Friday Remedies: ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവരും. വിശ്വാസമനുസരിച്ച് വെള്ളിയാഴ്ച ദിവസം സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മിദേവിയെയാണ് ആരാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  One Nation One Election: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷന്‍ 


വെള്ളിയാഴ്ച  ദിവസം, ലക്ഷ്മി ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതുവഴി നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും  ഐശ്വര്യവും വന്നുചേരും. ലക്ഷ്മിദേവി പ്രസാദിച്ചാല്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല. ദാരിദ്രവും ദുരിതവും ഈ വ്യക്തിയുടെ ജീവിതത്തില്‍ ഒരിയ്ക്കലും ഉണ്ടാകില്ല. 


Also Read:  Best Days for Haircut: ഏത് ദിവസം മുടി വെട്ടുന്നതാണ് ശുഭകരം? ജ്യോതിഷം പറയുന്നത്... 
 
സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാണ്. വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുകയും ചില പ്രത്യേക പൂജാവിധികള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് വര്‍ഷിക്കാന്‍ ഇടയാക്കും.  


ലക്ഷ്മി ദേവി സമ്പത്തിന്‍റെ ദേവതയാണ്. അതിനാലാണ് ആളുകള്‍ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുന്നതിനായി പലവിധ പൂജകളും ആരാധനകളും നടത്തുന്നത്. ഹൈന്ദവ വിശ്വാസത്തില്‍ വെള്ളിയാഴ്ച  ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ഈ ദിവസം വിധി അനുസരിച്ച്  ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വഴിയൊരുക്കും. 


ലക്ഷ്മീദേവിയെ ആരാധിച്ച് ദേവി പ്രസാദിച്ചാൽ ജീവിതത്തിൽ പണത്തിന് ഒരു കുറവും വരില്ലെന്നാണ് വിശ്വാസം.  ലക്ഷ്മി ദേവിയുടെ കൃപയാണ് ഒരു വ്യക്തിയെ സമ്പന്നനാക്കുന്നത്. ലക്ഷ്മി ദേവിയുടെ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എപ്പോഴും സന്തോഷവും ഐശ്വര്യവും നിറയ്ക്കുന്നു.  


പണത്തിന്‍റെ വരവ് തടസ്സപ്പെടുകയോ സാമ്പത്തിക നഷ്ടം സംഭവിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ചില നടപടികൾ സ്വീകരിക്കുന്നത് ഗുണം ചെയ്യും. ജ്യോതിഷത്തിൽ, ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താനും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാനും ചില നടപടികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തി നേടാനുള്ള വെള്ളിയാഴ്ചത്തെ പ്രതിവിധികൾ അറിയാം.. 


വെളുത്ത വസ്‌തുക്കളുടെ ദാനം ചെയ്യുക: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുമായും ശുക്രനുമായും ബന്ധപ്പെട്ടിരിക്കുന്നു. വെള്ളിയാഴ്ച സ്വീകരിയ്ക്കുന്ന നടപടികൾ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കുകയും ജാതകത്തിൽ ശുക്ര ഗ്രഹത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ധനം, ആഡംബരം, സന്തോഷം, ഐശ്വര്യം എന്നിവയുടെ ദാതാവാണ് ശുക്രൻ. നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെങ്കിൽ വെള്ളിയാഴ്‌ച ദിവസം പഞ്ചസാര, വെള്ള തുണി, കർപ്പൂരം, പാൽ എന്നിവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി അനുഗ്രഹം ധാരാളമായി വർഷിക്കുകയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകുകയും ചെയ്യുന്നു. 


മന്ത്രം ചൊല്ലുക:  ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ, വെള്ളിയാഴ്ച ചില പ്രത്യേക മന്ത്രങ്ങൾ ജപിക്കുക. 'ഓം ശും ശുക്രായ നമഃ' അല്ലെങ്കിൽ 'ഓം ഹിംകുന്ദമൃണാലഭം ദൈത്യനാം പരമം ഗുരും സർവശാസ്ത്രപ്രാവകതാരം ഭാർഗവം പ്രണമാംയഹം' എന്ന മന്ത്രം വെള്ളിയാഴ്ച ജപിക്കുന്നത് വളരെ ഗുണം ചെയ്യും. 


നെയ്യ് വിളക്ക് കത്തിക്കുക:  എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം വീടിന്‍റെ പ്രധാന വാതിലിൽ പശുവിൻ നെയ്യ് ഒഴിച്ച് വിളക്ക് കത്തിക്കുക. എല്ലാ വൈകുന്നേരവും ഈ പ്രതിവിധി ചെയ്യുന്നത് നല്ലതാണ്. കൂടാതെ, വൈകുന്നേരങ്ങളിൽ വീടിനകത്തും പുറത്തും ഇരുട്ട് തങ്ങിനിൽക്കാൻ അനുവദിക്കരുത്. വൈകുന്നേരമാണ് ലക്ഷ്മി ദേവി വീട്ടിലെത്തുന്നത്. ഈ സമയത്ത് വീട്ടിൽ വൃത്തിയും വെളിച്ചവും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.