ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം
സരസ്വതി ദേവിയെ `ജ്ഞാന` ശക്തിയായും, ലക്ഷ്മി ദേവിയെ `ക്രിയ` ശക്തിയായും ദുർഗ്ഗാ ദേവിയെ `ഇച്ഛാ` ശക്തിയുമായാണ് കരുതുന്നത്.
ദേവി സങ്കൽപ്പനങ്ങളിലെ ത്രീദേവി സങ്കൽപ്പമായി കാണുന്നത് സരസ്വതി, ദുർഗ്ഗ, ലക്ഷ്മിദേവി എന്നിവരെയാണ്. ഇവരെ മൂവരേയും പ്രീതിപ്പെടുത്തുന്നതിലൂടെ സർവ്വകാര്യത്തിലും വിജയം നേടാൻ കഴിയും എന്നാണ് വിശ്വാസം. സരസ്വതി ദേവിയെ 'ജ്ഞാന' ശക്തിയായും, ലക്ഷ്മി ദേവിയെ 'ക്രിയ' ശക്തിയായും ദുർഗ്ഗാ ദേവിയെ 'ഇച്ഛാ' ശക്തിയുമായാണ് കരുതുന്നത്.
Also read: ഭദ്രകാളി ഭജനം ശീലമാക്കു.. ദോഷങ്ങൾ അകലാൻ ഉത്തമം
മൂന്നു ദേവിമാരേയും ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേർക്കുന്നു...
ഹിന്ദു പുരണമനുസരിച്ച് മഹാവിഷ്ണുവിന്റെ ഭാര്യയാണ് ലക്ഷ്മിദേവി. ലക്ഷ്മിദേവിയെ ഐശ്വര്യത്തിന്റെ ദേവതയായിട്ടാണ് കണക്കാക്കുന്നത്. ലക്ഷ്മിദേവിയെ ശ്രീയെന്നും തമിഴിൽ തിരുമകൾ എന്നുമാണ് അറിയപ്പെടുന്നത്. ലക്ഷ്മിദേവിയുടെ രൂപം എന്നുപറയുന്നത് കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടു കൂടിയതുമാണ്.
പ്രാർത്ഥനാ ശ്ലോകം
നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സൂര്യപൂജിതേ
ശംഖചക്രഗദാഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ
സരസ്വതി ദേവി അറിയപ്പെടുന്നത് തന്നെ വിദ്യാദേവിയായിട്ടാണ്. പല ഭാവങ്ങളിൽ ഇരിക്കുന്ന ദേവി സങ്കല്പങ്ങളുണ്ടെങ്കിലും ശാന്ത ഭാവത്തിലാണ് എപ്പോഴും സരസ്വതി ദേവിയുള്ളത്. ഈ മൂന്ന് ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി.
Also read: ദൃഷ്ടിദോഷം മാറാൻ ഇങ്ങനെ ചെയ്യൂ..
സരസ്വതി ദേവിയെ 'ജ്ഞാന' ശക്തിയായിട്ടാണ് അറിയപ്പെടുന്നത്. ജ്ഞാനശക്തികൾ എന്നുപറയുമ്പോൾ അറിവ്, ക്രിയാത്മകത, സംഗീതം എന്നിവയുടെ ദേവിയായിട്ടാണ് സരസ്വതി ദേവിയെ കണക്കാക്കുന്നത്. വേദങ്ങളുടെ അമ്മയെന്നും സരസ്വതി ദേവി അറിയപ്പെടുന്നു. അതുപോലെതന്നെ സൃഷ്ടാവ് ബ്രഹ്മാവ് ആണെങ്കിലും ബുദ്ധി നല്കുന്നത് സരസ്വതി ദേവിയാണ് എന്നാണ് വിശ്വാസം.
ദേവിയുടെ ഒരു കയ്യിൽ വേദങ്ങളും മറ്റേ കയ്യില്‍ അറിവിന്റെ അടയാളമായ താമരയും മറ്റു രണ്ട് കൈകളില്‍ സംഗീതത്തിന്റെ സൂചകമായി വീണയും നമുക്ക് കാണാൻ സാധിക്കും. ശ്വേതവസ്ത്രധാരിയായ സരസ്വതി ദേവി സമാധാനത്തിന്റെയും പരിശുദ്ധിയുടേയും അടയാളമായി കണക്കാക്കുന്നു.
പ്രാർത്ഥനാ ശ്ലോകം
സരസ്വതി നാമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമ
സിദ്ധിർ ഭവതുമേ സദാ
Also read: ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!
ഹിന്ദു വിശ്വാസമനുസരിച്ച് മഹാദേവന്റെ പത്നിയായ പാർവ്വതി ദേവിയുടെ രൗദ്ര രൂപമാണ് ദുർഗ്ഗാ ദേവി. പതിനാറ് കൈകളോടെ ജനിച്ച ദുർഗ്ഗാ ദേവി മഹിഷാസുരനെ വധിക്കാൻ വേണ്ടിയാണ് അവതരിച്ചത്. വാഹനം സിംഹമാണ്.
പ്രാർത്ഥനാ ശ്ലോകം
സർവ്വമംഗള മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