Vakri Guru 2023: ജ്യോതിഷ പ്രകാരം വ്യാഴം വർഷത്തിൽ ഒരിക്കൽ മാത്രമാണ് രാശി മാറ്റുന്നത്. ഇങ്ങനെ 12 രാശികളുടെ ചക്രം പൂർത്തിയാക്കാൻ വ്യാഴത്തിന് 12 വർഷമെടുക്കും. ഈ സമയം ദേവഗുരു വ്യാഴം മേടരാശിയിലാണ്. അടുത്ത മെയ് 1 വരെ ഇവിടെ തുടരും. അതോടൊപ്പം ഗുരുവിന്റെ ചലനത്തിലും മാറ്റമുണ്ടാകും. 2023 സെപ്‌റ്റംബർ 4 ന് ഗുരു വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. എല്ലാ രാശിചിഹ്നങ്ങളുടെയും ഭാഗ്യം, സന്തോഷം, സാമ്പത്തിക സ്ഥിതി, ദാമ്പത്യ ജീവിതം മുതലായവയിൽ ഈ വക്രഗതിയിലുള്ള ചലനം  വലിയ സ്വാധീനം ചെലുത്തും. എങ്കിലും ഈ 4 രാശിയിലുള്ളവർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shukra Ast 2023: ശുക്രന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ!


മേടം (Aries): വ്യാഴത്തിന്റെ വക്രഗതി മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. വ്യാഴത്തിന്റെ കൃപ ഈ സമയം ഇവർക്ക് ഉണ്ടാകും. വരുമാനം വർദ്ധിക്കും. വലിയ ലാഭം ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. കരിയറിന് നല്ല സമയം.


മിഥുനം (Gemini): വ്യാഴത്തിന്റെ വിപരീത നീക്കം മിഥുന രാശിക്കാർക്ക് തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ നൽകും. സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് സെപ്റ്റംബറിന് ശേഷം വിജയം ലഭിക്കും. വരുമാനത്തിൽ വർദ്ധനവുണ്ടാകും, വസ്തു സംബന്ധമായ പ്രശ്‌നം പരിഹരിക്കാൻ കഴിയും, ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും, ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.


Also Read: ബുധൻ കന്നി രാശിയിലേക്ക്; ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!


ചിങ്ങം (Leo): വ്യാഴത്തിന്റെ പ്രതിലോമ ചലനം ചിങ്ങം രാശിക്കാർക്ക് ഭാഗ്യം നൽകും. ജോലിയിൽ പ്രമോഷൻ, പുതിയ തൊഴിൽ വാഗ്‌ദാനം, വരുമാനം വർദ്ധിക്കും, കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ദാമ്പത്യ ജീവിതം സാധാരണ നിലയിലായിരിക്കും.


മീനം (Pisces): വക്രി ഗുരു മീന രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും.  ശക്തമായ ധനനേട്ടത്തിന് സാധ്യത. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും മഹത്വവും വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ഒരു ഇടപാട് അല്ലെങ്കിൽ ഓർഡർ പൂർത്തിയാക്കുന്നതിൽ വിജയമുണ്ടാകാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.