Horoscope Today, May 26: ഇടവം രാശിക്കാര്‍ വഞ്ചിക്കപ്പെടാം, മിഥുനം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, ഇന്നത്തെ നക്ഷത്രഫലം അറിയാം
എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് നമ്മുടെ ഭാഗ്യത്തില്‍ കുറിച്ചിരിയ്ക്കുന്നത് എന്ന് അറിയാന്‍ ആകാംഷയില്ലേ? നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചോ ജോലിയെ കുറിച്ചോ പൊതുവായ ചില വിവരങ്ങളെ കുറിച്ചോ ഉള്ള ഉപദേശം തേടുന്നവര്‍ക്ക് ഇന്നത്തെ രാശിഫലം അറിയാം
Horoscope Today, May 26: ഇടവം രാശിക്കാര്‍ വഞ്ചിക്കപ്പെടാം, മിഥുനം രാശിക്കാര്‍ക്ക് പ്രണയ സാഫല്യം, ഇന്നത്തെ നക്ഷത്രഫലം അറിയാം
Horoscope Today, May 26: ഇന്ന് മെയ് 26, 2023 വെള്ളിയാഴ്ച, ജ്യോതിഷം പറയുന്നതനുസരിച്ച് ഓരോ രാശിചിഹ്നത്തിനും ഒരു വ്യക്തിയുടെ വ്യക്തിത്വം നിർണ്ണയിക്കാൻ സഹായിക്കുന്ന തനതായ സവിശേഷതകള്‍ ഉണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഇന്ന് എന്താണ് നമ്മുടെ ഭാഗ്യത്തില്‍ കുറിച്ചിരിയ്ക്കുന്നത് എന്ന് അറിയാന്‍ ആകാംഷയില്ലേ? നിങ്ങളുടെ പ്രണയ ജീവിതത്തെ കുറിച്ചോ ജോലിയെ കുറിച്ചോ പൊതുവായ ചില വിവരങ്ങളെ കുറിച്ചോ ഉള്ള ഉപദേശം തേടുകയാണെങ്കിൽ ഈ വിവരങ്ങള്‍ നിങ്ങള്‍ക്ക് ഏറെ സഹായകമാവും ...
മേടം (Horoscope Today Aries): വ്യാപാരത്തില്‍ പങ്കാളിത്ത പ്രശ്നങ്ങൾ വർദ്ധിക്കും. നിങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുക. നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.
ഭാഗ്യ നിറം - പിങ്ക്
ഇടവം (Horoscope Today Taurus): ഈ രാശിക്കാര്‍ വഞ്ചിക്കപ്പെടാം. ഇന്ന് നിക്ഷേപം നടത്തുന്നത് ശുഭമല്ല, രോഗികൾക്ക് മരുന്ന് ദാനം ചെയ്യുക.
ഭാഗ്യ നിറം - മണ്ണിന്‍റെ നിറം
മിഥുനം (Horoscope Today Gemini): വ്യാപാരികൾക്ക് നല്ല സമയം, പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക. എല്ലാവരേയും ബഹുമാനിക്കുക.
ഭാഗ്യ നിറം - നീല
കർക്കടകം (Horoscope Today Cancer): അയൽക്കാരുമായുള്ള ബന്ധം മധുരതരമാകും. വീടിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവുകൾ ഉണ്ടാകാം. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.
ഭാഗ്യ നിറം- ആകാശനീല
ചിങ്ങം (Horoscope Today Leo): കുടുംബത്തോടൊപ്പം സമയം ചിലവഴിയ്ക്കുക. ഉച്ചയ്ക്ക് ശേഷം ഒന്നും ചെയ്യരുത്. കടം വാങ്ങിയ പണം തിരികെ ലഭിക്കും.
ഭാഗ്യ നിറം - ഓറഞ്ച്
കന്നി (Horoscope Today Virgo): ബിസിനസ്സിൽ പെട്ടെന്ന് നഷ്ടം വരാം. അമിതാവേശം ഒഴിവാക്കുക. സ്ഥലം മാറ്റരുത്.
ഭാഗ്യ നിറം - തവിട്ട്
തുലാം (Horoscope Today Libra): പഴയ ബന്ധങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കും. ഉച്ചവരെ സമയം അനുകൂലമല്ല. നിങ്ങളുടെ മാതാപിതാക്കളുടെ അനുഗ്രഹം തേടുക
ഭാഗ്യ നിറം - ഓറഞ്ച്
വൃശ്ചികം (Horoscope Today Scorpio): അറ്റകുറ്റപ്പണികൾക്കായി അധികം ചെലവഴിക്കരുത്. കൃത്യസമയത്ത് വീട്ടിലെത്തുക. ദിവസം തിരക്കേറിയതായിരിക്കും.
ഭാഗ്യ നിറം - മഞ്ഞ
ധനു (Horoscope Today Sagittarius): ദിവസം മുഴുവൻ ക്ഷീണം നിലനിൽക്കും. മധുരപലഹാരങ്ങൾ ദാനം ചെയ്യുക. സുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് നല്ലത്.
ഭാഗ്യ നിറം - പിങ്ക്
മകരം (Horoscope Today Capricorn): നിങ്ങളുടെ ഗുരുവിനോട് ബഹുമാനത്തോടെ സംസാരിക്കുക. വീട്ടിൽ മംഗളകരമായ പരിപാടികൾ ഉണ്ടാകാം. കുടുംബത്തിൽ സന്തോഷത്തിന്‍റെ അന്തരീക്ഷം ഉണ്ടാകാം.
ഭാഗ്യ നിറം- ആകാശനീല
കുംഭം (Horoscope Today Aquarius): ദിവസം തിരക്കുള്ളതായിരിക്കും. സുഹൃത്തുക്കൾക്കായി കുറച്ച് സമയം കണ്ടെത്തുക. കുറച്ചു ദൂരം യാത്ര ചെയ്യേണ്ടി വന്നേക്കാം.
ഭാഗ്യ നിറം - പിങ്ക്
മീനം (Horoscope Today Pisces): കുടുംബത്തിൽ സംഭവിച്ചിരുന്ന പിരിമുറുക്കം അവസാനിക്കും. ഉച്ചതിരിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചിലവഴിയ്ക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരോട് ദേഷ്യപ്പെടരുത്.
ഭാഗ്യ നിറം- ആകാശനീല
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...