Remedy for Good Job: ഹൈന്ദവ വിശ്വാസമനുസരിച്ച് തിങ്കളാഴ്ച  ഭഗവാന്‍ ശിവന് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം  മഹാദേവനെ പ്രത്യേകമായി ആരാധിക്കുന്നത്  ഭഗവാനെ പ്രീതിപ്പെടുത്താന്‍ സഹായിയ്ക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്തരെ വേഗത്തില്‍ ശ്രവിക്കുന്ന ഭഗവാന്‍ ആണ് മഹാശിവന്‍ എന്നാണ് പറയപ്പെടുന്നത്‌. തിങ്കളാഴ്ച ആചാരാനുഷ്ഠാനങ്ങളോടെ മഹാദേവനെ ആരാധിയ്ക്കുന്നത്‌  ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകാന്‍ സഹായിയ്ക്കുന്നു. 


Also Read:  PM Kisan 13th Installment Latest Update: പിഎം കിസാന്‍ 13-ാം ഗഡു കര്‍ഷകര്‍ക്ക് ഇന്ന് ലഭിക്കും, അക്കൗണ്ടില്‍ പണം എത്തിയോ? എങ്ങിനെ അറിയാം


തിങ്കളാഴ്ച, അവിവാഹിതരായ പെൺകുട്ടികൾ നല്ല വരനെ ലഭിക്കാനും വിവാഹിതരായ സ്ത്രീകൾ അഖണ്ഡ  സൗഭാഗ്യത്തിനായും തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നു. ഇതുകൂടാതെ, തിങ്കളാഴ്ച സ്വീകരിയ്ക്കുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാന്‍  സഹായിയ്ക്കുന്നു.  


Also Read:   Negative Energy: നിങ്ങളുടെ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടോ? എങ്ങിനെ കണ്ടെത്താം?


പഠനം വിജയകരമായി  പൂര്‍ത്തിയാക്കിയശേഷം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ലൊരു ജോലി. ചിലരുടെ ഭാഗ്യം തെളിയുന്നു, പെട്ടെന്ന് തന്നെ അവര്‍ക്ക് നല്ല ജോലി ലഭിയ്ക്കുന്നു. എന്നാല്‍ ചിലരുടെ  കാര്യം മറിച്ചാണ്. ചിലര്‍ക്ക് ഏറെ ശ്രമിച്ചാലും നല്ല ഒരു ജോലി ലഭിക്കാറില്ല. അതായത്, ഏറെ കഠിനാധ്വാനത്തിന് ശേഷവും ചിലര്‍ക്ക് വിജയം ലഭിക്കില്ല. ആ സാഹചര്യത്തിൽ, തിങ്കളാഴ്ച ചില പ്രത്യേക നടപടികൾ സ്വീകരിയ്ക്കുന്നത്‌ ഇത്തരത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് വിജയം നേടുവാന്‍ സഹായിയ്ക്കും. 


നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കാനോ ജോലി മാറാനോ നിങ്ങൾ വളരെക്കാലമായി ശ്രമിക്കുന്നുവെങ്കിൽ, ഏറെ പരിശ്രമിച്ചിട്ടും ഇത് സാധിക്കുന്നില്ല എങ്കില്‍ തിങ്കളാഴ്ച സ്വീകരിക്കുന്ന പ്രത്യേക നടപടികൾ നിങ്ങൾക്ക് ഉപകാരമാകും. 


തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ പോയി ശിവലിംഗത്തിന് പച്ച പാൽ അര്‍പ്പിക്കുക. പാലിൽ കുറച്ച് മധുരവും കുറച്ച് അരിയും ചേർക്കുന്നത് കൂടുതല്‍ ഉത്തമമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ മഹാദേവന്‍ പ്രസാദിക്കുകയും നിങ്ങളുടെ ആഗ്രഹം നിറവേറ്റുകയും ചെയ്യും.


തിങ്കളാഴ്ച ദേവി പാർവതിയേയും ആരാധിക്കുക  
തിങ്കളാഴ്ച ശിവനൊപ്പം പാർവതി ദേവിയേയും ആരാധിക്കുക. പാർവതി ദേവി സ്ത്രീകൾക്ക് അഖണ്ഡ സൗഭാഗ്യത്തിന്‍റെ  വരം പ്രദാനം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് വിവാഹിതരായ സ്ത്രീകൾ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. കന്യകയായ പെൺകുട്ടിക്ക് മഹാദേവനെപ്പോലെ ഒരു വരനെ ലഭിക്കണമെങ്കിൽ, തിങ്കളാഴ്ച വ്രതമെടുത്താൽ അവളുടെ ആഗ്രഹവും സഫലമാകും എന്നാണ് വിശ്വാസം. 


ശിവലിംഗത്തിൽ കൂവളത്തിന്‍റെ ഇലകൾ സമർപ്പിക്കുക
തിങ്കളാഴ്ച ശിവലിംഗത്തിൽ കൂവളത്തിന്‍റെ ഇലകൾ സമർപ്പിക്കുന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഇതില്‍ ഭഗവാന്‍ ശിവന്‍ പ്രസാദിക്കുകയും ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. 
 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.