിസിനസ്സിൽ ശത്രുക്കളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ കുറയും.


ALSO READ: Shadashtak Yog 2023: ഷഡാഷ്ടക യോഗം ഈ രാശിക്കാരെ ദുരിതത്തിലാക്കും; ജൂലൈ ഒന്ന് വരെ സൂക്ഷിക്കുക


കർക്കടകം


ഇന്ന് നിങ്ങൾ ഏത് കാര്യവും ധൈര്യത്തോടെ ചെയ്യുന്നതിൽ വിജയിക്കും. സന്താനങ്ങൾ കുടുംബത്തിന് അഭിമാനം നൽകും. ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് ആനുപാതികമായ ശമ്പള വർദ്ധനവിന് അവസരമുണ്ടാകും. പുതിയ സാധനങ്ങൾ വാങ്ങാനുള്ള ആഗ്രഹം സഫലമാകും.


ചിങ്ങം


ഇന്ന് അപ്രതീക്ഷിത ചെലവുകൾ വരും. വീട്ടിൽ മുതിർന്നവരുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും നിങ്ങൾക്ക് പുരോഗതി കൈവരിക്കാനാകും. പുതിയ ആളുകളെ പരിചയപ്പെടും. മുടങ്ങിക്കിടക്കുന്ന പണം ലഭിക്കും.


കന്നി


ഇന്ന് കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ ഉണ്ടാകും. ചിലവ് വർധിക്കും. സഹോദരങ്ങളുമായുള്ള പിണക്കങ്ങൾ ഇല്ലാതാകും. പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം ബിസിനസ്സിൽ ലാഭം നൽകും. ജോലിയിൽ സഹപ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. യാത്രകൾ ഗുണം ചെയ്യും.


തുലാം


ഇന്ന് വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. പുതിയ സംരംഭങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകർ തമ്മിലുള്ള സഹകരണം ജോലിഭാരം കുറയ്ക്കും. ബിസിനസ്സ് വികസനത്തിന് സർക്കാർ സഹായം ലഭ്യമാകും.


വൃശ്ചികം


നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മിതമായിരിക്കും. കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. ബിസിനസ്സിൽ പ്രശ്നങ്ങൾ ഒഴിവാകും. കടങ്ങൾ ഒരു പരിധി വരെ കുറയും.


ധനു


ഇന്ന് നിങ്ങൾക്ക് അപ്രതീക്ഷിതമായ വ്യർത്ഥമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശ്രദ്ധ പുലർത്തുക.


മകരം


വീട്ടിൽ കുട്ടികളിൽ നിന്ന് സന്തോഷവാർത്തകൾ ഉണ്ടാകും. കുടുംബത്തിന്റെ ഐക്യം വർദ്ധിക്കും. കരിയർ വികസനത്തിനുള്ള എല്ലാ ശ്രമങ്ങളും നേട്ടങ്ങൾ നൽകും. സ്ത്രീകൾക്ക് നേട്ടങ്ങൾ ഉണ്ടാകും. സ്വർണം വാങ്ങാൻ സാധ്യതയുണ്ട്.


കുംഭം


ഇന്ന് വീട്ടിൽ സന്തോഷകരമായ സംഭവങ്ങൾ നടക്കും. പുതിയ സാധനങ്ങൾ വാങ്ങാൻ താല്പര്യം കാണിക്കും. സന്താനങ്ങൾ അവരുടെ വഴിയിൽ അഭിമാനം നേടും. ബിസിനസ്സിൽ പങ്കാളികളുടെ സഹകരണം നേട്ടമുണ്ടാക്കും. സഹപ്രവർത്തകർ ജോലിയിൽ സൗഹാർദ്ദപരമായി പെരുമാറും.


മീനം


കുട്ടികൾക്ക് ഇന്ന് അനുകൂല ദിവസമല്ല. കുടുംബത്തിൽ അസ്വസ്ഥമായ അന്തരീക്ഷം ഉണ്ടാകും. അധ്വാനത്തിന്റെ ഫലം ലഭിക്കാൻ കാലതാമസം നേരിടും. എന്തെങ്കിലും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നിങ്ങൾക്ക് വിജയമുണ്ടാകും. ദേവാരാധന ഗുണം നൽകും. സുഹൃത്തുക്കൾ വഴി സഹായം ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.