July 2022 Horoscope: ജൂലൈ മാസത്തിൽ ഈ രാശിക്കാർ ശ്രദ്ധിക്കുക! ധനനഷ്ടം ഉണ്ടായേക്കാം
July Month Horoscope 2022: ജൂലൈ മാസത്തിൽ ഗ്രഹങ്ങളുടെ നിരവധി സംയോഗം അതായത് കൂടിച്ചേരൽ നടക്കുന്നുണ്ട്. ഈ മാസമാണ് ശ്രാവണ മാസം തുടങ്ങുന്നത്. ഈ മാസത്തിൽ ശനിയും വ്യാഴവും ചലനങ്ങൾ മാറ്റും. ചില ഗ്രഹങ്ങൾ രാശി മാറുകയും ചെയ്യും. ഇത് ഈ 4 രാശിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ഒപ്പം ധനനഷ്ടം ഉണ്ടാക്കുകയും ചെയ്യും.
July Month Horoscope 2022: ജൂലൈ മാസം എല്ലാ രാശിക്കാർക്കും എന്തെങ്കിലുമൊക്കെ മാറ്റങ്ങൾ കൊണ്ടുവരും. ഈ മാസം മതപരവും ജ്യോതിഷപരവുമായ കാഴ്ചപ്പാടിൽ വളരെ പ്രധാനമാണ്. ശിവന്റെ പ്രിയമാസമായ ശ്രാവണ മാസം ആരംഭിക്കുന്നതും ഈ മാസമാണ്. ചതുർമാസവും ആരംഭിക്കും. ഇതുകൂടാതെ ജൂലൈയിൽ പല സുപ്രധാന ഗ്രഹങ്ങളും പരിവർത്തനം നടത്തുകയാണ്. ശനിയും വ്യാഴവും അവരുടെ സ്വന്തം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും. ഇതുകൂടാതെ ബുധൻ, ശുക്രൻ, ശനി എന്നിവ രാശി മാറും. ഈ സാഹചര്യങ്ങൾ 4 രാശിക്കാർക്ക് ധനനഷ്ടമുണ്ടാകും. ജൂലൈ മാസത്തിൽ ധനത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
Also Read: Budh Gochar 2022: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി നിമിഷങ്ങൾ മാത്രം!
മേടം (Aries): മേടം രാശിക്കാർക്ക് ജൂലൈ മാസം ധനനഷ്ടം ഉണ്ടാക്കും. അത് നിക്ഷേപത്തിലൂടെയോ അല്ലെങ്കിൽ ആർക്കെങ്കിലും വായ്പ നൽകിയതിലൂടെയോ ആകാം. അതൊകൊണ്ട് ധനത്തിന്റെ ഇടപാട് സൂക്ഷിച്ചു നടത്തുക.
കർക്കടകം (Cancer): കർക്കടക രാശിക്കാർ ഇത് നല്ല സമയമല്ല നടക്കുന്നത്. എന്നാൽ ജൂലൈ 12 കഴിഞ്ഞാൽ ഇവരുടെ കണ്ടക ശനി മാറും. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനിയുടെ കോപത്തിൽ നിന്ന് മോചനം ലഭിക്കുമെങ്കിലും ധനനഷ്ടത്തിന് സാധ്യതയുണ്ട്.
Also Read: Astro Update: ബിസിനസ് പുരോഗതി, ലാഭം; മകരം, കുംഭം, മീനം രാശിക്കാരുടെ ജൂലൈ ഫലങ്ങൾ ഇങ്ങനെ
കന്നി (Virgo): കന്നി രാശിക്കാർക്ക് ജൂലൈ മാസത്തിൽ ധനനഷ്ടവും അനാവശ്യ ചെലവുകളും നേരിടേണ്ടി വന്നേക്കാം. വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ ബജറ്റിനെ നശിപ്പിക്കും. അതുകൊണ്ട് പണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുക.
മകരം (Capricorn): മകരം രാശിക്കാർക്കും ഇപ്പോൾ ഏഴര ശനി നടക്കുകയാണ്. ജൂലൈ 12 ന് ശനി മകരരാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ പല കാര്യങ്ങളിലും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. പ്രത്യേകിച്ച് പണത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...