Janmashtami 2022:  ഈ വര്‍ഷം : ഈ വർഷം ജന്മാഷ്ടമി ആഘോഷിക്കുന്ന തീയതി സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. ചിലര്‍ ആഗസ്റ്റ്‌ 18ന്  ജന്മാഷ്ടമി ആഘോഷിക്കുമ്പോള്‍ ചിലര്‍  19നാണ്  ജന്മാഷ്ടമി ആഘോഷിക്കുന്നത്.  എന്നാല്‍, ഈ വര്‍ഷത്തെ ജന്മാഷ്ടമിയ്ക്ക് മറ്റൊരു  പ്രത്യേകത കൂടിയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത് ഈ വര്‍ഷത്തെ ജന്മാഷ്ടമി ദിവസം വളരെ ശുഭകരമായ ഒരു യോഗം കൂടി  രൂപം കൊള്ളുന്നുണ്ട്, ഇത് പല രാശിക്കാര്‍ക്കും ഏറെ ഗുണം ചെയ്യും.  ഇത്തവണ ശ്രീകൃഷ്ണൻ ജനിച്ച ജന്മാഷ്ടമിയിൽ രോഹിണി നക്ഷത്രം ഉണ്ടാകില്ലെങ്കിലും, ഓഗസ്റ്റ് 19 അർദ്ധരാത്രിയിൽ വളരെ ശുഭകരമായ ഒരു യോഗം രൂപം കൊള്ളുന്നുണ്ട്. അതിനാല്‍ ഈ സമയത്ത് ശ്രീകൃഷ്ണനെ ആരാധിക്കുന്നത് വളരെ ഫലദായകമാണ്. കൂടാതെ, 4 രാശിക്കാര്‍ക്ക് ഈ ജന്മാഷ്ടമി ഏറെ ഭാഗ്യവും ശുഭകരമായ സമയവും പ്രദാനം ചെയ്യും.   


Also Read:  Sun Transit 2022: സൂര്യന്‍ ചിങ്ങം രാശിയില്‍, ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും


Janmashtami 2022 ഈ രാശിക്കാര്‍ക്ക് ഏറെ അനുകൂലമാണ്.... 


ഇടവം (Taurus): ഇടവം രാശിക്കാരുടെ ജീവിതത്തില്‍  ഈവര്‍ഷത്തെ കൃഷണ ജന്മാഷ്ടമി ഏറെ ഐശ്വര്യം നൽകും. അവരുടെ കരിയറില്‍ വിജയം, ബിസിനസില്‍ ലാഭം തുടങ്ങിയ നേട്ടങ്ങള്‍ ഉണ്ടാകും. കൂടാതെ സാമ്പത്തിക നേട്ടവും ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂര്‍ത്തിയാകും. നിങ്ങൾക്ക് സ്ഥാനമാനങ്ങൾ ലഭിക്കും. കൂടാതെ, ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിയ്ക്കും. മതപരമായ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരിക്കും. 


Also Read:  Budh Gochar 2022: ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർ വരെയധികം സൂക്ഷിക്കുക!


കർക്കടകം (Cancer): ഈ ജന്മാഷ്ടമി കർക്കടക രാശിക്കാർക്ക് വളരെയധികം സന്തോഷം നൽകും. ഇവര്‍ക്ക് ഏറെ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്ന സമയമാണ് ഇത്. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പുതിയ വീട്, കാര്‍, അല്ലെങ്കിൽ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനുള്ള ഭാഗ്യം ലഭിക്കും. സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ഒപ്പം കാരുണ്യ പ്രവൃത്തികള്‍ ചെയ്യാനുള്ള അവസരവും ലഭിക്കും.   


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ ജന്മാഷ്ടമി ഏറെ സന്തോഷം നല്‍കും. ഈ രാശിക്കാര്‍ക്ക് കരിയറില്‍ വിജയം ലഭിക്കും. മാതാപിതാക്കളില്‍നിന്ന് ഏറെ അനുഗ്രഹവും സന്തോഷവും ലഭിക്കും, ഏത് വലിയ ജോലിയും കുടുംബാംഗങ്ങളുടെ സഹായത്തോടെ പൂർത്തിയാക്കും. ശ്രീകൃഷ്ണനെ പൂജിക്കുക, എതിരാളികൾ പരാജയപ്പെടും ജീവിതത്തില്‍ ഏറെ സന്തോഷം ലഭിക്കും. 


വൃശ്ചികം (Scorpio): ജന്മാഷ്ടമി ദിനത്തിൽ രൂപപ്പെടുന്ന ഈ ശുഭയോഗം വൃശ്ചിക രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. സുഹൃത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. ജോലിസ്ഥലത്ത് ആളുകൾ മുന്നോട്ട് വന്ന് സഹായിക്കും. ആരോഗ്യവും നന്നായിരിക്കും. പഴയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.