First Letter Of Your Name: ഒരു വ്യക്തിയുടെ പേര് അവന്റെ ജീവിതത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. പ്രത്യേകിച്ച് പേരിന്റെ ആദ്യ അക്ഷരത്തിന് ഒരു വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് ധാരാളം പറയാൻ കഴിയും.  അതായത് പേരിന്റെ ആദ്യ അക്ഷരം വ്യക്തിയുടെ സ്വഭാവം, ഭാഗ്യം, ഭാവി എന്നിവയെക്കുറിച്ച് വ്യക്തമാക്കുന്നുവെന്നർത്‌ഥം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാഗ്യനമ്പർ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നതുപോലെ ഒരു വ്യക്തിയുടെ പേരും സ്വാധീനിക്കുമെന്നാണ്  ജ്യോതിഷ വിദഗ്ധർ പറയുന്നത്. ഒരു വ്യക്തിയെ സ്വാധീനിക്കുന്ന അത്തരം അക്ഷരങ്ങളെക്കുറിച്ച് നമുക്ക് ഇന്നറിയാം.  ഇനി നിങ്ങളുടെ പേരും ആ അക്ഷരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നതെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ പേരിന്റെ സ്വാധീനം എന്താണെന്ന് നോക്കാം... 


Also Read: Horoscope November 29, 2021: ഇന്ന് മിഥുന രാശിക്കാർ ഭക്ഷണപാനീയങ്ങൾ ശ്രദ്ധിക്കുക, ഉദരസംബന്ധമായ രോഗങ്ങൾ ശല്യപ്പെടുത്തിയേക്കും 


A- നിങ്ങളുടെ പേര് 'A' എന്ന അക്ഷരത്തിൽ തുടങ്ങുന്നുവെങ്കിൽ അതിനർത്ഥം നിങ്ങൾ വളരെ നിശ്ചയദാർഢ്യവും ധൈര്യവുമുള്ള ആളാണെന്നാണ്. ഈ അക്ഷരം പൊതുവേതന്നെ വളരെ സ്വാധീനമുള്ള അക്ഷരമായി കണക്കാക്കുന്നു. 'A' യിൽ തുടങ്ങുന്ന പേരുള്ള ആളുകൾ ആത്മവിശ്വാസം നിറഞ്ഞവരാണ്. ഈ ആളുകൾ അവരുടെ സ്വന്തം രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു.  ഇവർ കാര്യങ്ങൾ വ്യക്തമായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. 


D- നിങ്ങളുടെ പേര് 'D' എന്ന അക്ഷരത്തിൽ തുടങ്ങുന്നവരാണെങ്കിൽ നിങ്ങൾ കഠിനാധ്വാനികളാണ്. ഈ ആളുകൾ ശുചിത്വം വളരെ ഇഷ്ടപ്പെടുന്നു. കൂടാതെ  അവർ കാര്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്.  ഇവർക്ക് സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പമില്ല അതുകൊണ്ടുതന്നെ ഇവർ ജീവിതത്തിൽ വിജയികളായിരിക്കും. 


Also Read: Solar Eclipse 2021: ഈ 6 രാശിക്കാർക്ക് സാമ്പത്തിക നേട്ടം മുതൽ തൊഴിൽ നേട്ടം വരെ ഫലം


G- ഈ അക്ഷരത്തിൽ പേര് തുടങ്ങുന്നവർ വളരെ സത്യസന്ധരായിരിക്കും. ഇവർ ഇവരുടെ സ്വഭാവം കൊണ്ട് സമൂഹത്തിൽ പേരും പെരുമയും സമ്പാദിക്കും.  ഈ ആളുകൾ വ്യക്തമായി സംസാരിക്കാൻ ഇഷ്ടപ്പെടുന്നു മാത്രമല്ല കാര്യങ്ങൾ വളച്ചൊടിച്ച് സംസാരിക്കില്ല. അവരുടെ സത്യസന്ധമായ സ്വഭാവം കാരണം ഇവർക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരും.


