Coconut Water: പതിവായി കരിക്കിൻ വെള്ളം കുടിച്ച് നോക്കൂ...ഈ ഗുണങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും!

വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നുകളേക്കാൾ വേഗത്തിൽ പരിഹാരം നൽകാൻ കരിക്കിൻ വെള്ളത്തിന് സാധിക്കും.

നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. ഏഴു ദിവസം തുടര്‍ച്ചയായി കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഒട്ടെറെ മാറ്റങ്ങൾക്ക് കാരണമാകും.

1 /7

കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.    

2 /7

കരിക്കിൻ വെള്ളം തീർത്തും ഫാറ്റ് ഫ്രീയാണ്. മഗ്നീഷ്യം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.  

3 /7

ക്ഷീണമകറ്റി, ഉന്മേഷം നല്‍കാനും കരിക്കിൻ വെള്ളം സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഗുണകരമാണ്.

4 /7

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരിക്കിൻ വെള്ളം നല്ലതാണ്. ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ കരിക്കിൻ വെള്ളം കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.  

5 /7

ആന്റി ഓക്സിഡന്റുകളുടെയും വിറ്റാമിനുകളുടെയും മിനറലുകളുടെയും കലവറയായ കരിക്കിൻ വെള്ളം ഗര്‍ഭിണികള്‍ക്ക് നല്ലതാണ്.   

6 /7

വ്യക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും കരിക്കിൻ വെള്ളം സഹായിക്കും. 

7 /7

കരിക്കിൻ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola