Shri Krishna Janmashtami 2022: ഈ വർഷം ജന്മാഷ്ടമി ദിനത്തിൽ 8 ശുഭ യോഗങ്ങളാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ച് ആഗസ്ത് 19 ന് അർദ്ധരാത്രി രൂപപ്പെടുന്ന യോഗം വളരെ പ്രത്യേകതയുള്ളതാണ്. ഈ യോഗത്തിൽ ചെയ്യുന്ന ശ്രീകൃഷ്ണ ആരാധന ജീവിതത്തിൽ സന്തോഷം നിറയ്ക്കും. ജന്മാഷ്ടമി ദിനത്തിൽ വരുന്ന ഈ ശുഭകരമായ യോഗങ്ങൾ ചില രാശിക്കാർക്ക് വളരെ ശുഭകരമായ സമയങ്ങൾ കൊണ്ടുവരും.  ഇത്തരം യോഗങ്ങൾ ഈ രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Aslo Read: ബുധൻ കന്നി രാശിയിൽ: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും


ഈ രാശിക്കാർക്ക് ഈ വർഷത്തെ ജന്മാഷ്ടമി വളരെ അനുകൂലമായിരിക്കും


ഇടവം (Taurus): ജന്മാഷ്ടമിയുടെ രാത്രി സമയത്ത് ചന്ദ്രൻ ഇടവ രാശിയിൽ തുടരും. ഇത് ഈ രാശിക്കാരുടെ തൊഴിൽപരമായും വ്യക്തിജീവിതത്തിലും വളരെ ശുഭകരമായ സ്വാധീനം ചെലുത്തും. തൊഴിൽ-വ്യാപാരരംഗത്ത് വിജയം കൈവരിക്കും. ധനലാഭമുണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കും. ബഹുമാനം വർദ്ധിക്കും.


വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാർക്ക് ഇന്ന് ധനഗുണമുണ്ടാകും. ബന്ധങ്ങൾ മികച്ചതായിരിക്കും. ഒരു പുതിയ ബന്ധം ആരംഭിച്ചേക്കാം. സുഹൃത്തുക്കളുടെ സഹകരണം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യവും നന്നായിരിക്കും. ജന്മാഷ്ടമി പൂജയ്ക്ക് ശേഷം പഞ്ചാമൃതം കഴിക്കുന്നത് വളരെ ഉത്തമം.


Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ വർഷത്തെ ജന്മാഷ്ടമി ഒരുപാട് സന്തോഷം നൽകും. സൗകര്യങ്ങൾ വർദ്ധിക്കും. ധന ഗുണമുണ്ടാകും. നിങ്ങൾക്ക് ഒരു വീടോ കാറോ വാങ്ങാം. വരുമാനം വർദ്ധിക്കും. 


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശ്രീകൃഷ്ണന്റെ കൃപ ഇപ്പോഴും ഉണ്ടാകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ധന ഗുണമുണ്ടാകും. വരുമാനം വർദ്ധിക്കുന്നതോടെ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ പ്രവൃത്തിയെ ആളുകൾ അഭിനന്ദിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. സുഖസൗകര്യങ്ങൾ വർധിക്കുന്നത് മനസിന് സന്തോശം നൽകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.