Rashi Parivartan: വരുന്ന 13 ദിവസം ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടാകും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

Rashi Parivartan: ഈ ദിവസങ്ങളിൽ ശുക്രൻ കുംഭ രാശിയിലാണ്. അതുകൊണ്ടുതന്നെ അടുത്ത 13 ദിവസത്തേക്ക് ലക്ഷ്മി ദേവിയുടെ  (Maa Lakshmi) അനുഗ്രഹം ആളുകളിൽ ചൊരിയും.  

Written by - Ajitha Kumari | Last Updated : Nov 26, 2021, 08:18 PM IST
  • തൊഴിൽ-വ്യാപാരരംഗത്ത് സ്ഥാനക്കയറ്റത്തിന് യോഗം
  • സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും
  • ബഹുമാനം വർദ്ധിക്കും
Rashi Parivartan: വരുന്ന 13 ദിവസം ലക്ഷ്മി ദേവിയുടെ കൃപ ഉണ്ടാകും, ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും

Rashi Parivartan: സനാതന ധർമ്മത്തിൽ ലക്ഷ്മി ദേവിയെ  (Maa Lakshmi) സമ്പത്തിന്റെ ദേവത എന്നാണ് വിളിക്കുന്നത്. ലക്ഷ്മി ദേവി ആരിൽ പ്രസാദിക്കുന്നുവോ അവരുടെ ജീവിതം ശരിക്കും തിളങ്ങും. 

മതവിശ്വാസമനുസരിച്ച് ശുക്രൻ പ്രത്യേക സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ ലക്ഷ്മി ദേവിയുടെ അനുഗ്രഹം ജാതകരിൽ വർഷിക്കും.  അത്തരം സമാനമായ ഒരു സംഭവമാണ് ഇത്തവണയും സംഭവിക്കുന്നത്. ഈ സമയത്ത് ശുക്രൻ ധനു രാശിയിൽ വിരാചിക്കുന്നു.  ഇത് 13 ദിവസം ധനു രാശിയിൽ തങ്ങിക്കൊണ്ട് ഈ  5 രാശിക്കാർക്ക് പ്രത്യേക അനുഗ്രഹം നൽകും. ശുക്രൻ ശുഭരാശിയിലായിരിക്കുമ്പോൾ ദാമ്പത്യജീവിതവും സന്തുഷ്ടമായിരിക്കും. ലക്ഷ്മി ദേവിയുടെ  പ്രത്യേക കൃപ ഏത് രാശിക്കാർക്ക് ലഭിക്കുമെന്ന് നമുക്ക് നോക്കാം.

Also Read: Cool Zodiac: ഈ രാശിക്കാർ കോപത്തെ അതിജീവിക്കും, നിങ്ങളും ഉൾപ്പെടുമോ?

തൊഴിൽ-വ്യാപാരരംഗത്ത് സ്ഥാനക്കയറ്റത്തിന് യോഗം (promotion in job-business)

കന്നി (Virgo): ജോലിയിലും ബിസിനസ്സിലും പുരോഗതിക്ക് സാധ്യതയുണ്ട്. ഈ സമയം വിദ്യാർത്ഥികൾക്ക് വളരെ നല്ലതാണ്.  ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക വശം ശക്തമാകും. പുതിയ ജോലി തുടങ്ങാൻ നല്ല സമയം.

മേടം (Aries): പുതിയ വാഹനമോ വീടോ വാങ്ങാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ലക്ഷ്മിയുടെ പ്രത്യേക കൃപ ലഭിക്കും. ധനലാഭം ഉണ്ടാകും. ഇണയുമായി സമയം ചിലവഴിക്കും.

Also Read: Horoscope November 26, 2021: ഇന്ന് മിഥുനം, വൃശ്ചികം രാശിക്കാർ വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക, അപകടത്തിന് സാധ്യത

സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും (Will get rid of financial problems)

വൃശ്ചികം (Scorpio): ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. പങ്കാളിയുടെ പിന്തുണ ലഭിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം അനുകൂലമാണ്.

ചിങ്ങം (Leo): കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ അവസരമുണ്ടാകും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം ഒരു അനുഗ്രഹമായിരിക്കും. ലക്ഷ്മി ദേവിയുടെ കൃപയാൽ സമ്പത്തും ലാഭവും ഉണ്ടാകും അതിനാൽ സാമ്പത്തിക വശം ശക്തമാകും. ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ സന്തോഷം അനുഭവിക്കും.

Also Read: Surya Grahan 2021: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഡിസംബറിൽ; ഈ 5 രാശിക്കാർ സൂക്ഷിക്കുക!

ബഹുമാനം വർദ്ധിക്കും (respect will increase)

മിഥുനം  (Gemini): വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. പണവും ലാഭവും ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനമാനങ്ങളും ബഹുമാനവും വർദ്ധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News