ദേവിക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ് പൗർണമി.  ഈ ദി വശം ദേവിയെ ഭജിക്കുന്നവർക്ക് ദുഖ:നാശവും, ഐശ്വര്യവും, ദേവീ കടാക്ഷവും, ദാരിദ്രശമനവും ഉണ്ടാകുമെന്നാണ് വിശ്വാസം.  അതുപോലെ വിദ്യാർത്ഥികൾ പൗർണമി വ്രതമെടുത്താൽ വിദ്യാലാഭം ഉണ്ടാകും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസത്തെ പൗർണമി വ്രതം വരുന്നത് അതായത് തുലാമാസത്തിലെ പൗർണമി ഒക്ടോബർ 31 നാണ്.  ഈ ദിവസം ഒരിക്കലെടുത്ത് വ്രതം അനുഷ്ഠിക്കുന്നത് വളരെ ഉത്തമമാണ്.   അതുപോലെ ചന്ദ്രദശാകാല ദോഷം അനുഭവിക്കുന്നവർ ഈ വ്രതമെടുത്താൽ ദോഷത്തിന്റെ കാഠിന്യം കുറയുമെന്നാണ് വിശ്വാസം.  ഓരോ മാസത്തിലേയും പൗർണമി വ്രതത്തിന് ഓരോ ഫലങ്ങളാണ് നൽകുന്നത്.     


യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസൈ്യ നമസ്തസൈ്യ
നമസ്തസൈ്യ നമോ നമ:


ഓം ആയുര്‍ദേഹി ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി


Also read: ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം


ദേവിയുടെ ഈ മന്ത്രജപത്തോടെവേണം വ്രതം അനുഷ്ഠിക്കാൻ.  അന്നേദിവസം ലളിതാ സഹസ്രനാമം ചൊല്ലുന്നത് വളരെ ഉത്തമമാണ്.  ലളിതാ സഹസ്രനാമം ചൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം ചൊല്ലുന്നത് നല്ലതാണ്.     


ഈ മന്ത്രം ജപിച്ചുകൊണ്ട് ദേവിയെ പ്രാര്‍ഥിക്കാം. കൂടാതെ ലളിതസഹസ്രനാമം ചെല്ലുന്നത് ഉത്തമമാണ്. ഇനി അതിന് കഴിഞ്ഞില്ലെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ലളിതാസഹസ്രനാമ ധ്യാനം ചൊല്ലാവുന്നതുമാണ്.


ഓംസിന്ദൂരാരുണവിഗ്രഹാം ത്രിനയനാംമാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്‌നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്‌നഘടസ്ഥ രക്തചരണാം ധ്യായേത് പരാമംബികാം
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം


Also read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം


ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പത്പ്രദാത്രീം.
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം


സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണ മാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം.