Shadashtak Yog 2023: ഷഡാഷ്ടക യോഗം ഈ രാശിക്കാരെ ദുരിതത്തിലാക്കും; ജൂലൈ ഒന്ന് വരെ സൂക്ഷിക്കുക

Astrology: മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപൻ ചൊവ്വയാണ്. ചൊവ്വ മകരം രാശിയിൽ പ്രവേശിക്കുന്നത് ​ഗുണകരമായും കർക്കടകം രാശിയിൽ പ്രവേശിക്കുന്നത് ദോഷകരമായും കണക്കാക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 06:28 AM IST
  • മെയ് പത്തിന് ചൊവ്വ തന്റെ ദുർബല രാശിയായ കർക്കടക രാശിയിൽ പ്രവേശിച്ചു
  • ജൂലൈ ഒന്നുവരെ ചൊവ്വ കർക്കടക രാശിയിൽ തുടരും
  • അതേസമയം ശനി സ്വന്തം രാശിയായ കുംഭത്തിൽ തുടരുകയാണ്
  • അത്തരമൊരു അവസ്ഥയിൽ ശനിയിൽ നിന്നാണ് ഷഡാഷ്ടകയോഗം രൂപപ്പെടുന്നത്
Shadashtak Yog 2023: ഷഡാഷ്ടക യോഗം ഈ രാശിക്കാരെ ദുരിതത്തിലാക്കും; ജൂലൈ ഒന്ന് വരെ സൂക്ഷിക്കുക

ഷഡാഷ്ടക യോഗം 2023: ജ്യോതിഷം അനുസരിച്ച്, ഓരോ രാശിയെയും ഭരിക്കുന്ന ഗ്രഹം വ്യത്യസ്തമാണ്. ആ ഗ്രഹത്തിന്റെ സ്വാധീനം തീർച്ചയായും ആ രാശിക്കാരുടെ ജീവിതത്തിൽ പ്രതിഫലിക്കും. മേടം, വൃശ്ചികം എന്നീ രാശികളുടെ അധിപൻ ചൊവ്വയാണ്. ഇത് മകരം രാശിയിൽ പ്രവേശിക്കുന്നത് ​ഗുണകരമായും കർക്കടകം രാശിയിൽ പ്രവേശിക്കുന്നത് ദോഷകരമായും കണക്കാക്കപ്പെടുന്നു.

മെയ് പത്തിന് ചൊവ്വ തന്റെ ദുർബല രാശിയായ കർക്കടക രാശിയിൽ പ്രവേശിച്ചു. ജൂലൈ ഒന്നുവരെ ചൊവ്വ കർക്കടക രാശിയിൽ തുടരും. അതേസമയം ശനി സ്വന്തം രാശിയായ കുംഭത്തിൽ തുടരുകയാണ്. അത്തരമൊരു അവസ്ഥയിൽ ശനിയിൽ നിന്നാണ് ഷഡാഷ്ടകയോഗം രൂപപ്പെടുന്നത്. ജ്യോതിഷ പ്രകാരം, ഈ യോഗം വളരെ അശുഭകരവും അപകടകരവുമാണ്.

ആറാമത്തെയും എട്ടാമത്തെയും ഭാവങ്ങളിൽ രണ്ട് ഗ്രഹങ്ങൾ നിൽക്കുകയാണെങ്കിൽ ഈ അശുഭകരമായ യോഗമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഈ അശുഭകരമായ യോഗത്തിന്റെ രൂപീകരണം മൂലം, രാശിചക്രത്തിലെ പലർക്കും സങ്കടകരമായ സാഹചര്യങ്ങൾ, രോഗം, ഉത്കണ്ഠ, അനർത്ഥങ്ങൾ എന്നിവ നേരിടേണ്ടിവരും. ജൂലൈ ഒന്ന് വരെ ഏതൊക്കെ രാശിക്കാർ ശ്രദ്ധ പുലർത്തണമെന്ന് നോക്കാം.

ALSO READ: Chatutgrahi Yoga: മേടരാശിയിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടം

മിഥുനം

മിഥുനം രാശിയിൽ ഷഡാഷ്ടക യോ​ഗം രൂപപ്പെടുന്നത് ഈ രാശിക്കാരുടെ സ്വഭാവത്തിൽ മാറ്റം വരുത്തും. അവർക്ക് വളരെ വേ​ഗത്തിൽ ദേഷ്യം വരും. ഈ കാലയളവിൽ, ഈ ആളുകൾ അവരുടെ സംസാരം നിയന്ത്രിക്കണം. ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുക. ജ്യോതിഷ പ്രകാരം, ഷഡാഷ്ടക യോഗ രൂപീകരണം മൂലം, ഈ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. മിഥുന രാശിക്കാർക്ക് കുടുംബത്തിൽ പ്രശ്നങ്ങൾ നേരിടാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. ഈ സമയത്ത് ഒരു അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്.

ചിങ്ങം

ജ്യോതിഷ പ്രകാരം, ചിങ്ങം രാശിയിൽ ചൊവ്വയുടെ സംക്രമണം പന്ത്രണ്ടാം ഭാവത്തിലാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അനാവശ്യമായി ചെലവുകൾ കൂടും. ഇതുകൂടാതെ, ഈ യോഗം മൂലം, ഈ രാശിക്കാർക്ക് മാനസികവും ശാരീരികവുമായ സമ്മർദ്ദം നേരിടേണ്ടിവരും. പണമിടപാടുകൾ നഷ്‌ടം വർധിപ്പിക്കും. അതിനാൽ ചിങ്ങം രാശിക്കാർ വളരെയധികം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ട സമയമാണ്.

ധനു

ധനു രാശിയിലെ എട്ടാം ഭാവത്തിലേക്കാണ് ചൊവ്വ സംക്രമിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് ഷഡാഷ്ടക യോഗം ദോഷം ചെയ്യും. ഈ സമയത്ത്, ധനു രാശിക്കാർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക സ്ഥിതി ദുർബലമായേക്കാം. കുടുംബത്തിൽ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഈ സമയം ധനു രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News