ക്ഷേത്രത്തില്‍ പ്രദക്ഷിണം നടത്തുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഉണ്ട്.  എന്നാല്‍ പലരും വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പലതും ശ്രദ്ധിക്കാറില്ല. തെറ്റായ രീതിയില്‍ ക്ഷേത്ര പ്രദക്ഷിണം നടത്തിയാല്‍ അത് പലപ്പോഴും ദോഷഫലങ്ങളാണ് നമുക്ക് നല്‍കുക. അതാത് ദേവന്റെ നാമം ഭക്തിയോടെ ജപിച്ചു ശ്രീകോവിലിനു ചുറ്റുമുള്ള പ്രദക്ഷിണം ആരംഭിക്കാം. ഭക്തന്‍റെ വലതുവശത്തു ബലിക്കല്ലു വരത്തക്കവിധം വേണം പ്രദക്ഷിണം വയ്ക്കാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ ദേവീ ദേവന്‍മാര്‍ക്കും പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. ഗണപതി ഒഴികെയുള്ള ദേവീദേവന്മാർക്കു ഒറ്റപ്രദക്ഷിണം പാടില്ല. രാവിലെ പ്രദക്ഷിണം വച്ചാൽ രോഗശമനവും ഉച്ചയ്ക്ക് അഭീഷ്ടസിദ്ധിയും സന്ധ്യക്ക്‌ പാപപരിഹാരവും രാത്രി മോക്ഷവും ഫലം. എല്ലാ ദേവീദേവന്മാ‌‌ർക്കും പൊതുവെ മൂന്നു പ്രദക്ഷിണമാകാം. ആദ്യത്തെ പ്രദക്ഷിണം പാപമോചനവും രണ്ടാമത്തെ പ്രദക്ഷിണം ദേവദർശനാനുമതിയും മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും പ്രദാനം ചെയ്യുന്നു.


Also Read: Thirunakkara Siva Temple: തെക്കുംകൂർ രാജാവിന് ദർശനമേകാനെത്തിയ സാക്ഷാൽ വടക്കുംനാഥന്റെ കഥ


പ്രദക്ഷിണത്തിന്റെ എണ്ണങ്ങള്‍


ഗണപതി - ഒറ്റ പ്രദക്ഷിണം


സൂര്യന്‍ - രണ്ട് പ്രദക്ഷിണം


മഹാദേവന്‍ - മൂന്ന് പ്രദക്ഷിണം


ദേവി - മൂന്ന്/അഞ്ച്/ഏഴ് പ്രദക്ഷിണം


മഹാവിഷ്ണു,ശ്രീരാമൻ ,കൃഷ്ണൻ, ധന്വന്തരി - നാല് പ്രദക്ഷിണം


ഹനുമാന്‍, നാഗരാജാവ് - മൂന്ന് പ്രദക്ഷിണം


ശാസ്താവ് - അഞ്ച് പ്രദക്ഷിണം


സുബ്രഹ്മണ്യന്‍ - ആറ് പ്രദക്ഷിണം


അരയാല്‍ - ഏഴ് പ്രദക്ഷിണം


ശയന പ്രദക്ഷിണം പല ക്ഷേത്രങ്ങളിലും വഴിപാടായി നടത്തുന്നതാണ്. എന്നാല്‍ കഠിന വ്യഥകളില്‍ നിന്നും പാപങ്ങളില്‍ നിന്നും മുക്തി നേടാനാണ് ശയന പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണം നടത്തുമ്ബോള്‍ ഒരിക്കലും ബലിക്കല്ലില്‍ സ്പര്‍ശിക്കുവാനോ കർപ്പൂരം കത്തിക്കുകുവാനോ പാടുള്ളതല്ല.


Also Read: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം; അറിയാം ദേവിയുടെ ആർത്തവം ആഘോഷിക്കുന്ന ക്ഷേത്രത്തെ കുറിച്ച് 


ശ്രീകോവിൽ നിന്ന് പുറത്തേക്കുള്ള  ഓവില്‍ തൊടുകയോ ഓവിലൂടെ ഒഴുകുന്ന തീർ‌ഥം കോരിക്കുടിക്കുകയോ അരുത്. പ്രദക്ഷിണ ശേഷം കൊടിമരച്ചുവട്ടിൽ പുരുഷന്മാർ സാഷ്ടാംഗ നമസ്കാരവും സ്ത്രീകൾ പഞ്ചാംഗ നമസ്കാരവും  ചെയ്യണം. സ്ത്രീകൾ ശയനപ്രദക്ഷിണം ചെയ്യാൻ പാടില്ല. ഒറ്റയടി പ്രദക്ഷിണമാണ് അഭികാമ്യം. 


സ്ത്രീകൾ മുടിയഴിച്ചിട്ടുകൊണ്ടും പുരുഷന്മാർ ഷർട്ട്, ബനിയൻ എന്നിവ ധരിച്ചു കൊണ്ടും ക്ഷേത്രദർശനം പാടില്ല. ശ്രീകോവിൽനിന്നുള്ള ദേവചൈതന്യം സർപ്പാകൃതിയിലാണ് പുറത്തേക്ക് പ്രവഹിക്കുന്നത് അതിനാൽ നടയ്ക്കു നേരെനിന്ന് ഭഗവാനെ വണങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറി നിന്ന് ഏകദേശം 30 ഡിഗ്രി ചരിഞ്ഞു വേണം ഭഗവാനെ തൊഴാന്‍. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന ചന്ദനവും മറ്റു പ്രസാദങ്ങളും അവിടെ തന്നെ ഉപേക്ഷിക്കരുത്. തൊഴുത് പുറത്തിറങ്ങിയ ശേഷം വേണം ചന്ദനം തൊടുന്നതും മറ്റു പ്രസാദങ്ങൾ സേവിക്കുന്നതും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.