Budh Gochar 2022: ബുധൻ കന്നി രാശിയിൽ: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും

Mercury Transit 2022: ബുധൻ ആഗസ്റ്റ് 21-ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും. അതിന്റെ ശുഭഫലം 4 രാശിക്കാർക്ക് ലഭിക്കും. ഇവർക്ക് തൊഴിൽ-ബിസിനസ് എന്നിവയിൽ ശക്തമായ പുരോഗതി കൈവരിക്കാൻ കഴിയും.   

Written by - Ajitha Kumari | Last Updated : Aug 19, 2022, 07:01 AM IST
  • ബുധൻ കന്നി രാശിയിൽ
  • ബുധൻ ആഗസ്റ്റ് 21 ന് സ്വന്തം രാശിയായ കന്നിയിൽ പ്രവേശിക്കും
  • ബുധന്റെ ഈ സംക്രമണം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലായിരിക്കും കൂടുതൽ ബാധിക്കുക
Budh Gochar 2022: ബുധൻ കന്നി രാശിയിൽ: 48 മണിക്കൂറിനുള്ളിൽ ഈ രാശിക്കാരുടെ ഭാഗ്യം മാറി മാറിയും

Budh Rashi Parivartan 2022: ബുദ്ധി, ബിസിനസ്സ്, യുക്തി, ധനം എന്നിവയുടെ ഘടകമായ ബുധൻ ആഗസ്റ്റ് 21 ന് രാശി മാറും. ബുധൻ സ്വന്തം രാശിയായ കന്നി രാശിയിലേക്കാണ് മാറാൻ പോകുന്നത്. അതിന്റെ ഫലം 12 രാശികളേയും ബാധിക്കും.  ബുധന്റെ ഈ സംക്രമണം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലായിരിക്കും കൂടുതൽ ബാധിക്കുക. ഈ സമയം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം. 

Also Read: Budh Gochar 2022: ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർ വരെയധികം സൂക്ഷിക്കുക!

ഇടവം (Taurus): ബുധന്റെ സംക്രമണം ഇടവ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഈ സമയം അതൊക്കെ മാറും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രണയ ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകും. ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കും. സംവാദത്തിൽ വിജയമുണ്ടാകും. എന്നാൽ ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കുക അല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകാം.

മിഥുനം (Gemini): ബുധന്റെ സംക്രമണം മിഥുന രാശിക്കാർക്ക് ഗണ്യമായ നേട്ടങ്ങളുണ്ടാക്കും. ഭാഗ്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാം നടക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. ധനലാഭമുണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയമാണ്. ജോലി ചെയ്യുന്നവർക്ക് വിജയമുണ്ടാകും.

Also Read: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ 

ചിങ്ങം (Leo): ബുധന്റെ സംക്രമണം ചിങ്ങം രാശിക്കാരുടെ സംസാരത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കും. ചില ആളുകൾക്ക് നിങ്ങളുടെ രീതികൾ ഇഷ്ടപ്പെട്ടില്ലെങ്കിലും നിങ്ങൾക്ക് അതിൽ നിന്ന് പ്രയോജനമുണ്ടാകും. ബഹുമാനം ലഭിക്കും. രാഷ്ട്രീയത്തിൽ സജീവമായവർക്ക് നേട്ടം ലഭിക്കും. പൂർവ്വികരുടെ ബിസിനസ്സിൽ നിന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകാം. ശരിയായ ഉപദേശം ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കും.

കന്നി (Virgo): കന്നിരാശിക്കാർക്ക് ബുധന്റെ ഈ രാശിമാറ്റം പലവിധത്തിൽ ഗുണം ചെയ്യും. ആത്മവിശ്വാസം വർദ്ധിക്കും. അതുവഴി നിങ്ങൾക്ക് കരിയറിൽ പുതിയ ഉയരങ്ങൾ നേടാൻ കഴിയും. ബുധൻ കന്നി രാശിയിൽ സഞ്ചരിക്കുന്നതിനാൽ ഇക്കൂട്ടർക്ക് പരമാവധി ഗുണം ലഭിക്കും. പരീക്ഷകളിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വൻ നേട്ടങ്ങളുണ്ടാകും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News