K- 'K' യിൽ പേര് തുടങ്ങുന്നവർ ഭാഗ്യവാന്മാരാണ്. അവരുടെ സ്വഭാവം വളരെ പ്രസന്നമാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും ലഭിക്കുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിൽ ഈ ആളുകൾ മുന്നിലാണ്. ഇവർ തുറന്ന മനസ്സുള്ളവരും ജീവിതത്തിൽ ധാരാളം പണം സമ്പാദിക്കുന്നവരുമാണ്.


M- 'M'എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ വളരെ ആകർഷണീയരാണ്. ഈ ആളുകൾ അവരുടെ ജീവിതത്തിൽ വളരെയധികം പരിശ്രമിക്കുന്നില്ല.  അവർ അവരിൽ തന്നെ സന്തുഷ്ടരാണ്. ഈ ആളുകൾ അവരുടെ കുടുംബത്തെ വളരെയധികം സ്നേഹിക്കുകയും പുറത്തുനിന്നുള്ളവരുമായും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നു.  ഇവർ കുറച്ച്  അധ്വാനിച്ച് കൂടുതൽ വിജയം നേടുന്നവരാണ്. ഈ ആളുകൾ അവരുടെ ജോലിയിൽ വളരെ സത്യസന്ധരാണ്. ഇവരുടെ പ്രവർത്തനങ്ങളെ എല്ലായിടത്തും പ്രശംസിക്കുന്നു.


Also Read: Rashi Parivartan: വരുന്ന 13 ദിവസം ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടാകും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും


P- ഈ അക്ഷരത്തിൽ പേര് തുടങ്ങുന്നവർ വളരെ ബുദ്ധിമാനും മിടുക്കരുമായിരിക്കും.  ഏത് ജോലിയും അവർ വളരെ സമർത്ഥമായി ചെയ്യുന്നു. എല്ലാത്തിലും വിജയിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു. ജയിക്കാനുള്ള ആവേശമാണ് ഇവരുടെ ജീവിതവിജയം.  ഈ ആളുകൾ പലപ്പോഴും വളരെ ഭാഗ്യവാന്മാരായിരിക്കും.   ഇവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ സ്വന്തമാക്കും.


S- 'S' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ വളരെ കഠിനാധ്വാനികളാണ്. ഈ ആളുകൾ മുഖത്ത് നോക്കി സത്യം പറയുന്നതിൽ വിശ്വസിക്കുന്നവരാണ്.  മാത്രമല്ല സ്വന്തം കാര്യങ്ങൾ സ്വയം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ. ഇക്കൂട്ടർ പ്രണയത്തിന്റെ കാര്യത്തിൽ ചിന്തിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂ. ഈ ആളുകൾ അന്തർമുഖരാണ്.


T- 'T' യിൽ പേര് തുടങ്ങുന്നവർ വലിയ ധാർഷ്ട്യക്കാരും വളരെ ചെലവുള്ളവരുമാണ്. ഇവർ വളരെ ലോല ഹൃദയമുള്ളവരും അവരുടെ കുടുംബത്തെയും പങ്കാളിയെയും വളരെയധികം സ്നേഹിക്കുന്നവരുമായിരിക്കും.  തന്റെ പങ്കാളി തന്നെ കൂടുതൽ സ്നേഹിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഏത് ജോലിയും ഇവർ വളരെ ശ്രദ്ധയോടെ ചെയ്യുന്നു. ഇവർ നല്ല ബുദ്ധിയുള്ളവരാണ്. ആളുകൾ വേഗത്തിൽ ഇത്തരക്കാരിലേക്ക് ആകർഷിക്കപ്പെടുന്നു.


Also Read: Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?


V- 'V' യിൽ തുടങ്ങുന്ന പേരുള്ളവർ സന്തോഷമുള്ളവരും കഠിനാധ്വാനികളുമാണ്. ഇവർ തങ്ങളുടെ കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കത്തുമില്ല ആരേയും സുഹൃത്തുക്കളാക്കത്തുമില്ല. ഈ ആളുകൾക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല അവരുടെ ജോലികൾ പൂർത്തിയായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.