Dream Science: ഈ ദിവസം മഹാകാളിയെ സ്വപ്നം കണ്ടാൽ..! ഈ കാര്യങ്ങൾ മനസ്സിൽ വെച്ചോളൂ
Dreaming Mahakali Signs: സ്വപ്ന ശാസ്ത്രമനുസരിച്ച്, രോഗിയായ ഒരാൾ തന്റെ സ്വപ്നത്തിൽ കാളിയെ കണ്ടാൽ, അതിനർത്ഥം അവൻ ഉടൻ തന്നെ രോഗത്തിൽ നിന്ന് മുക്തി നേടുമെന്നും അവന്റെ ജീവിതത്തിൽ സന്തോഷം വരാൻ പോകുന്നുവെന്നുമാണ്.
നിങ്ങൾ രാത്രിയിൽ ഉറങ്ങുമ്പോൾ മഹാകാളിയെ സ്വപനം കാണാറുണ്ടോ..? എങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില കാര്യങ്ങൾക്ക് മുന്നോടിയായി നൽകുന്ന സൂചനകളാണ്. മാത്രമല്ല നിങ്ങളുടെ സ്വപനത്തിൽ വരുന്ന മഹാകാളിയുടെ രൂപത്തിനും ഇതിൽ ബന്ധമുണ്ട്. നിങ്ങൾ കണ്ട രൂപമനുസരിച്ച് മാ കാളിയെ സ്വപ്നത്തിൽ കാണുന്നത് ശുഭമോ അശുഭമോ ആണ്. ഈശ്വരനെ സ്വപ്നത്തിൽ കാണുന്നത് ഐശ്വര്യമായി കരുതുന്നുവെങ്കിലും, കാളിയുടെ രൂപം അനുസരിച്ച് നിങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് തീരുമാനിക്കുന്നു.
രോഗങ്ങളിൽ നിന്നും ആശ്വാസം...
സ്വപ്ന ശാസ്ത്രമനുസരിച്ച്, രോഗിയായ ഒരാൾ തന്റെ സ്വപ്നത്തിൽ കാളിയെ കണ്ടാൽ, അതിനർത്ഥം അവൻ ഉടൻ തന്നെ രോഗത്തിൽ നിന്ന് മുക്തി നേടുമെന്നും അവന്റെ ജീവിതത്തിൽ സന്തോഷം വരാൻ പോകുന്നുവെന്നുമാണ്. ഇതുകൂടാതെ, വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകാൻ പോകുന്നു, നിങ്ങളുടെ ആത്മവിശ്വാസവും വർദ്ധിക്കും.
ALSO READ: ഇന്ന് ധനുസംക്രാന്തി..! ഈ 5 കാര്യങ്ങൾ ചെയ്താൽ ധനസംബന്ധമായ പ്രശ്നങ്ങൾ ഒഴിയും
മാ കാളിയുടെ ക്ഷേത്രം
കാളിയുടെ ക്ഷേത്രം നിങ്ങൾ സ്വപ്നത്തിൽ കാണുന്നുവെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് ഉടൻ തന്നെ നല്ല കാലം വരാൻ പോകുന്നു എന്നാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നതിനൊപ്പം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും ശക്തമാകും. അവിടെ നിങ്ങൾക്ക് എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.
മാ കാളിയുടെ ഉഗ്രരൂപം...
സ്വപ്ന ശാസ്ത്രത്തിന്റെ വിവരങ്ങൾ അനുസരിച്ച്, നിങ്ങളുടെ സ്വപ്നത്തിൽ മാ കാളിയുടെ ഉഗ്രരൂപം കണ്ടിട്ടുണ്ടെങ്കിൽ, അതിനർത്ഥം പോരാട്ടത്തിന് ശേഷം നിങ്ങൾക്ക് വിജയം ലഭിക്കുമെന്നും നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാ ദുഷ്ടശക്തികളും നശിപ്പിക്കപ്പെടും എന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.