ഭാദോ എന്നറിയപ്പെടുന്ന ഭാദ്രപദ മാസത്തിന് ഹിന്ദു ചാന്ദ്ര കലണ്ടറിൽ വലിയ പ്രാധാന്യമുണ്ട്. ഈ പുണ്യമാസത്തിൽ ഗണപതിയുടെയും കൃഷ്ണന്റെയും ആരാധന വളരെ പ്രധാന്യം അർഹിക്കുന്നു. ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദം ആറാം മാസമാണ്. ശ്രാവണ മാസത്തെ തുടർന്നാണ് ഭാദ്രപദ മാസം അഥവാ ഭാദോ വരുന്നത്. ഈ ശുഭമാസത്തിൽ ഗണപതിയെയും കൃഷ്ണനെയും ആരാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

2023ൽ, ഭാദ്രപദ മാസം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നു. സെപ്തംബർ ഒന്ന് വെള്ളിയാഴ്ചയാണ് ഭാദ്രപദ മാസം ആരംഭിക്കുന്നത്. കൃഷ്ണ ജന്മാഷ്ടമി, ഹർത്താലിക തീജ്, ഗണേശ ചതുർത്ഥി, രാധാ അഷ്ടമി, അനന്ത ചതുർദശി, ഭാദ്രപദ അമാവാസി തുടങ്ങിയ പ്രധാനപ്പെട്ട ഉത്സവങ്ങളും ഉപവാസ ദിനങ്ങളും ഈ മാസത്തിൽ ഉൾപ്പെടുന്നു. ഈ മാസം വരുന്ന പ്രധാന വ്രതാനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇവയാണ്.


സെപ്തംബറിലെ വിശേഷ ദിവസങ്ങളും ഉത്സവങ്ങളും:


സെപ്റ്റംബർ 2, 2023: കജാരി തീജ്
സെപ്റ്റംബർ 3, 2023: സങ്കഷ്ടി ചതുർത്ഥി
സെപ്റ്റംബർ 7, 2023: കൃഷ്ണ ജന്മാഷ്ടമി
സെപ്റ്റംബർ 10, 2023: അജ ഏകാദശി
സെപ്റ്റംബർ 12, 2023: പ്രദോഷ വ്രതം
സെപ്റ്റംബർ 13, 2023: മാസിക് ശിവരാത്രി
സെപ്റ്റംബർ 14, 2023: ഭാദ്രപദ അമാവാസി
സെപ്റ്റംബർ 18, 2023: ഹർത്താലിക തീജ്
സെപ്റ്റംബർ 19, 2023: ഗണേശ ചതുർത്ഥി
സെപ്റ്റംബർ 25, 2023: പരിവർത്തിനി ഏകാദശി
സെപ്റ്റംബർ 27, 2023: പ്രദോഷ വ്രതം
സെപ്റ്റംബർ 28, 2023: അനന്ത് ചതുർദശി
സെപ്റ്റംബർ 29, 2023: ഭാദ്രപദ പൂർണിമ വ്രതം


ശ്രാവണ മാസം 2023 ഓഗസ്റ്റ് 31ന് വ്യാഴാഴ്ച സമാപിക്കും. ഭാദ്രപദ മാസം 2023 സെപ്റ്റംബർ ഒന്നിന് വെള്ളിയാഴ്ച, ചാന്ദ്ര മാസത്തിന്റെ ആദ്യ ദിവസത്തോടെ ആരംഭിക്കും.


ഗണേശ ചതുർത്ഥി 2023:


2023-ൽ, ശുക്ല പക്ഷത്തിലെ ചതുർഥി തിഥിയിൽ (ചന്ദ്രമാസത്തിന്റെ നാലാം ദിവസം) ഗണേശ ഉത്സവം ആരംഭിക്കും. 10 ദിവസത്തെ ഗണേശ ഉത്സവത്തിൽ, ഗണപതിയുടെ വിഗ്രഹം വീടുകളിൽ സ്ഥാപിക്കുകയും വിപുലമായ ആചാരങ്ങളും ആരാധനയും നടത്തുകയും ചെയ്യുന്നു.


പിതൃ പക്ഷ 2023:


പൂർവ്വികരുടെ ദിവസം എന്നറിയപ്പെടുന്ന പിതൃ പക്ഷ 2023 സെപ്റ്റംബർ 29-ന് ആരംഭിക്കും. ഈ കാലയളവിൽ പൂർവ്വികർക്കായി വഴിപാടുകളും പ്രാർത്ഥനകളും സമർപ്പിക്കുന്നു, കാരണം ഈ സമയത്ത് പൂർവ്വികർ ഭൂമി സന്ദർശിക്കുമെന്നും അവരുടെ പിൻഗാമികളെ അനുഗ്രഹിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പിതൃ പക്ഷ സമയത്ത് പിണ്ഡ് ദാൻ (പൂർവികർക്ക് ആചാരപരമായ വഴിപാടുകൾ) നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.