Janmashtami Vrat 2023: ശ്രീകൃഷ്ണ ജന്മാഷ്ടമി രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കുന്നു. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. എല്ലാ വർഷവും ജന്മാഷ്ടമി നാളിൽ കൃഷ്ണന്റെ ബാലകരൂപത്തിലുള്ള വി​ഗ്രഹത്തെ ആചാരാനുഷ്ഠാനങ്ങളോടെ പൂജിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജന്മാഷ്ടമി ദിനത്തിൽ ഭക്തർ ഉപവാസം അനുഷ്ഠിക്കുന്നു. ഈ വർഷം ഏത് ദിവസമാണ് ജന്മാഷ്ടമി വ്രതം ആചരിക്കേണ്ടതെന്നും ജന്മാഷ്ടമി വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങൾ എന്താണെന്നും നോക്കാം. ഈ നിയമങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്.


ജന്മാഷ്ടമിയുടെ ശുഭ മുഹൂർത്തം: 2023 സെപ്റ്റംബർ 6 ന്, ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി ഉച്ചകഴിഞ്ഞ് 3:28 ന് ആരംഭിച്ച് 2023 സെപ്റ്റംബർ 7 ന് വൈകുന്നേരം 4:15 ന് അവസാനിക്കും. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്.


രോഹിണി നക്ഷത്രം എപ്പോൾ ആചരിക്കും?


പഞ്ചാംഗം അനുസരിച്ച്, രോഹിണി നക്ഷത്രം 2023 സെപ്റ്റംബർ 6 ന് രാവിലെ 9:21 ന് ആരംഭിച്ച് സെപ്റ്റംബർ 7 ന് രാവിലെ 10:25ന് അവസാനിക്കും. അതിനാൽ ഈ വർഷം കൃഷ്ണന്റെ ജന്മദിനം സെപ്റ്റംബർ 6-ന് രാത്രി ആഘോഷിക്കുകയും അന്ന് തന്നെ ജന്മാഷ്ടമി വ്രതം ആചരിക്കുകയും ചെയ്യും. സെപ്റ്റംബർ 7 നും ജന്മാഷ്ടമി ആഘോഷിക്കുന്ന വിഭാ​ഗങ്ങളുണ്ട്.


Also Read: Saturn Transit: ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും പണമഴ, ബിസിനസിലും നല്ല സമയം


ജന്മാഷ്ടമി വ്രതത്തിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:


അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക.


പൂജാമുറി വൃത്തിയാക്കി പൂമാലകളാൽ അലങ്കരിക്കുക.


പൂജാമുറിയിൽ ബാല​ഗോപാല വി​ഗ്രഹം വയ്ക്കുക. ജലാഭിഷേകം ചെയ്ത് ഉടയാട ചുറ്റി ഊഞ്ഞാലിൽ വയ്ക്കുക.


ജന്മാഷ്ടമി വ്രതത്തിൽ പഴവർഗങ്ങൾ കഴിക്കുക. വ്രതം അനുഷ്ഠിക്കാത്തവർ ജന്മാഷ്ടമി നാളിൽ സാത്വിക ഭക്ഷണം കഴിക്കണം.


ഭഗവാൻ കൃഷ്ണന്റെ നാമങ്ങൾ ജപിക്കുക.


ജന്മാഷ്ടമി നാളിൽ പാലിൽ ഉണ്ടാക്കിയ പ്രസാദം തയ്യാറാക്കുക.


ഭ​ഗവാന് പായസം സമർപ്പിക്കുക.


ദരിദ്രർക്ക് ദാനം ചെയ്യുക.


ജന്മാഷ്ടമി ദിനത്തിൽ ഈ തെറ്റുകൾ ചെയ്യാതിരിക്കുക:


ജന്മാഷ്ടമി നാളിൽ ബാലഗോപാലനെ ആരാധിക്കുമ്പോൾ വാടിയ പൂക്കൾ സമർപ്പിക്കരുത്.


വ്രതാനുഷ്ഠാന സമയത്ത് അബദ്ധത്തിൽ പോലും പശുക്കളെ ബുദ്ധിമുട്ടിക്കരുത്. ഇത് ആരാധനയുടെയും ഉപവാസത്തിന്റെയും ഫലം നൽകില്ല.


ജന്മാഷ്ടമിയിൽ മുതിർന്നവരെ അപമാനിക്കരുത്. നിങ്ങളുടെ സംസാരം നിയന്ത്രിക്കുക.


ജന്മാഷ്ടമി ദിനത്തിൽ തുളസിയില പറിക്കരുത്. പൂജയ്ക്ക് ഉപയോഗിക്കുന്നതിന് ഒരു ദിവസം മുമ്പ് തുളസി ഇലകൾ പറിച്ച് വയ്ക്കുക.


കറുത്ത വസ്ത്രങ്ങൾ ധരിക്കരുത്.


പൂജാവേളയിൽ കൃഷ്ണ ഭ​ഗവാന് മഞ്ഞ വസ്ത്രം ധരിപ്പിക്കണം. സാധ്യമെങ്കിൽ വീട്ടിലെ എല്ലാ അംഗങ്ങളും ആരാധനാ സമയം മഞ്ഞ വസ്ത്രം ധരിക്കണം.


ജന്മാഷ്ടമിയിൽ ചോറ് കഴിക്കാൻ പാടില്ല. വ്രതം ഇല്ലെങ്കിലും ചോറ് കഴിക്കുന്നത് ഒഴിവാക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.