ഭസ്മം എന്നോർക്കുമ്പോൾ ആദ്യം ഒാർമ്മ വരുന്നത് ശിവനെ തന്നെയാണ്. ഭസ്മഭൂഷിതമാണ് ശിവൻറെ ദേഹം. വെറും ഭസ്മമല്ല ചുടല ഭസ്മം. എത്ര അശുദ്ധിയിലും  ശരീരത്തെ ശുദ്ധമാക്കാനുള്ള ശക്തി ഭസ്മത്തിനുണ്ട്. കുളിച്ച് ഇൌറനായി വന്ന് ഒരുനുള്ള് ഭസ്മം തൊട്ട് പ്രാർഥിക്കുന്നതിൻറെ പുണ്യം വേറെയുണ്ട്.  രാവിലെയും വൈകിട്ടും ഭസ്മം തൊട്ട് പ്രാർഥിക്കുന്നവർ നിരവധി പേരുണ്ട്.  ഭസിതം,വിഭൂതി,രക്ഷ എന്നും  ഭസ്മത്തിന് പേരുകളുണ്ട് .പാപങ്ങളെ ഭസ്മീകരിക്കുന്നതെന്നാണ് ഭസ്മം എന്ന വാക്കിനർഥം.


COMMERCIAL BREAK
SCROLL TO CONTINUE READING

 ശിവപുരാണത്തിൽ "ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു.


ALSO READ: Vastu Tips: ജോലിയിൽ തടസ്സമുണ്ടോ അതോ സാമ്പത്തിക പ്രതിസന്ധിയോ; വ്യാഴാഴ്ച മഞ്ഞൾ കൊണ്ടുള്ള ഈ ഉപായങ്ങൾ ചെയ്യൂ..


രാവിലെ നനച്ചും വൈകിട്ട് നനക്കാതെയും ആണ് ഭസ്മധാരണരീതി. നനയ്ക്കാത്ത ഭസ്മത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കഴിവും നനച്ച ഭസ്മത്തിന് ശരീരത്തിൽ അമിതമായുണ്ടാകുന്ന ഈർപ്പത്തെ വലിച്ചെടുത്ത് നീക്കം ചെയ്യാനുള്ള ഔഷധ വീര്യവുമുണ്ടെന്ന ഗുണവിശേഷമാണ് ഇങ്ങനെ ധരിക്കാൻ കാരണം. രാവിലെ ഉണർന്നാൽ കൈകാൽമുഖം കഴുകി വന്ന് പൂമുഖത്ത് തൂക്കിയിട്ടിരിക്കുന്ന ഭസ്മക്കുട്ടയിൽ നിന്നും ഒരുപിടി ഭസ്മം വാരി നെറ്റിയിലും പിന്നെ നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മർമ്മസ്ഥാനങ്ങളിലും ഭസ്മം തൊടുന്നത് പഴമക്കാരുടെ ഒരു പതിവായിരുന്നു.


ALSO READ: Vastu Dosha: വീട്ടിലെ വാസ്തു ദോഷം നീക്കംചെയ്യാൻ ഗണപതിക്ക് കഴിയും, അറിയാം ഗണപതിയുടെ ചിത്രം എവിടെ വയ്ക്കാം


 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക