ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിൽ ഇന്ന് ജന്മാഷ്ടമി ആഘോഷിക്കും. സാധാരണ എല്ലാ വർഷവും നടത്തുന്ന ഘോഷ യാത്രകൾ, വിശേഷാൽ പൂജകൾ ഒന്നും തന്നെ ഇത്തവണ സംസ്ഥാനത്ത് ഉണ്ടാവില്ല. കൃഷ്ണ പക്ഷത്തിലെ രോഹിണി നാളിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ജന്മാഷ്ടമി ദിവസം അർധ രാത്രിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ ജനിച്ചതെന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉത്തരേന്ത്യയിലാകട്ടെ  കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏറ്റവും കുറഞ്ഞത് 25 ലക്ഷം ഭക്തരെങ്കിലും പങ്കെടുക്കുന്ന ശോഭ യാത്രകളായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.



ALSO READ:Janmashtami 2021: ജന്മാഷ്ടമി ദിവസം ഇപ്രകാരം പൂജാവിധികള്‍ നിര്‍വ്വഹിക്കൂ... നിങ്ങളുടെ ജീവിതം സുഖവും സമൃദ്ധിയും കൊണ്ട് നിറയും....!!


വീടുകൾ അമ്പാടിയാവുമ്പോൾ


കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തവണ വലിയ മാറ്റങ്ങളാണ് ജന്മാഷ്ടമിക്ക് ബാല ഗോഗുകലങ്ങൾ സാധാരണ നടത്താറുള്ള ആഘോഷങ്ങൾ ഉണ്ടാവില്ല. പകരം വീടുകൾ അമ്പാടികളാക്കാനാണ് നിർദ്ദേശം. നാലുവീടുകളിൽ നിന്നായി കൃഷ്ണ വേഷവും,ഉറിയടിയും, തുടങ്ങി ഗോപികാനൃത്തങ്ങളും വരെ കേന്ദ്രീകരിക്കണം. ഇത്തരത്തിൽ 15 ലക്ഷം വീടുകളിൽ സംസ്ഥാനത്ത് അമ്പാടികളുണ്ടാവും.


Also ReadHoroscope 28 August 2021: ഈ 4 രാശികൾക്ക് പണവുമായി ബന്ധപ്പെട്ട് Good News ലഭിക്കും, വൃശ്ചികം രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാകും


ആറൻമുള വള്ള സദ്യ ഇന്ന്


തിരുവാറൻമുളയപ്പൻറെ പ്രസിദ്ധമായ രോഹിണിനാളിലെ വള്ള സദ്യയും ഇന്ന് നടക്കും. ഉത്രട്ടാതി ജലമേളയിൽ പങ്കെടുത്ത് മൂന്ന് പള്ളിയോടങ്ങൾ മാത്രമെ സദ്യക്ക് ഉണ്ടാവുകയുള്ളു. 350 പറ അരിയുടെ ചോറായിരിക്കും തയ്യാറാക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക