ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം

എത്ര വലിയ ദോഷമാണേലും ഈശ്വരനെ ഭജിക്കുന്നതിലൂടെ എല്ലാം മാറിപ്പോകും എന്നാണ് വിശ്വാസം.  അതിനായി ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ നടത്തേണ്ടിവരും.   

Written by - Ajitha Kumari | Last Updated : Sep 25, 2020, 06:30 AM IST
  • സുബ്രഹ്മണ്യ സ്വാമിയ്ക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതും നഗങ്ങൾക്ക് മഞ്ഞളും ഉപ്പും സമർപ്പിക്കുന്നതും ശത്രുദോഷങ്ങൾ മാറുന്നതിന് നല്ലതാണ് എന്നാണ് വിശ്വാസം.
ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം

ശത്രു ദോഷങ്ങൾ ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കും.  എത്ര വലിയ ദോഷമാണേലും ഈശ്വരനെ ഭജിക്കുന്നതിലൂടെ എല്ലാം മാറിപ്പോകും എന്നാണ് വിശ്വാസം.  അതിനായി ക്ഷേത്രങ്ങളിൽ ചില വഴിപാടുകൾ നടത്തേണ്ടിവരും. 

Also read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം

സുബ്രഹ്മണ്യ സ്വാമിയ്ക്ക് പഞ്ചഗവ്യ അഭിഷേകം, എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതും നഗങ്ങൾക്ക് മഞ്ഞളും ഉപ്പും സമർപ്പിക്കുന്നതും ശത്രുദോഷങ്ങൾ മാറുന്നതിന് നല്ലതാണ് എന്നാണ് വിശ്വാസം.  

Also read: ദൃഷ്ടിദോഷം മാറാൻ ഇങ്ങനെ ചെയ്യൂ..

ചെത്തിപ്പൂമാല, ചുവണപട്ട് ചാർത്തൽ എന്നിവ ദുർഗ്ഗാ ക്ഷേത്രങ്ങളിലും ചെമ്പരത്തിമാല, ആദനിവേദ്യം, ഗുരുതി എന്നീ വഴിപാടുകൾ ഭദ്രകാളി ക്ഷത്രങ്ങളിൽ ഉത്തമമാണ്.  അതുപോലെ മഹാദേവന്റെ ക്ഷേത്രത്തിൽ കറുത്ത പട്ട് ചാർത്തുന്നതും, തേൻ അഭിഷേകം നടത്തുന്നതും അയ്യപ്പ സ്വാമിയുടെ ക്ഷേത്രത്തിൽ ഭസ്മാഭിഷേകവും, എരിക്കുമാല എന്നിവ നൽകുന്നതും നരസിംഹ സ്വാമിയ്ക്ക് ചുവന്ന പൂക്കൾ കൊണ്ടുള്ള മാലയും ഹനുമാൻ സ്വാമിയ്ക്ക് നാരങ്ങയും വെറ്റിലയും ചേർത്ത് കൊരുത്തമാലയും സമർപ്പിക്കുന്നത് ശത്രു ദോഷം ഇല്ലാതാക്കും എന്നാണ് വിശ്വാസം.    

Also read: ഭദ്രകാളി ഭജനം ശീലമാക്കു.. ദോഷങ്ങൾ അകലാൻ ഉത്തമം

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234

Trending News