ആർത്തവവും ക്ഷേത്രപ്രവേശനവും (Temple) ഏറെ വിവാദങ്ങൾ സൃഷ്ടിച്ച, വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ്. ജൈവികമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളെ മാറ്റി നിർത്തരുതെന്ന് വാദിക്കുന്നവരും എന്നാൽ ആർത്തവ സമയത്ത് ക്ഷേത്ര പ്രവേശനം അനുവദിക്കരുതെന്ന് പറയുന്നവരും വളരെ അധികമാണ്. എന്നാൽ ദേവിയുടെ ആർത്തവത്തെ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട്, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ പാർവതി ദേവിയും മഹാദേവനുമാണ്. ക്ഷേത്രം മഹാദേവന്റെ പേരിലാണെങ്കിലും അറിയപ്പെടുന്നത് ദേവിയുടെ പേരിലാണ്. ഈ ക്ഷേത്രത്തിൽ പാർവതി സമേതനായി ആണ് മഹാദേവൻ ഇരിക്കുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർത്തവമാകുന്ന (Menstruation) സമയങ്ങളിൽ ദേവിയുടെ ഉടയടകളിൽ അതിന്റെ അടയാളം ഉണ്ടാകുമെന്നാണ് വിശ്വാസം.
ദേവി രജസ്വലയായാൽ മൂന്ന് ദിവസത്തേക്ക് നടയടയ്ക്കുകയും ദേവിയെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്യും.നാലാം ദിവസം മിത്ര പുഴയിൽ ദേവിയുടെ ആറാട്ട് നടത്തിയ ശേഷം വീണ്ടും നടതുറക്കും. ഇതിനെ തൃപ്പൂത്ത് ആറാട്ട് എന്നാണ് വിളിക്കുന്നത്. ആറാട്ട് നടത്തി തിരിച്ചെത്തുന്ന ദേവിയെ കാണാൻ മഹാദേവൻ (Mahadevan)ക്ഷേത്ര പടിക്കൽ വരെ എഴുന്നള്ളിയെത്തും.
ഈ ദിവസം ഭക്തർ നെയ്യ് വിളക്കും പൂങ്കുലയുമായി ആണ് ദേവിയെ എതിരേൽക്കുന്നത്. സന്താന ലബ്‌ധി, ആഗ്രഹ സാഫല്യം, വിവാഹം (Marriage), ആർത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവയ്ക്കൊക്കെ ഈ സമയത്ത് ദേവിയെ ആരാധിക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് വളരെ പ്രസിദ്ധമാണ്.
ALSO READ: ആയില്യം നാളിൽ നാഗദൈവങ്ങളെ ആരാധിക്കുന്നത് ഉത്തമം
വഞ്ഞിപുഴ തമ്പുരന്മാരാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. പെരുന്തച്ചനാണ് ക്ഷേത്രം പണിതതെന്നും കഥകളുണ്ട്. ഈ ക്ഷേത്രം തീ പിടുത്തത്തെ തുടർന്ന് കത്തി നശിച്ചിരുന്നു. തുടർന്ന് തഞ്ചാവൂരിൽ നിന്ന് തച്ചു ശാസ്ത്ര വിദഗ്ദ്ധരെ വിളിച്ച് വരുത്തി ക്ഷേത്രം പണിയുകയായിരിക്കുന്നു. ആ ക്ഷേത്രമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...