2022 ൽ ഈ രാശിക്കാർക്ക് ശനി ദേവന്റെ കൃപ ഉണ്ടാകും, ആർക്കൊക്കെ?
ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും.
ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും.
നേരെമറിച്ച് ചില രാശിക്കാർക്ക് ശനിയുടെ ഈ ദോഷങ്ങൾ ഗുണം ചെയ്യും. നിലവിൽ, കുംഭം, മകരം, ധനു എന്നീ രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്. അതോടൊപ്പം മിഥുനം, തുലാം രാശിക്കാർക്ക് കണ്ടക ശനിയും.
Also Read: രാഹു മാറ്റം 2022: ഈ '6' രാശിക്കാർക്ക് വളരെയധികം ജാഗ്രത ആവശ്യമാണ്..!!
മീനം രാശിക്കാർക്ക് ഏഴര ശനി
2022 ൽ മീനരാശിക്കാർക്ക് ഏഴര ശനി ആരംഭിക്കും. ഇതോടൊപ്പം കർക്കടകം, വൃശ്ചികം രാശികളിൽ കണ്ടകശ്ശനിയുടെ പ്രഭാവം ഉണ്ടാകും. ഇതുകൂടാതെ മിഥുനം, തുലാം രാശിക്കാർക്ക് കണ്ടകശനിയിൽ നിന്നും മോചനം ലഭിക്കും.
2022 ൽ ശനി കുംഭം രാശിയിൽ പ്രവേശിക്കുമ്പോൾ മകരം, കുംഭം, മീനം രാശിക്കാർക്ക് ഏഴരശനിയുടെ സ്വാധീനം ഉണ്ടാകും. അതേസമയം കർക്കടകം, വൃശ്ചികം രാശിക്കാർ കണ്ടകശനി ഉണ്ടാകും.
ഈ 8 രാശിക്കാരെ ശനി സൂക്ഷ്മമായി നിരീക്ഷിക്കും
ജ്യോതിഷ പ്രകാരം 2022-ൽ മിഥുനം, കർക്കടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശിക്കാരെ ശനി സൂക്ഷ്മമായി നിരീക്ഷിക്കാൻ പോകുന്നു. അതേസമയം മേടം, വൃശ്ചികം, ചിങ്ങം, കന്നി എന്നീ രാശിക്കാർക്ക് ഏഴരശ്ശനിയോ, കണ്ടകശ്ശനിയോ എന്നിവയിൽ നിന്ന് മുക്തി നേടാനാകും.
അതായത് 2022-ൽ മൊത്തം എട്ട് രാശിക്കാർക്ക് ശനിയുടെ ദൃഷ്ടി ഉണ്ടായിരിക്കും. അതേസമയം നാല് രാശികളിലുള്ള ആളുകൾക്ക് ഏഴര ശനിയിൽ നിന്നും കണ്ടകശ്ശനിയിൽ മുക്തരാകും.
Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!
2022-ൽ മിഥുനം, തുലാം, കർക്കടകം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളിൽ ശനി സ്വാധീനം ചെലുത്തുമ്പോൾ മേടം, ഇടവം, ചിങ്ങം, കന്നി എന്നീ രാശികളിൽ ശനി സ്വാധീനം ചെലുത്തുകയില്ല.
ശനിയുടെ മാറ്റം ഏപ്രിൽ 29-ന് സംഭവിക്കും
2022 ഏപ്രിൽ 29-ന് ശനി രാശി മാറി കുംഭ രാശിയിൽ വരും. 2020 മുതൽ ശനിയുടെ സാന്നിധ്യം മകരരാശിയിലാണ്. 2021 ൽ ശനിയുടെ രാശിയിൽ മാറ്റമുണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...