മാനസിക സമ്മർദ്ദം അകറ്റാൻ ഈ മന്ത്രം ചൊല്ലുന്നത് ഉത്തമം
ഏതൊരു കാര്യമായാലും അതിനെക്കുറിച്ചാലോചിച്ച് സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി മാറുകയാണ് ഇന്ന് നമ്മൾ ഓരോരുത്തരും.
ഇന്നത്തെ കാലത്ത് ആളുകൾക്കുണ്ടാകുന്ന വലിയൊരു പ്രശ്നമാണ് ഈ മാനസിക സമ്മര്‍ദ്ദം. അതായത് ഏതൊരു കാര്യമായാലും അതിനെക്കുറിച്ചാലോചിച്ച് സമ്മര്‍ദ്ദം അനുഭവിക്കുന്നവരായി മാറുകയാണ് ഇന്ന് നമ്മൾ ഓരോരുത്തരും.
ഒരുവിധം പറഞ്ഞാൽ മനോദൗര്‍ബല്യം നമ്മെ ആവശ്യമില്ലാത്ത ഭീതിയിലും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്തവരുമാക്കി മാറ്റുന്നു. ജീവിതത്തിൽ വിജയം കൈവരിക്കണമെങ്കിൽ സമ്മര്‍ദം കൂടാതെ കാര്യങ്ങളെ സമീപിക്കാനാകണം.
Also Read: തിരഞ്ഞെടുപ്പിൽ പരാജപ്പെട്ടെങ്കിലും താൻ തൃശൂർക്കാർക്കൊപ്പം: Suresh Gopi
കരുത്തുറ്റ ഒരു മനസാണ് മാനസിക ദൗര്‍ബല്യങ്ങള്‍ ഒഴിവാക്കുന്നതിനായി ആദ്യം വേണ്ടത്. അതിനായി നമുക്ക് നല്ല ഈശ്വര വിശ്വാസം ഉണ്ടാകുന്നത് നല്ലതാണ്. അതായത് എന്ത് ആപത്ത് ഉണ്ടായാലും താൻ ആരാധിക്കുന്ന ഭഗവാൻ അല്ലെങ്കിൽ ദേവി തന്നെ രക്ഷിക്കും എന്ന ബോധമാണ് ഇതിന് ആവശ്യം. അതുപോലെ സമ്മർദ്ദം ഒഴിവാക്കാൻ നാമം ജപിക്കുന്നതും ഉത്തമമാണ്.
പണ്ടുകാലം മുതലേ കുട്ടികളോട് ഭയം വരുമ്പോൾ അർജ്ജുനന്റെ പത്തു നാമങ്ങൾ ചൊല്ലാൻ മൂതിർന്നവർ ആവശ്യപ്പെടാറുണ്ട് അല്ലെ. നമ്മൾ ഭയം വരുമ്പോൾ അർജ്ജുനനെയാണ് സ്മരിക്കുന്നതെങ്കിൽ ഈ ആർജ്ജുനന് അപകടം ഉണ്ടായാൽ എപ്പോഴും ഓടിഎത്തുന്നത് ശ്രീകൃഷ്ണനാണ് അല്ലെ. അർജ്ജുനന്റെ വിജയത്തിന്റെ അടിസ്ഥാനം തന്നെ കൃഷ്ണൻ രക്ഷയ്ക്കുണ്ട് എന്ന വിശ്വാസമാണ്.
Also Read: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം..
അതുപോലെ ഭഗവാന്റെ ഈ മന്ത്രം ജപിക്കുന്നത് ഭൗതിക ജീവിതത്തിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ നല്ലതാണ് എന്നാണ് വിശ്വാസം. ഈ മന്ത്രം ഭാഗവത പുരാണത്തിലുള്ളതാണ്. അതായത് ജരാസന്ധന്റെ കാരാഗൃഹത്തില്‍ നിന്നും മോചിതരായ രാജാക്കന്മാര്‍ ഭഗവാനെ സ്തുതിച്ച ധ്യാന ശ്ലോകമാണിത്.
'കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:'
അതിരാവിലെ നിലവിളക്ക് കത്തിച്ചുവച്ച് കിഴക്ക് ദര്‍ശനമായി ഇരുന്ന് ഈ മന്ത്രം 108 തവണ ജപിക്കുന്നത് ഉത്തമമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...