രാജ്യത്തുടനീളം വളരെ ഭക്തിയോടെയും ആഡംബരത്തോടെയും ആഘോഷിക്കപ്പെടുന്ന ദിവസമാണ് ജന്മാഷ്ടമി. ഗോകുലാഷ്ടമി, ശ്രീകൃഷ്ണ ജയന്തി, കൃഷ്ണാഷ്ടമി, കൃഷ്ണ ജന്മാഷ്ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടുന്നു. ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ജന്മാഷ്ടമി ആഘോഷിക്കുന്നത്. ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി തിയതി സംബന്ധിച്ച് ഒരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 6ന് ആണോ 7ന് ആണോ ജന്മാഷ്ടമി ദിവസം വരുന്നതെന്നതാണ് ആശയക്കുഴപ്പം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിവസമാണ് ശ്രീക‍ൃഷ്ണൻ ജനിച്ചതെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു. രോഹിണി നക്ഷത്രവും അഷ്ടമി തിഥിയും ജന്മാഷ്ടമിയിൽ രാത്രിയിലാണ് വരുന്നത്. അതിനാൽ ഈ വർഷം തുടർച്ചയായ ദിവസങ്ങളിൽ ജന്മാഷ്ടമി വരുന്നുവെന്ന് ദൃക് പഞ്ചാംഗത്തിൽ പറയുന്നു.


അഷ്ടമി തിഥിയും രോഹിണി നക്ഷത്രവും വരുന്നത് എപ്പോൾ?


അഷ്ടമി തിഥി സെപ്റ്റംബർ 6 ന് ഉച്ചകഴിഞ്ഞ് 3:37 ന് ആരംഭിച്ച് 7 ന് വൈകിട്ട് 4:14 ന് അവസാനിക്കും. രോഹിണി നക്ഷത്രം സെപ്റ്റംബർ 6 ന് രാവിലെ 9:20 ന് ആരംഭിച്ച് സെപ്റ്റംബർ 7 ന് രാവിലെ 10:25 ന് സമാപിക്കും. അങ്ങനെ, ജന്മാഷ്ടമി രണ്ടുദിവസവും ആചരിക്കും. ജന്മാഷ്ടമി സെപ്റ്റംബർ ആറിനും ദഹി ഹന്ദി ആഘോഷങ്ങൾ സെപ്റ്റംബർ ഏഴിനും നടക്കും.


Also Read: Solar Eclipse 2023: വർഷത്തിലെ അവസാനത്തെ സൂര്യ​ഗ്രഹണം; ഈ 5 രാശിയിലുള്ളവർ ജാ​ഗ്രത പാലിക്കണം


ജന്മാഷ്ടമി ശുഭമുഹൂർത്തം:


ദൃക്‌പഞ്ചാംഗ പ്രകാരം, സെപ്റ്റംബർ 6 രാത്രി 11:57 മുതൽ 7ന് പുലർച്ചെ 12:42 വരെയാണ് നിശിത പൂജാ സമയം. അതിനാൽ ജന്മാഷ്ടമി നാളിലെ പൂജാ സമയം രാത്രി 11:57 ന് ആരംഭിക്കുന്നു. അർദ്ധരാത്രി 12.42 കൃഷ്ണന്റെജന്മദിനവും പൂജയും.


ഈ വർഷം ശ്രീകൃഷ്ണന്റെ 5250-ാം ജന്മദിനമാണെന്ന് പറയപ്പെടുന്നു. ക്ഷേത്രദർശനം, വ്രതാനുഷ്ഠാനങ്ങൾ, വീടുകൾ അലങ്കരിക്കൽ, സ്വാദിഷ്ടമായ വിഭവങ്ങൾ തയ്യാറാക്കൽ, ശ്രീകൃഷ്ണ വിഗ്രഹം അണിയിച്ചും മറ്റും ആളുകൾ ഈ ദിവസം ആഘോഷിക്കും. രാജ്യത്തുടനീളം ജന്മാഷ്ടമി ഉത്സവം ആഘോഷിക്കപ്പെടുന്നു. ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്നത് മഥുരയിലും വൃന്ദാവനത്തിലുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.