Shukra Ast 2023: ശുക്രന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ!

Shukra Ast 2023 in Leo: ജ്യോതിഷമനുസരിച്ച് ശുക്രൻ ഇന്നു മുതൽ അസ്തമിക്കും. സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ അസ്തമയം ചിലർക്ക് വലിയ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Aug 4, 2023, 09:01 PM IST
  • ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശി മാറും
  • നിലവിൽ ശുക്രൻ സൂര്യ രാശിയായ ചിങ്ങത്തിലാണ്
  • ശുക്രൻ ചിങ്ങം രാശിയിൽ നിൽക്കുന്നത് 12 രാശികളിലും ശുഭ, അശുഭ ഫലങ്ങൾ നൽകും
Shukra Ast 2023: ശുക്രന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ!

Venus Combust 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും കാലാകാലങ്ങളിൽ രാശി മാറും.  അതുപോലെ തന്നെ അസ്തമിക്കുകയും ഉദയമുണ്ടാകുകയും ചെയ്യും. ഗ്രഹത്തിന്റെ സംക്രമണത്തിൽ നിന്നും ഗ്രഹത്തിന്റെ സ്ഥാനത്തുണ്ടാകുന്ന ഓരോ മാറ്റവും എല്ലാ രാശികളിലുള്ള ആളുകളെ ബാധിക്കും. സമ്പത്ത്-ആഡംബരം, ശാരീരിക സന്തോഷം, സ്നേഹം, പ്രണയം, ആകർഷണം എന്നിവയുടെ കാരകനാണ് ശുക്രൻ. ശുക്രൻ സംക്രമിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ അത് എല്ലാവരിലും വലിയ സ്വാധീനം ചെലുത്തും. 2023 ആഗസ്റ്റ് നാലിന് ശുക്രൻ അസ്തമിക്കും. നിലവിൽ ശുക്രൻ സൂര്യ രാശിയായ ചിങ്ങത്തിലാണ്.  അതെ രാശിയിൽ തന്നെയാണ് അസ്തമിക്കുന്നതും. ശുക്രൻ ചിങ്ങം രാശിയിൽ നിൽക്കുന്നത് 12 രാശികളിലും ശുഭ, അശുഭ ഫലങ്ങൾ നൽകും. എന്നാൽ ഈ 3 രാശിക്കാർക്ക് ശുക്രൻ ധാരാളം ഗുണങ്ങൾ നൽകും. അവ ഏതൊക്കെ രാശികളാണെന്ന് നോക്കാം.

Also Read: Shani Margi 2023: ശനി നേരേഖയിലേക്ക്; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും

ഇടവം (Taurus): ശുക്രന്റെ അസ്തമയം ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഇടവ രാശിയുടെ അധിപനാണ് ശുക്രൻ.  അതുകൊണ്ടുതന്നെ ശുഭ ഫലങ്ങൾ ഉണ്ടാകും. ഈ ആളുകൾക്ക് ആഡംബര വസ്തുക്കൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ മുതലായവ വാങ്ങാൻ യോഗമുണ്ടാകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. വ്യക്തിത്വത്തിന്റെ ആകർഷണം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. പണത്തിന്റെ പ്രതിസന്ധി അവസാനിക്കും. അവിവാഹിതർക്ക് വിവാഹം നടക്കും.

ചിങ്ങം (Leo): ഈ സമയം ഇവർക്ക് ആദരവും സ്ഥാനമാനങ്ങളും ബഹുമാനവും ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.  നിങ്ങൾക്ക് ധാരാളം ലാഭമുണ്ടാകും. പ്രണയ ജീവിതം നല്ലതായിരിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.

Also Read: ബുധൻ കന്നി രാശിയിലേക്ക്; ഈ രാജയോഗത്തിലൂടെ ഇവർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ശുക്രന്റെ ഈ മാറ്റം വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. വ്യക്തിത്വം തിളങ്ങും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങളുടെ പദ്ധതികൾ വിജയിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നിക്ഷേപത്തിൽ നിന്നും ലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷവും സ്നേഹവും വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News