ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!

ഹനുമാന്‍റെ ബുദ്ധിയും, ഭക്തിയും ശക്തിയുമൊക്കെ സര്‍വപ്രചാരമാണ്. ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുന്നത് വളരെ പ്രധാന വഴിപാടായിട്ടാണ് കണക്കാക്കുന്നത്.   

Last Updated : Sep 8, 2020, 06:41 AM IST
    • ഹനുമാന്‍റെ പ്രധാനദിവസം ചൊവ്വാഴ്ചയാണല്ലോ. അതുകൊണ്ടുതന്നെ സിന്ദൂരം അര്‍പ്പിക്കുന്നതിനും പറ്റിയ ദിവസം അതുതന്നെയാണ്.
    • സിന്ദൂരം സമര്‍പ്പിച്ചാല്‍ തടസ്സങ്ങള്‍, കടബാധ്യത, ഉത്തമ ആരോഗ്യം എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. അര്‍പ്പിക്കുന്ന സിന്ദൂരം വെറ്റിലയില്‍ സൂക്ഷിക്കുന്നത് ഉത്തമം.
ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!

ഹിന്ദു പുരാണത്തിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഹനുമാന്‍ എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ അല്ലെ. അതുകൊണ്ടുതന്നെ ഹനുമാനെ ആരാധിക്കുന്നവരും കൂടുതലാണ്.

ഹനുമാന്‍റെ ബുദ്ധിയും, ഭക്തിയും ശക്തിയുമൊക്കെ സര്‍വപ്രചാരമാണ്. ഹനുമാന് സിന്ദൂരം സമര്‍പ്പിക്കുന്നത് വളരെ പ്രധാന വഴിപാടായിട്ടാണ് കണക്കാക്കുന്നത്. സിന്ദൂരം അര്‍പ്പിക്കുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. 

Also read: ക്ഷേത്ര ദർശനവും പ്രദക്ഷിണവും തമ്മിലുള്ള ബന്ധം..?

ഹനുമാന്‍റെ പ്രധാനദിവസം ചൊവ്വാഴ്ചയാണല്ലോ.  അതുകൊണ്ടുതന്നെ സിന്ദൂരം അര്‍പ്പിക്കുന്നതിനും പറ്റിയ ദിവസം അതുതന്നെയാണ്. സിന്ദൂരം സമര്‍പ്പിച്ചാല്‍ തടസ്സങ്ങള്‍, കടബാധ്യത, ഉത്തമ ആരോഗ്യം എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. അര്‍പ്പിക്കുന്ന സിന്ദൂരം വെറ്റിലയില്‍ സൂക്ഷിക്കുന്നത് ഉത്തമം.

എന്നാല്‍ സ്ത്രീകള്‍ സിന്ദൂരം അര്‍പ്പിക്കാന്‍ പാടില്ല പകരം ചുവന്ന പൂവുകള്‍ മാത്രമേ അര്‍പ്പിക്കാവൂ. കൂടാതെ ജീവിത പ്രശ്നങ്ങളില്‍ നിന്നും മുക്തിനേടുന്നതിന് ഹനുമാന്‍റെ പ്രിയ ദൈവമായ ശ്രീരാമന്‍റെ പേര് വെറ്റിലയില്‍ സിന്ദൂരം കൊണ്ട് എഴുതി സമര്‍പ്പിക്കുന്നതും വളരെ നല്ലതാണ്.

Also read: വീടുകളിൽ നിത്യവും കർപ്പൂരം ഉഴിയുന്നത് നന്ന്...

സിന്ദൂരവും മല്ലിപൂ എണ്ണയും ഹനുമാന് നിവേദിക്കുന്നതിലൂടെ ശത്രുക്കളകലുകയും കാഴ്ച ശക്തി വര്‍ദ്ധിക്കുകയും ചെയ്യുമെന്നും വിശ്വാസമുണ്ട്‌. ഹനുമാന്‍റെ ഇഷ്ട ഭക്ഷണം ലഡു ആണ്. അതുപോലെയാണ് ഹനുമാന്‍റെ ഇഷ്ട നിവേദ്യം തുളസിയാണ്. 

എല്ലാ ചൊവ്വാഴ്ചകളിലും ഹനുമാന് തുളസി മാല അര്‍പ്പിക്കുന്നതും ലഡു അര്‍പ്പിക്കുന്നതും വിതരണം ചെയ്യുന്നതും ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. കൂടാതെ ശ്രീറാം എന്നെഴുതിയ ത്രികോണാകൃതിയിലുള്ള ചുവന്ന കൊടി ചൊവ്വാഴ്ചകളില്‍ ഹനുമാന്‍റെ ക്ഷേത്രത്തില്‍ അര്‍പ്പിക്കുന്നത് വളരെനല്ലതാണെന്നാണ് വിശ്വാസം.

Trending News