ദോഷങ്ങൾ മാറാൻ ഗൗരിവിനായക ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമം
വിഘ്നങ്ങൾ ഒന്നും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തന്നെയായിരിക്കും നാം ഓരോ കാര്യവും തുടങ്ങുന്നത്.
ഏതൊരു പ്രവർത്തി ചെയ്താലും ഗണപതിയെ അഥവാ വിഘ്നേശ്വരനെ തൊഴുതിട്ട് തുടങ്ങുന്നത് വളരെ ഉത്തമമാണ് എന്ന് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. വിഘ്നങ്ങൾ ഒന്നും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തന്നെയായിരിക്കും നാം ഓരോ കാര്യവും തുടങ്ങുന്നത്. അങ്ങനെ ചെയ്താൽ ആ കാര്യത്തിൽ നമ്മൾ വിജയിക്കും എന്നാണ് വിശ്വാസം.
ഗണപതിയുടെ അനുഗ്രഹമില്ലെങ്കില്‍ വന്നുചേരുന്ന ദുരനുഭവങ്ങൾ ചെറുതാവില്ല. ശത്രുപക്ഷക്കാരുടെ തടങ്കലിലാകുക, വലിയ വലിയ പ്രശ്‌നങ്ങളില്‍ ചെന്നുപെടുക, വലിയ പക്ഷിയുടെ മുകളില്‍ യാത്ര ചെയ്യുക തുടങ്ങിയത് പോലെയുള്ള സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുക കൂടാതെ കല്യാണം കഴിക്കുന്നതില്‍ തടസ്സം, സന്താനലബ്ധിക്ക് തടസങ്ങള്‍, ജോലിയിലും പഠനത്തിലും തടസ്സം എന്നിങ്ങനെ നിരവധി തടസങ്ങൾ നേരിടേണ്ടി വരും.
Also Read: ഗണപതിക്ക് നാളികേരം ഉടയ്ക്കുമ്പോൾ ശ്രദ്ധിക്കുക...
അതുകൊണ്ടുതന്നെ ഇത്തരംപ്രശ്‌നങ്ങളെല്ലാം മാറി നമുക്ക് ഐശ്വര്യവും സമാധാനവും വന്നുചേരാന്‍ എന്താണ് നാം ചെയ്യേണ്ടതെന്നും യാഞ്ജവല്‍ക്യന്‍ പറയുന്നുണ്ട്. അതിൽ ഒന്നാണ് ഗൗരിവിനായക ഗായത്രി മന്ത്രം. ഈ മന്ത്രം ചൊല്ലുന്നത് ദോഷങ്ങള്‍ മാറാന്‍ ഉത്തമമാണെന്നാണ് കരുതുന്നത്.
‘ഓം തത്പുരുഷായവിദ്മഹേ
വക്രതുണ്ഡായധീമഹി
തന്നോദന്തി പ്രചോദയാത്’
എന്ന വിനായക ഗായത്രിയും
Also Read: മഹാഗണപതി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം
'ഓം സുഭഗായൈ വിദ്മഹേ കാമ്മാലിനൈ്യധീമഹി
തന്നോഗൗരി പ്രചോദയാത്'
എന്ന ഗൗരിഗായത്രിയും ചൊല്ലുന്നത് വിഘ്‌നങ്ങള്‍ മാറുവാനും, വിജയം കൈവരിക്കാനും ഉത്തമമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...