2025ലെ ശുഭയോഗങ്ങളിലൊന്നാണ് ബുധാദിത്യ രാജയോഗം. ജീവിതത്തിൽ വിജയവും ആത്മവിശ്വാസവും നൽകുന്ന രാജയോഗമാണിത്.
ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത് സൂര്യനും ബുധനും ഒരേ രാശിയിൽ സംഗമിക്കുമ്പോഴാണ്. 2025ലെ ആദ്യ ബുധ-സൂര്യ സംഗമം മകരം രാശിയിലാണ് നടക്കുന്നത്. 12 രാശികൾക്കും ഇതുമൂലം ഗുണഫലങ്ങൾ ഉണ്ടാകുമെങ്കിലും അഞ്ച് രാശിക്കാർക്കാണ് രാജയോഗം പൂർണമായും ലഭ്യമാകുക. ഈ അഞ്ച് രാശിക്കാർ ഏതെല്ലാമാണെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് ബിസിനസിലും കരിയറിലും ഉയർച്ചയുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. കൃത്യമായ തീരുമാനങ്ങളെടുക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാനും നിക്ഷേപം നടത്താനും അനുകൂല സമയമാണ്.
കന്നി രാശിക്കാരുടെ അധിപൻ ചൊവ്വയാണ്. ഈ രാശിയിൽ ജനിച്ചവർക്കും ബുധാദിത്യ രാജയോഗം ഗുണം ചെയ്യും. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. സമ്പത്ത് വർധിക്കും.
സൂര്യ ബുധ സംയോഗം നടക്കുന്ന രാശിയാണ് മകരം. ഈ രാശിക്കാർക്ക് തീർച്ചയായും ബുധാദിത്യ രാജയോഗത്തിൻറെ ഗുണഫലങ്ങളുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. പരിശ്രമിച്ചാൽ വിജയം സുനിശ്ചിതം.
കുംഭം രാശിക്കാർക്ക് സമ്പത്തിലും ജോലിയും അഭിവൃദ്ധിയുണ്ടാകും. കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. പുതിയ ആശയങ്ങളും കഴിവുകളും പ്രകടിപ്പിക്കാനും നേട്ടങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കാനും സാധിക്കും.
മീനം രാശിയിൽ ജനിച്ച ആളുകൾക്ക് ബുധാദിത്യ രാജയോഗം വലിയ നേട്ടങ്ങൾ നൽകും. സാമ്പത്തികപരമായും ബിസിനസിലും വലിയ ലാഭം ഉണ്ടാകും. സമ്പത്തിൽ വലിയ വർധനവുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)